• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണ്‍ ട്രി​നി​റ്റി മാ​ർ​ത്തോ​മ ഇ​ട​വ​ക പി​ക്നി​ക് ശ്ര​ദ്ധേ​യ​മാ​യി
Share
ഹൂ​സ്റ്റ​ണ്‍: ട്രി​നി​റ്റി മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ വാ​ർ​ഷി​ക പി​ക്നി​ക് സെ​പ്റ്റം​ബ​ർ 3 ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ ദേ​വാ​ല​യ​ത്തോ​ട് ചേ​ർ​ന്നു​ള്ള ട്രി​നി​റ്റി സെ​ന്‍റ​റി​ൽ വ​ച്ചു വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ട്ടു.

വി​കാ​രി റ​വ. സാം.​കെ ഈ​ശോ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. റോ​ഷ​ൻ വി. ​മാ​ത്യൂ​സ് എ​ന്നി​വ​രോ​ടൊ​പ്പം പി​ക്നി​ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കി.

പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കു​മാ​യി ന​വീ​ന കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ വി​വി​ധ കാ​യി​ക വി​നോ​ദ പ​രി​പാ​ടി​ക​ൾ പി​ക്നി​നീ​ക്കി​ന് മാ​റ്റു കൂ​ട്ടി. വി​ജു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൈ​ജു കു​രു​വി​ള, എ​ബ്ര​ഹാം മാ​ത്യു (ആ​ന​ന്ദ്), റി​ജു രാ​ജ​ൻ, മോ​ജി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ കാ​യി​ക വി​നോ​ദ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി ക​സേ​ര ക​ളി, കോ​ണ്‍ റിം​ഗ് ടോ​സ് ഗെ​യിം, ബ​ലൂ​ണ്‍ ട്രെ​യി​ൻ, ബോ​ട്ടി​ൽ ഫ്ളി​പ്സ് ഗെ​യിം, ദ​ന്പ​തി​ക​ൾ​ക്ക് വേ​ണ്ടി ന​ട​ത്തി​യ ’മ​ന​പ്പൊ​രു​ത്തം’ തു​ട​ങ്ങി​യ കാ​യി​ക വി​നോ​ദ മ​ത്സ​ര​ങ്ങ​ളി​ൽ എ​ല്ലാ​വ​രും പ​ങ്കെ​ടു​ത്തു.

ബാ​ബു കൂ​ട​ത്തി​നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് സി. ​പു​ളി​ന്തി​ട്ട (രാ​ജു), ട്ര​സ്റ്റി​മാ​രാ​യ തോ​മ​സ് മാ​ത്യു (ത​ന്പി​ച്ച​ൻ), വ​ർ​ഗീ​സ് സാ​മു​വേ​ൽ (ബാ​ബു), സെ​ക്ര​ട്ട​റി റെ​ജി ജോ​ർ​ജ്, കു​ഞ്ഞ​മ്മ ജോ​ർ​ജ്, വ​ത്സ എ​ബ്ര​ഹാം എ​ന്നി​വ​ർ ഒ​രു​ക്കി​യ രാ​വി​ല​ത്തെ നാ​ട​ൻ പു​ഴു​ക്കും ഉ​ച്ച​യ്ക്കു​ള്ള ബാ​ർ​ബി​ക്യൂ​വും ഏ​വ​ർ​ക്കും ഇ​ഷ്ട​മാ​യി.

റോ​ഷ​ന​ച്ച​ന്‍റെ​യും റ്റി​റ്റി കൊ​ച്ച​മ്മ​യു​ടെ​യും പ​തി​മൂ​ന്നാം വി​വാ​ഹ വാ​ർ​ഷി​ക സ​മ്മാ​ന​മാ​യി എ​ല്ലാ​വ​ർ​ക്കും റ്റി​റ്റി സൈ​മ​ണ്‍ പ്ര​ത്യേ​കം ഒ​രു​ക്കി​യ അ​ട​പ്ര​ഥ​മ​ൻ പാ​യ​സം രു​ചി​യേ​കി. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം വി​ജ​യി​ക​ൾ​ക്ക് സാം ​കെ ഈ​ശോ അ​ച്ഛ​ൻ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

പി​ക്നി​ക്കി​ന്‍റെ ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി ജോ​ജി ജേ​ക്ക​ബ് പ്ര​വ​ർ​ത്തി​ച്ചു. ര​ജി​സ്ട്രേ​ഷ​ന് ഷീ​ജ ജോ​സി​നോ​ടൊ​പ്പം ജോ​ളി തോ​മ​സും നേ​തൃ​ത്വം ന​ൽ​കി. ജോ​സ​ഫ് വ​ർ​ഗീ​സും (രാ​ജ് മീ​ഡി​യ), ട്രി​നി​റ്റി എ.​വി. മി​നി​സ്ട്രി​യും പ​തി​വ് പോ​ലെ ഫോ​ട്ടോ എ​ടു​ത്തും സൗ​ണ്ട് സി​സ്റ്റം ക്ര​മീ​ക​രി​ച്ചും സ​ഹാ​യി​ച്ചു.

താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പില്‍ രണ്ടു മരണം.
ഹൂസ്റ്റന്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ബാഗ്റ്റ ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപ
വൈഎംഇഎഫ് ഡാളസ് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച.
ഡാളസ്: ഡാളസ് വൈഎംഇഎഫിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.
എഡ്യൂക്കേറ്റ് എ കിഡ് പതിനേഴാം വര്‍ഷത്തിലേക്ക്.
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക
ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു.
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഇരുപതാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ.
നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്ച ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ.
ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26