• Logo

Allied Publications

Americas
മാ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന് സ​മാ​പ​നം; സ്റ്റാ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ണ്‍ ജേ​താ​ക്ക​ളാ​യി
Share
ഹൂ​സ്റ്റ​ണ്‍: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണ്‍​ന്‍റെ (മാ​ഗ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ഗ​സ്റ്റ് 13 മു​ത​ൽ 28 വ​രെ സ്റ്റാ​ഫോ​ർ​ഡ് സി​റ്റി പാ​ർ​ക്കി​ൽ ന​ട​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ സ്റ്റാ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ണ്‍ (ബ്ലൂ ​സ്റ്റാ​ർ​സ്) ജേ​താ​ക്ക​ളാ​യി. ഫൈ​ന​ൽ മ​ത്സ​രം കാ​ണു​വാ​നെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് ക്രി​ക്ക​റ്റ് പ്രേ​മി​ക​ളെ ആ​വേ​ശം കൊ​ള്ളി​ച്ച ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഓ​രോ​വ​ർ ബാ​ക്കി നി​ൽ​ക്കെ ഒ​രു വി​ക്ക​റ്റി​നാ​ണ് ഹൂ​സ്റ്റ​ണ്‍ വാ​രി​യേ​ഴ്സ് ടീ​മി​നെ​തി​രെ വി​ജ​യം ക​ര​സ്ഥ​മാ​ക്കി 2022 മാ​ഗ് എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യി​ൽ ബ്ലൂ ​സ്റ്റാ​ർ​സ് മു​ത്ത​മി​ട്ട​ത്. ബ്ലൂ ​സ്റ്റാ​ഴ്സ് 161/9 (19.0 ഓ​വ​ർ), വാ​രി​യേ​ഴ്സ് 160/7 (20.0 ഓ​വ​ർ).

മാ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം ഉ​ദ്ഘാ​ട​നം ചെ​യ്ത ടൂ​ർ​ണ​മെ​ന്‍റി​ൽ സ്റ്റാ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ണ്‍ ബ്ലൂ ​ടീം, ഹൂ​സ്റ്റ​ണ്‍ വാ​രി​യേ​ഴ്സ്, ഹൂ​സ്റ്റ​ണ്‍ നൈ​റ്റ്സ്, സ്റ്റാ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ണ്‍ റെ​ഡ് ടീം, ​ഹൂ​സ്റ്റ​ണ്‍ ഡാ​ർ​ക് ഹോ​ഴ്സ്, റോ​യ​ൽ സ​വാ​നാ, എ​സ്‌​സി​സി ഹ​റി​കെ​യി​ൻ​സ്, ഹൂ​സ്റ്റ​ണ്‍ ബ്ലാ​സ്റ്റേ​ഴ്സ്, ഹൂ​സ്റ്റ​ണ്‍ ട​സ്കേ​ഴ്സ് എ​ന്നീ 9 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു, ആ​വേ​ശ​ഭ​രി​ത​മാ​യ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ സ്റ്റാ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ണ്‍ ബ്ലൂ ​ടീം 4 വി​ക്ക​റ്റി​ന് ഹൂ​സ്റ്റ​ണ്‍ നൈ​റ്റ്സ് ടീ​മി​നെ​യും, ഹൂ​സ്റ്റ​ണ്‍ വാ​രി​യേ​ഴ്സ് 84 റ​ണ്‍​സി​ന് സ്റ്റാ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ണ്‍ റെ​ഡ് ടീ​മി​നെ​തി​രെ​യും വി​ജ​യി​ച്ച് നി​ർ​ണാ​യ​ക​മാ​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഇ​ടം നേ​ടി.

