• Logo

Allied Publications

Americas
ഗൃ​ഹാ​തു​ര​ത്വ​സ്മ​ര​ണ​ക​ളു​ണ​ർ​ത്തി ഹൂ​സ്റ്റ​ണ്‍ റാ​ന്നി അ​സോ​സി​യേ​ഷ​ൻ ഓ​ണ​മാ​ഘോ​ഷി​ച്ചു
Share
ഹൂ​സ്റ്റ​ണ്‍: ആ​വേ​ശ​ത്തി​ര​യി​ള​ക്കി താ​ള​വും മേ​ള​വും സ​മ​ന്വ​യി​പ്പി​ച്ച് ന​യ​ന്പു​ക​ൾ ഇ​ള​ക്കി​യെ​റി​ഞ്ഞ് മ​നോ​ഹ​ര​മാ​യ വ​ള്ള​പ്പാ​ട്ടു​ക​ൾ പാ​ടി ന്ധ​റാ​ന്നി ചു​ണ്ട​നും’, അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ 11 ചെ​ണ്ട​ക്കാ​ര​ട​ങ്ങി​യ ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യി​ലെ​ത്തി​യ ’മാ​വേ​ലി ത​ന്പു​രാ​നും​ന്ധ ഈ ​വ​ർ​ഷ​ത്തെ ഹൂ​സ്റ്റ​ണ്‍ റാ​ന്നി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ന്‍റെ (മാ​ഗ്) ആ​സ്ഥാ​ന കേ​ന്ദ്ര​മാ​യ ’കേ​ര​ള ഹൗ​സ് വേ​ദി​യി​ൽ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വ്യ​ത്യ​സ്ത​വും വൈ​വി​ദ്ധ്യ​വു​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. സെ​പ്റ്റം​ബ​ർ 4 ന് ​ഞാ​യ​റാ​ഴ്ച്ച വൈ​കു​ന്നേ​രം 6 മ​ണി​ക്കാ​രം​ഭി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്നു.

പ്ര​സി​ഡ​ന്‍റ് ബാ​ബു കൂ​ട​ത്തി​നാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങു സ്റ്റാ​ഫോ​ർ​ഡ് സി​റ്റി കൗ​ണ്‍​സി​ൽ​മാ​ൻ കെ​ൻ മാ​ത്യു വി​ശി​ഷ്ഠാ​തി​തി​ഥി​ക​ളാ​യ വൈ​ദി​ക ശ്രേ​ഷ്ഠ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു സ​ഖ​റി​യ ക​ള​രി​ക്ക​മു​റി​യി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

മു​ഖ്യാ​ഥി​തി മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട് ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. റാ​ന്നി സ്വ​ദേ​ശി​ക​ളാ​യ റ​വ. ഫാ. ​പ്ര​സാ​ദ് കോ​വൂ​ർ കൊ​റെ​പ്പി​സ്കോ​പ്പ, റ​വ. ഫാ. ​എ​ബ്ര​ഹാം സ​ഖ​റി​യാ (ജെ​ക്കു അ​ച്ച​ൻ ഉ​പ​ര​ക്ഷാ​ധി​കാ​രി) റ​വ.​സാം.​കെ. ഈ​ശോ (വി​കാ​രി, ട്രി​നി​റ്റി മാ​ർ​ത്തോ​മാ ഇ​ട​വ​ക) റ​വ. വ​ർ​ഗീ​സ് തോ​മ​സ് (സ​ന്തോ​ഷ് അ​ച്ച​ൻ വി​കാ​രി, സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്), റാ​ന്നി​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ ശു​ശ്രൂ​ഷ ചെ​യ്തി​ട്ടു​ള്ള റ​വ.​റോ​ഷ​ൻ വി.​മാ​ത്യൂ​സ് (ട്രി​നി​റ്റി മാ​ർ​ത്തോ​മ ഇ​ട​വ​ക അ​സി. വി​കാ​രി) ഉ​പ​ര​ക്ഷാ​ധി​കാ​രി​മാ​രാ​യ ജോ​യ് മ​ണ്ണി​ൽ, ജീ​മോ​ൻ റാ​ന്നി എ​ന്നി​വ​ർ ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു ആ​ഘോ​ഷ​രാ​വി​നെ മി​ക​വു​റ്റ​താ​ക്കി.

