• Logo

Allied Publications

Middle East & Gulf
ഓ​ണാ​ഘോ​ഷി​ച്ച് കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ; ഉ​ത്രാ​ടം ദി​ന​ത്തി​ൽ മാ​ളു​ക​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും വ​ൻ തി​ര​ക്ക്
Share
കു​വൈ​റ്റ് സി​റ്റി: ഓ​ണാ​ഘോ​ഷ പൊ​ലി​മ​യി​ൽ കു​വൈ​റ്റി​ലെ പ്ര​വാ​സി​ക​ൾ . ഉ​ത്രാ​ടം ദി​ന​ത്തി​ൽ രാ​ജ്യ​ത്തെ മി​ക്ക ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും വ​ൻ തി​ര​ക്കാ​ണ​നു​ഭ​വ​പ്പെ​ട്ട​ത്. ര​ണ്ടു വ​ർ​ഷം നീ​ണ്ടു​നി​ന്ന കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​ശേ​ഷം നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ തി​രു​വോ​ണം വ​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് പ്ര​വാ​സി​ക​ൾ. ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​പ്പം ഓ​ർ​മ​ക​ളു​ടെ കൊ​ടി​യേ​റ്റ​കാ​ലം​കൂ​ടി​യാ​ണ് പ്ര​വാ​സി​ക​ൾ​ക്ക് ഓ​ണം. മ​രു​ഭൂ​മി​യു​ടെ കൊ​ടും​ചൂ​ടി​ൽ നാ​ടി​ന്‍റെ കു​ളി​രോ​ർ​മ​ക​ൾ മ​ന​സി​ൽ നി​റ​യു​ന്ന കാ​ല​മാ​ണ് അ​ത്തം ദി​ന​ങ്ങ​ൾ.

ഓ​ഫീ​സു​ക​ളി​ൽ പ്ര​വൃ​ത്തി ദി​വ​സ​മാ​യി​രു​ന്ന​തി​നാ​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​സ​ദ്യ സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ക്കാ​ർ ഏ​റെ താ​മ​സി​ക്കു​ന്ന അ​ബാ​സി​യ​യി​ൽ കേ​ര​ളീ​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചും സ​ദ്യ ഒ​രു​ക്കി​യും ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഒ​രു​മി​ച്ചു​ചേ​ർ​ത്തും സ​ന്ദ​ർ​ശി​ച്ചും മ​ല​യാ​ളി​ക​ൾ ഓ​ണം ആ​ഘോ​ഷി​ച്ചു.

വാ​രാ​ന്ത്യ അ​വ​ധി​ക്ക് തൊ​ട്ടു​മു​ന്പ് തി​രു​വോ​ണ​മെ​ത്തി​യ​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച​യി​ലേ​ക്ക് ആ​ഘോ​ഷം മാ​റ്റി​യ​വ​രും കു​റ​വ​ല്ല. അ​തി​നി​ടെ ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​നാ​യി മാ​ളു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും നേ​ര​ത്തെ വ​ൻ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നാ​ട്ടി​ൽ നി​ന്നു​ള്ള പ​ഴം പ​ച്ച​ക്ക​റി​ക​ളും വി​ഭ​വ​കൂ​ട്ടു​ക​ളും നേ​രി​ട്ടെ​ത്തി​ച്ചാ​ണ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ വി​പ​ണി സ​ജീ​വ​മാ​ക്കി​യ​ത്. അ​ത്തം പി​റ​ന്ന​തു മു​ത​ൽ പ്ര​വാ​സ ലോ​ക​ത്ത് തു​ട​ങ്ങി​യ ആ​ഘോ​ഷം മാ​സ​ങ്ങ​ൾ നീ​ണ്ടു നി​ൽ​ക്കും.

കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ
സഹകരണത്തോടെ മനാമ അൽ ഹിലാൽ
കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്പാ​ക്) പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ഗ്രൂ​പ്പ് കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ടൂ​റി​സം റി​സേ​ർ​ച്ച് സെ​ന്‍റ​ർ കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ക​ന്പ​നി അ​ധി​കൃ​ത​ർ വാ​
പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്; അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം: 21.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്കോ​ള​ർ​ഷി