• Logo

Allied Publications

Europe
ചാ​ള്‍​സ് ബ്രി​ട്ട​ന്‍റെ പു​തി​യ രാ​ജാ​വാകും; കാ​മി​ല രാ​ജ്ഞി​യും
Share
ല​ണ്ട​ന്‍: എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ മൂ​ത്ത മ​ക​ന്‍ ചാ​ള്‍​സ്(73) ബ്രി​ട്ട​ന്‍റെ പു​തി​യ രാ​ജാ​വാകും. കിം​ഗ് ചാ​ള്‍​സ് III എ​ന്ന പേ​രി​ലാ​ണ് ഇ​നി അ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ക.

ബ്രിട്ടന്‍റെ രാജപദവിയിലേയ്ക്ക് അവരോധിക്കപ്പെടുന്ന ഏറ്റവും പ്രായകൂടിയ വ്യക്തിയെന്ന നേട്ടം ഇനി ചാൾസിനു സ്വന്തമാകും. സ്ഥാ​നാ​രോ​ഹ​ണ തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ല.

ചാ​ള്‍​സ് രാ​ജ​കു​മാ​ര​ന്‍ ബ്രി​ട്ട​നി​ലെ രാ​ജാ​വാ​കു​ന്ന​തി​നൊ​പ്പം ത​ന്നെ അ​ദേ​ഹ​ത്തി​ന്‍റെ ര​ണ്ടാം ഭാ​ര്യ കാ​മി​ല​യെ രാ​ജ്ഞി​യെ​ന്ന് വി​ളി​ക്കാ​മെ​ന്ന് എ​ലി​സ​ബ​ത്ത് രാ​ജ്ഞി നേ​ര​ത്തെ ത​ന്നെ പ​റ​ഞ്ഞി​രു​ന്നു.

രാ​ജ്ഞി​യു​ടെ എ​ഴു​പ​താം ഭ​ര​ണ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ​ന്ദേ​ശ​ത്തി​ലാ​യി​രു​ന്നു കാ​മി​ല​യു​ടെ പ​ദ​വി​യെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. ചാ​ള്‍​സി​ന്‍റെ ര​ണ്ടാം ഭാ​ര്യ​യാ​യ കാ​മി​ല​യ്ക്ക് ക്വീ​ന്‍ കൊ​ന്‍​സൊ​റ്റ്(​രാ​ജ​പ​ത്‌​നി) എ​ന്ന പ​ദ​വി സ​മ്മാ​നി​ച്ചാ​ണ് എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ വി​ട​വാ​ങ്ങ​ല്‍.

ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് സ്‌​കോ​ട്ട്‌​ല​ന്‍​ഡി​ലെ ബാ​ല്‍​മോ​റ​ലി​ലു​ള്ള അ​വ​ധി​ക്കാ​ല വ​സ​തി​യി​ല്‍​വ​ച്ചാ​യി​രു​ന്നു എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ അ​ന്ത്യം.

അ​ടു​ത്തി​ടെ​യാ​യി ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട​തോ​ടെ രാ​ജ്ഞി കൂ​ടു​ത​ല്‍ ചു​മ​ത​ല​ക​ള്‍ മ​ക​ന്‍ ചാ​ള്‍​സ് രാ​ജ​കു​മാ​ര​നും രാ​ജ​കു​ടും​ബ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍​ക്കും കൈ​മാ​റി​യി​രു​ന്നു. യു​കെ കൂ​ടാ​തെ, കാ​ന​ഡ, ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ലാ​ന്‍​ഡ് എ​ന്നി​വ​യു​ള്‍​പ്പെ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള 14 കോ​മ​ണ്‍​വെ​ല്‍​ത്ത് രാ​ജ്യ​ങ്ങ​ളി​ലും രാ​ജ്ഞി രാ​ഷ്ട്ര​ത്ത​ല​വ​നാ​യി​രു​ന്നു.

ലോ​ക​ക​പ്പ് തോ​ൽ​വി​യി​ൽ ജ​ന​രോ​ഷം; ബെ​ൽ​ജി​യ​ത്തി​ൽ വ്യാ​പ​ക അ​ക്ര​മം.
ബ്ര​സ​ൽ​സ്: ഞാ​യ​റാ​ഴ്ച ഫി​ഫ ലോ​ക​ക​പ്പി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് മൊ​റോ​ക്കോ​യു​ടെ മു​ന്നി​ൽ ത​റ​പ​റ്റി​യ​തി​ന്‍റെ പി​ന്നാ​ലെ ബ്ര
ഫാ. ​ജോ​സ് വ​ട​ക്കേ​ക്ക​ര സി​എം​ഐ​യു​ടെ പി​താ​വ് മാ​ത്യു ജോ​സ​ഫ് വ​ട​ക്കേ​ക്ക​ര അ​ന്ത​രി​ച്ചു.
പു​ൽ​പ്പ​ള്ളി: സി​എം​ഐ സ​ഭാം​ഗ​വും ജ​ർ​മ​നി​യി​ലെ കൊ​ളോ​ണ്‍, റോ​സ്ര​ത്ത് സെ​ന്‍റ് നി​ക്കോ​ളാ​സ് ക​ത്തോ​ലി​ക്കാ ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ.
ജര്‍മനിയില്‍ ഓരോ മണിക്കൂറിലും 13 സ്ത്രീകള്‍ അക്രമത്തിന് ഇരയാകുന്നതായി റിപ്പോർട്ട്.
ബര്‍ലിന്‍: ജര്‍മനിയില്‍ ഓരോ മണിക്കൂറിലും 13 സ്ത്രീകള്‍ അക്രമത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
വാട്ട്സ്ആപ്പിലൂടെ ആറ് ദശലക്ഷം ജര്‍മ്മന്‍ സെല്‍ഫോണ്‍ നമ്പറുകള്‍ മോഷ്ടിക്കപ്പെട്ടു.
ബര്‍ലിന്‍:വാട്ട്സ്ആപ്പിലൂടെ ആറ് ദശലക്ഷം ജര്‍മ്മന്‍ സെല്‍ ഫോണ്‍ നമ്പറുകളും ഡാറ്റകളും മോഷ്ടിക്കപ്പെട്ടതായി സംശയം.
അ​യ​ർ​ല​ൻ​ഡ് ന​ഴ്സിം​ഗ് കൗ​ണ്‍​സി​ൽ സ്റ്റു​ഡ​ന്‍റ്സ് എ​ക്സ​ല​ൻ​സ് പു​ര​സ്കാ​രം ഇ​ടു​ക്കി​കാ​രി ബി​ൻ​സി സ​ണ്ണി​യ്ക്ക്.
ബെ​ൽ​ഫാ​സ്റ​റ്: നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡ് പ്രാ​ക്ടീ​സ് ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഫോ​ർ നേ​ഴ്സി​ങ് ആ​ൻ​ഡ് മി​ഡ്വൈ​ഫ​റി​യും ഓ​പ്പ​ണ്‍ യൂ​ണി