സ്പോ​ണ്‍​സ​ർ​മാ​രാ​യ മാ​ത്യൂ​സ് ചാ​ണ്ട​പി​ള്ള (ടി​ഡ​ബ്ലി​യു​എ​ഫ്ജി), ജോ​ബി​ൻ (ജോ​ബി​ൻ പ്രി​യ​ൻ റി​യ​ൽ എ​സ്റ്റേ​റ്റ് ടീം) ​സ​ന്ദീ​പ് തേ​വ​ർ​വേ​ലി​ൽ ( പെ​റി ഹോം​സ് സെ​യി​ൽ​സ് ക​ണ്‍​സ​ൽ​ട്ട​ൻ​റ്) രെ​ഞ്ചു രാ​ജ് (മോ​ർ​ട്ട് ഗേ​ജ് ബ്രോ​ക്ക​ർ ) എ​ന്നി​വ​രെ റോ​സാ​പു​ഷ്പ​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. റ​ജി.​വി.​കു​ര്യ​ൻ (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് വാ​ൽ​വ്), ബി​ജു ത​ച്ച​നാ​ലി​ൽ (കെ​ൽ​വി​ൻ അ​തി​ർ​ക​ണ്ടീ​ഷ​നിം​ഗ് ആ​ൻ​ഡ് ഹീ​റ്റിം​ഗ്) സു​നി​ൽ (ഈ​ഡ​ൻ ഫ്രെ​യിം​സ് ഫോ​ട്ടോ​ഗ്രാ​ഫി) സു​രേ​ഷ് രാ​മ​കൃ​ഷ്ണ​ൻ (മി​സ്‌​സോ​റി സി​റ്റി അ​പ്നാ ബ​സാ​ർ) എ​ന്നി​വ​രും സ്പോ​ണ്‍​സ​ർ​മാ​രാ​യി ആ​ഘോ​ഷ​ത്തെ സ​ഹാ​യി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും വാ​ദ്യ​ഘോ​ഷ​ത്തി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ ’മാ​വേ​ലി ത​ന്പു​രാ​നെ​ന്ധ വ​ര​വേ​റ്റു. ഹൂ​സ്റ്റ​ണി​ൽ, പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത, വ​ർ​ഷ​ങ്ങ​ളാ​യി ’സൂ​പ്പ​ർ മാ​വേ​ലി’​യാ​യി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന റെ​നി ക​വ​ല​യി​ൽ ’മാ​വേ​ലി ത​ന്പു​രാ​നെ’ ഉ​ജ്ജ്വ​ല​മാ​ക്കി.

ബി​നു​വി​നോ​ടൊ​പ്പം ഹൂ​സ്റ്റ​ണ്‍ റാ​ന്നി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും ക​ലാ​കാ​ര·ാ​രു​മാ​യ സ​ജി ഇ​ല​ഞ്ഞി​ക്ക​ൽ, ഷി​ജു പേ​ര​ങ്ങാ​ട്ട്, ജൈ​ജു കു​രു​വി​ള,ജോ ​ജേ​ക്ക​ബ്, ആ​കാ​ഷ് രാ​ജു, ഫ്ര​ഡി ജോ​സ​ഫ്, ജേ​ക്ക​ബ് കു​രു​വി​ള, ആ​ൻ​ഡ്രൂ​സ് ജേ​ക്ക​ബ്, ജോ​മോ​ൻ ജേ​ക്ക​ബ്, ഐ​റി​ൻ ജോ​മോ​ൻ തു​ട​ങ്ങി​യ​വ​ർ ചെ​ണ്ട​മേ​ള​ത്തി​ന്ന് താ​ള​ക്കൊ​ഴു​പ്പ് ന​ൽ​കി.

