• Logo

Allied Publications

Americas
കേ​ര​ളാ സീ​നി​യേ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി
Share
ഹൂ​സ്റ്റ​ണ്‍: സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​മ​ത്വ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യ ഓ​ണം കേ​ര​ളാ സീ​നി​യേ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ട്ടു. സെ​പ്റ്റം​ബ​ർ 3 ശ​നി​യാ​ഴ്ച മി​സോ​റി സി​റ്റി അ​പ്ന ബ​സാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ട ആ​ഘോ​ഷ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ സാ​മൂ​ഹ്യ,സാം​സ്കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

പ്രൗ​ഢ​ഗം​ഭീ​ര​മാ​യി​രു​ന്ന ച​ട​ങ്ങി​ൽ ആ​ദ​ര​ണീ​യ​നാ​യ ഫോ​ർ​ട്ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി. ജോ​ർ​ജ്, ആ​ദ​ര​ണീ​യ​നാ​യ മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട്, സ്റ്റാ​ഫു​ഡ് സി​റ്റി കൗ​ണ്‍​സി​ൽ​മാ​ൻ കെ​ൻ മാ​ത്യു, ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളം സൊ​സൈ​റ്റി അം​ഗ​വും സാ​ഹി​ത്യ​കാ​ര​നും പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ എ.​സി. ജോ​ർ​ജ്, ടി.​എ​ൻ.​ശാ​മു​വേ​ൽ, നൈ​നാ​ൻ മാ​ത്തു​ള്ള, ക​ഐ​ച്ച്എ​ൻ​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജി.​കെ.​പി​ള്ള, ഡാ​ള​സി​ൽ നി​ന്നും അ​തി​ഥി​യാ​യി ക​ട​ന്നു വ​ന്ന ഡോ. ​ശ്രീ​കു​മാ​ർ, ഈ ​പ്രാ​വ​ശ്യം ഫോ​ർ​ട്ട് ബെ​ന്‍റ് കൗ​ണ്ടി​യി​ൽ കോ​ർ​ട്ട് ഹൗ​സ് ജ​ഡ്ജ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന സു​രേ​ന്ദ്ര​ൻ കെ.​പ​ട്ടേ​ൽ, മ​റി​യാ​മ്മ ഉ​മ്മ​ൻ, പൊ​ന്നു പി​ള്ള തു​ട​ങ്ങി​യ​വ​ർ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.

മാ​ർ​ത്താ ചാ​ക്കോ​യും പൊ​ന്നു പി​ള്ള​യും ചേ​ർ​ന്ന് ആ​ല​പി​ച്ച ന്ധ​അ​ഖി​ലാ​ണ്ഡ​മ​ണ്ഡ​ല​മ ണി​യി​ച്ചൊ​രു​ക്കി​ന്ധ എ​ന്ന ഈ​ശ്വ​ര പ്ര​ധാ​ന ഗാ​ന​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

ജ​ഡ്ജ് കെ.​പി. ജോ​ർ​ജ്, മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട്, സി​റ്റി കൗ​ണ്‍​സി​ൽ​മാ​ൻ കെ​ൻ മാ​ത്യു എ​ന്നി​വ​ർ അ​വ​ര​വ​രു​ടെ കൗ​ണ്ടി, സി​റ്റി​ക​ളി​ൽ ചെ​യ്യു​ന്ന ജ​നോ​പ​ക​ര​പ്ര​ദ​മാ​യ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി സം​ക്ഷി​പ്ത വി​വ​ര​ണം ന​ൽ​കി ഓ​നാ​ശം​സ​ക​ൾ അ​റി​യി​ച്ചു.

പൊ​ന്നു പി​ള്ള കേ​ര​ള സീ​നി​യ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ നാ​ളി​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ഭാ​വി പ്ര​വ​ർ​ത്ത​ഞ​ങ്ങ​ളെ​യും പ​റ്റി വി​വ​രി​ച്ചു. 20 വ​ർ​ഷ​ങ്ങ​ളാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് കേ​ര​ളാ സീ​നി​യ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ണ്‍. കേ​ര​ള​ത്തി​ലും ഹൂ​സ്റ്റ​ണി​ലു​മാ​യി നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഈ ​സം​ഘ​ട​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ഹൂ​സ്റ്റ​ണി​ലെ ക​ലാ സാം​സ്കാ​രി​ക വേ​ദി​ക​ളി​ൽ എ​പ്പോ​ഴും നി​റ സാ​ന്നി​ധ്യ​മാ​യി​രി​യ്ക്കു​ന്ന പൊ​ന്നു പി​ള്ള​യാ​ണ്.

എ.​സി. ജോ​ർ​ജ്, നൈ​നാ​ൻ മാ​ത്തു​ള്ള, ജി.​കെ. പി​ള്ള എ​ന്നി​വ​ർ സം​ഘ​ട​ന​യ്ക്ക് ആ​ശം​സ​ക​ളും ഓ​ണാ​ശം​സ​ക​ളും നേ​ർ​ന്നു. ഡോ. ​മ​നു ചാ​ക്കോ മാ​വേ​ലി മ​ന്ന​ന്‍റെ വ​ര​വി​നെ കു​റി​ച്ച് ആ​ല​പി​ച്ച ഓ​ണ​പ്പാ​ട്ടും ടി.​എ​ൻ ശാ​മു​വേ​ൽ ആ​ല​പി​ച്ച ഓ​ണ ക​വി​ത​യും ആ​ഘോ​ഷ​ത്തി​ന് മി​ക​വ് ന​ൽ​കി. ഫാ​ൻ​സി​മോ​ളും സു​കു​മാ​ര​ൻ നാ​യ​രും
നേ​തൃ​ത്വം ന​ൽ​കി​യ വ​ള്ള​പ്പാ​ട്ട് ന്ധ​തി​ത്തി​ത്താ​ര തി​ത്തി​ത്തേ​യ്ന്ധ എ​ല്ലാ​വ​രും ചേ​ർ​ന്ന് ഏ​റ്റു​പാ​ടി​യ​പ്പോ​ൾ ഗൃ​ഹാ​തു​ര​ത്വ സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തി​യ ആ​ഘോ​ഷ​മാ​യി.

ജോ​ർ​ജ് തോ​മ​സ്, ഏ​ബ്ര​ഹാം തോ​മ​സ് (അ​ച്ച​ൻ​കു​ഞ്ഞു), വാ​വ​ച്ച​ൻ മ​ത്താ​യി, ഗി​രി​ജ, മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ രു​ചി​യും സ്വാ​ദും നി​റ​ഞ്ഞ ഓ​ണ​സ​ദ്യ​യു​ടെ വി​ള​ന്പ​ലി​ന് നേ​തൃ​ത്വം ന​ൽ​കി. എ​ല്ലാ​വ​രും ചേ​ർ​ന്ന് ഒ​രു കു​ടും​ബ​മാ​യി ആ​സ്വ​ദി​ച്ച ഈ ​ഓ​ണാ​ഘോ​ഷം എ​ന്നും ഓ​ർ​മ്മ​ക​ളി​ൽ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

100 ൽ ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഓ​ണാ​ഘോ​ഷം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യ്ക്കു​ശേ​ഷം നാ​ലു മ​ണി​യോ​ട് കൂ​ടി പ​ര്യ​വ​സാ​നി​ച്ചു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​