ടൂ​ർ​ണ​മെ​ൻ​റ് മെ​ഗാ സ്പോ​ണ്‍​സ​ർ ആ​രോ​ണ്‍ സാ​ജ​ൻ എം​ഐ​എ​ച്ച് റി​യ​ൽ​റ്റി, ഗ്രാ​ൻ​ഡ് സ്പോ​ണ്‍​സ​ർ സു​ബി​ൻ കു​മാ​ര​ൻ കി​യാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ൽ എ​ൽ സി ​ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്സ് ലി​മി​റ്റ​ഡ്, ഡ​യ​മ​ണ്ട് സ്പോ​ണ്‍​സ​ർ ജോ​ണ്‍ ജേ​ക്ക​ബ് (ഷാ​ജി) ബ്രൈ​റ്റ് ലൈ​ഫ് ഗ്രൂ​പ്പ്, ഡ​യ​മ​ണ്ട് സ്പോ​ണ്‍​സ​ർ ര​ഞ്ജു രാ​ജ് വി​ൻ​ഡ്സ​ർ ഹോം ​ലെ​ണ്ടി​ങ്, ഗോ​ൾ​ഡ് സ്പോ​ണ്‍​സ​ർ​മാ​രാ​യ ഷാ​ജു തോ​മ​സ് നെ​ക്സ മോ​ർ​ഗേ​ജ്, രാ​ജ​ൻ യോ​ഹ​ന്നാ​ൻ & ഫാ​മി​ലി, അ​നി​ൽ വ​ർ​ഗീ​സ് & ഫാ​മി​ലി എ​ന്നി​വ​രാ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സ്പോ​ണ്‍​സ​ർ​മാ​ർ.

വി​ജ​യി​ക​ൾ​ക്കു​ള്ള മാ​ഗ് എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും മെ​ഗാ സ്പോ​ണ്‍​സ​ർ ആ​രോ​ണ്‍ സാ​ജ​ൻ, മാ​ഗ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ ആ​റ·ു​ള എ​ന്നി​വ​ർ സ്റ്റാ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ണ്‍ ടീ​മി​ന് സ​മ്മാ​നി​ച്ചു. റ​ണ്ണേ​ഴ്സ് അ​പ്പി​നു​ള്ള എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും ഗ്രാ​ൻ​ഡ് സ്പോ​ണ്‍​സ​ർ സു​ബി​ൻ കു​മാ​ര​നും മാ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​ൻ​സി​മോ​ൾ പ​ള്ള​ത്ത്മ​ഠ​വും ചേ​ർ​ന്ന് ഹൂ​സ്റ്റ​ണ്‍ വാ​രി​യേ​ഴ്സ് ടീ​മി​ന് സ​മ്മാ​നി​ച്ചു.

ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള മാ​ൻ ഓ​ഫ് ദാ ​സീ​രീ​സ് ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും ഹൂ​സ്റ്റ​ണ്‍ വാ​രി​യേ​ഴ്സ് ടീ​മി​ലെ ജി​തി​ൻ ടോം (567 ​പോ​യി​ന്‍റ്) അ​ർ​ഹ​നാ​യി. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ 18 ബോ​ളി​ൽ 40 റ​ണ്‍​സ് നേ​ടി മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച സ​ന്തോ​ഷ് മാ​ത്യൂ (സ്റ്റാ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ണ്‍ ബ്ലൂ) ​എം​വി​പി ആ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ബെ​സ്റ്റ് ബൗ​ള​ർ സു​ബി​ൻ തോ​മ​സ് (സ്റ്റാ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ണ്‍ ബ്ലൂ), ​ബെ​സ്റ്റ് ബാ​റ്റ്മാ​നാ​യി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും വ​ലി​യ സ്കോ​ർ ആ​യ 88 റ​ണ്‍​സ് നേ​ടി​യ ഹൂ​സ്റ്റ​ണ്‍ വാ​രി​യേ​ഴ്സ് ടീ​മി​ലെ ജി​തി​ൻ ടോം, ​പ്രോ​മി​സിം​ഗ് പ്ലെ​യ​റാ​യി ആ​ദി നാ​യ​ർ (എ​സ്‌​സി​സി ഹ​റി​കെ​യി​ൻ​സ്) എ​ന്നി​വ​ർ അ​ർ​ഹ​രാ​യി.

ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക്യാ​ച്ച് (8) എ​ടു​ത്ത ക​ളി​ക്കാ​ര​നു​ള്ള ട്രോ​ഫി​ക്ക് ടി​റ്റു പോ​ൾ (സ്റ്റാ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ണ്‍ ബ്ലൂ) ​നേ​ടി. സു​ബി​ൻ തോ​മ​സ്, മി​ഖാ​യേ​ൽ ജോ​യ്, ടി​റ്റു പോ​ൾ (സ്റ്റാ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ണ്‍ ബ്ലൂ), ​ഡി​നോ​യ് പൗ​ലോ​സ് (എ​സ് സി ​സി ഹ​റി​കെ​യി​ൻ​സ്), ജ​സ്റ്റി​ൻ തോ​മ​സ്, രാ​ജീ​വ് മാ​ധ​വ​ൻ (ഹൂ​സ്റ്റ​ണ്‍ വാ​രി​യേ​ഴ്സ്), ബ​ർ​ഫി​ൻ ബാ​ബു, ശ്യാം​ജി​ത്ത് ജ​യ​ദേ​വ​ൻ (സ്റ്റാ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ണ്‍ റെ​ഡ്), എ​ബി എ​ബ്ര​ഹാം (റോ​യ​ൽ സ​വാ​നാ), ജ​ക്കോ​ബി മാ​ർ​ക്കോ​സ് (ഹൂ​സ്റ്റ​ണ്‍ നൈ​റ്റ്സ്) എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ലെ മാ​ൻ ഓ​ഫ് ദാ ​മാ​ച്ച് ട്രോ​ഫി​ക​ൾ ക​ര​സ്ഥ​മാ​ക്കി.

ടൂ​ർ​ണ​മെ​ൻ​റ് വി​ജ​യ​ത്തി​നാ​യി അ​ഹോ​രാ​ത്രം പ്ര​വ​ർ​ത്തി​ച്ച മാ​ഗ് സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ വി​നോ​ദ് റാ​ന്നി, റെ​ജി കോ​ട്ട​യം, ബി​ജു ചാ​ല​ക്ക​ൽ, അ​നി​ൽ വ​ർ​ഗീ​സ്, സൂ​ര്യ​ജി​ത്ത് സു​ഭാ​ഷി​ത​ൻ, ജോ​ജി ജോ​സ​ഫ്, അ​നി​ത് ഫി​ലി​പ്പ് എ​ന്നി​വ​ര​ട​ങ്ങി​യ ടൂ​ർ​ണ​മെ​ൻ​റ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ​ക്ക് മെ​മെ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു.

സ​മാ​പ​ന ച​ട​ങ്ങി​ൽ സ്റ്റാ​ഫോ​ർ​ഡ് പ്രോ ​ടെം മേ​യ​ർ കെ​ൻ മാ​ത്യൂ മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. മാ​ഗ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ ആ​റ·ു​ള, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം, ജോ​യി​ൻ ട്ര​ഷാ​ർ ജോ​സ് ജോ​ണ്‍, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് ആ​ൻ​ഡ്രൂ​സ് ജേ​ക്ക​ബ്, സൈ​മ​ണ്‍ എ​ള​ങ്ക​യി​ൽ, സൂ​ര്യ​ജി​ത്ത് സു​ഭാ​ഷി​ത​ൻ, മാ​ഗ് ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മാ​ർ​ട്ടി​ൻ ജോ​ണ്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​ന് പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ത്ത എ​ല്ലാ ടീ​മു​ക​ൾ​ക്കും മാ​ഗ് സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ വി​നോ​ദ് റാ​ന്നി ന​ന്ദി അ​റി​യി​ച്ചു.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ലൈ​വ് ദൃ​ശ്യ​ങ്ങ​ൾ സം​പ്രേ​ക്ഷേ​ണം ജോ​ജി ജോ​സ​ഫും, വീ​ഡി​യോ ഫോ​ട്ടോ ക​വ​റേ​ജ് ടൂ​ർ​ണ​മെ​ന്‍റി​ന് ഉ​ട​നീ​ളം ശ്യാം​ജി​ത്ത് ജ​യ​ദേ​വ​നും അ​രു​ണ്‍ തോ​മ​സും ചേ​ർ​ന്നാ​ണ് ന​ൽ​കി​യ​ത്. ടൂ​ർ​ണ​മെ​ൻ​റ് അ​ന്പ​യ​ർ​മാ​രാ​യി ഡെ​വാ​ൻ, ഡൊ​ണാ​ൾ​ഡ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