തു​ട​ർ​ന്ന് സ​ജി ഇ​ല​ഞ്ഞി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​ള​ല​യ മേ​ള​ങ്ങ​ളോ​ടെ ന​ട​ത്തി​യ വ​ള്ളം ക​ളി ആ​ഘോ​ഷ​ത്തെ മി​ക​ച്ച​താ​ക്കി. മെ​വി​ൻ പാ​ണ്ടി​യ​ത്ത്, ജോ​മോ​ൻ ജേ​ക്ക​ബ്, ജി​ൻ​സ് മാ​ത്യു, ബാ​ബു കൂ​ട​ത്തി​നാ​ലി​ൽ, ബി​ജു സ​ഖ​റി​യാ, ബി​നു സ​ഖ​റി​യാ, റോ​യ് തീ​യാ​ടി​ക്ക​ൽ, ജീ​മോ​ൻ റാ​ന്നി എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റു തു​ഴ​ക്കാ​ർ.

റാ​ന്നി​യി​ലെ എ​ല്ലാ ക​ര​ക്കാ​രു​ടെ​യും പേ​രു​ക​ൾ കോ​ർ​ത്തി​ണ​ക്കി അ​വ​ത​രി​പ്പി​ച്ച വ​ഞ്ചി​പ്പാ​ട്ട് ര​ചി​ച്ച​ത് എ​ച്ച്ആ​ർ​എ​യു​ടെ ഉ​റ്റ സു​ഹൃ​ത്തും റാ​ന്നി ഗു​ഡ് സ​മ​രി​റ്റ​ൻ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​ബെ​ൻ​സി മാ​ത്യു കി​ഴ​ക്കേ​തി​ലും ഈ​ണം ന​ൽ​കി​യ​തു പ്ര​ശ​സ്ത വ​ഞ്ചി​പ്പാ​ട്ട് ഇ​ൻ​സ്‌​സ്ട്ര​ക്ട​ർ ഓ​മ​ന​ക്കു​ട്ട​ൻ അ​യി​രൂ​രു​മാ​ണ്.

റോ​ഷ​ന​ച്ച​ൻ ആ​ല​പി​ച്ച ശ്രു​തി​മ​ധു​ര​മാ​യ ഗാ​ന​ത്തോ​ടൊ​പ്പം അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും ഹൂ​സ്റ്റ​ണി​ലെ മി​ക​ച്ച ഗാ​യ​ക​രു​മാ​യ മീ​രാ സ​ഖ​റി​യാ, റോ​ണി ബി.​തോ​പ്പി​ൽ, അ​നി​ൽ ജ​നാ​ർ​ദ്ദ​ന​ൻ, മെ​വി​ൻ പാ​ണ്ടി​യ​ത്ത്, ഷി​ജു വ​ർ​ഗീ​സ്, ജോ​ണ്‍ തോ​മ​സ് (രാ​ജ​ൻ), റോ​യ് തീ​യാ​ടി​ക്ക​ൽ തു​ട​ങ്ങി​വ​രു​ടെ ഹി​ന്ദി മ​ല​യാ​ളം പാ​ട്ടു​ക​ളും കാ​ണി​ക​ളു​ടെ നി​റ​ഞ്ഞ കൈ​യ​ടി നേ​ടി. ബാ​ബു കൂ​ട​ത്തി​നാ​ലി​ൽ, ജോ​മോ​ൻ ജേ​ക്ക​ബ് എ​ന്നി​വ​ര​ത​രി​പ്പി​ച്ച കോ​മ​ഡി സ്കി​റ്റും സ​ദ​സി​ൽ ചി​രി പ​ട​ർ​ത്തി.

ഈ ​വ​ർ​ഷ​ത്തെ ന്ധ​റാ​ന്നി മ​ങ്ക​യാ​യി​ന്ധ ലി​നി റോ​ഷി മാ​ല​ത്തും ’റാ​ന്നി മ​ന്ന​നാ​യി​ന്ധ ഈ​ശോ (സ​ണ്ണി) തേ​വ​ർ​വേ​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​ജ​യി​ക​ൾ​ക്ക് മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ടും കൗ​ണ്‍​സി​ൽ​മാ​ൻ കെ​ൻ മാ​ത്യു​വും ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. റോ​യ് തീ​യാ​ടി​ക്ക​ൽ ഈ ​പ​രി​പാ​ടി​യു​ടെ കോ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു.

ര​ജി​ട്രേ​ഷ​ന് ഷീ​ലാ ചാ​ണ്ട​പ്പി​ള്ള , ജോ​ളി തോ​മ​സ്, മി​ന്നി ജോ​സ​ഫ്, നി​സ്‌​സി രാ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സൗ​ണ്ട്സ് സി​സ്റ്റം ബി​ജു സ​ക്ക​റി​യ ക​ള​രി​യ്ക്ക​മു​റി​യി​ലും ഡി​ല​ൻ സ​ക്ക​റി​യ​യും കൈ​കാ​ര്യം ചെ​യ്ത​പ്പോ​ൾ ഡാ​ള​സി​ൽ നി​ന്നും ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ബി​ജു പു​ളി​യി​ലേ​ത്തി​ന്‍റെ ഫോ​ട്ടോ​ഗ്രാ​ഫി​യി​ൽ ആ​ഘോ​ഷ​ത്തിെ​ൻ​റ മ​നോ​ഹ​ര ചി​ത്ര​ങ്ങ​ൾ ഒ​പ്പി​യെ​ടു​ത്തു.

വി​ഭ​വ​സ​മൃ​ദ്ധ​മാ​യ 22 ഇ​ന​ങ്ങ​ള​ട​ങ്ങി​യ ഓ​ണ​സ​ദ്യ വി​ള​ന്പ​ലി​നു ജോ​ണ്‍.​സി ശാ​മു​വേ​ൽ (കു​ഞ്ഞു), ജോ​യ് മ​ണ്ണി​ൽ, വി​നോ​ദ് ചെ​റി​യാ​ൻ, ജൈ​ജു, ഫി​ലി​പ്പ് സ​ക്ക​റി​യ (സ​തീ​ഷ്), അ​നീ​ഷ് ജോ​ർ​ജ്, മാ​ത്യൂ​സ് ചാ​ണ്ട​പി​ള്ള, എ​ബ്ര​ഹാം ജോ​സ​ഫ് (ജോ​സ്),ജോ​സ് മാ​ത്യു,ഷി​ജു ത​ച്ച​നാ​ലി​ൽ, അ​നി​ല സ​ന്ദീ​പ്, റീ​ന സ​ജി, ആ​ഷാ റോ​യ്,ഷീ​ല, ജോ​ളി, സ​ന്ദീ​പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ണ്ട് ബാ​ബു കൂ​ട​ത്തി​നാ​ലി​ൽ, ഉ​പ​ര​ക്ഷാ​ധി​കാ​രി​മാ​രാ​യ ജെ​ക്കു അ​ച്ച​ൻ, ജോ​യ് മ​ണ്ണി​ൽ, ജീ​മോ​ൻ റാ​ന്നി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മാ​ത്യൂ​സ് ചാ​ണ്ട​പ്പി​ള്ള, ബി​ജു സ​ഖ​റി​യ, റോ​യ് തീ​യാ​ടി​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു സ​ഖ​റി​യ, സെ​ക്ര​ട്ട​റി​മാ​രാ​യ വി​നോ​ദ് ചെ​റി​യാ​ൻ, ഷീ​ജാ ജോ​സ്,ട്ര​ഷ​റ​ർ ജി​ൻ​സ് മാ​ത്യു കി​ഴ​ക്കേ​തി​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ വ​ൻ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു. പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​റാ​യ ബി​നു സ​ഖ​റി​യാ ക​ള​രി​ക്ക​മു​റി​യി​ൽ എം​സി യാ​യി പ്ര​വ​ർ​ത്തി​ച്ചു പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. ട്ര​ഷ​റ​ർ ജി​ൻ​സ് മാ​ത്യു കി​ഴ​ക്കേ​തി​ൽ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