ഹൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ മലയാളി അസ്സോസിയേഷന്റെ (HMA) പ്രഥമ ഓണാഘോഷം വിജയകരമായി ആഘോഷിക്കപ്പെട്ടതായി പ്രസിഡൻറ്റ് ഷീല ചേറു, വൈസ് പ്രസിഡൻറ്റ് ജിജു ജോണ്‍ കുന്നപ്പള്ളി എന്നിവർ അറിയിച്ചു.
സെക്രട്ടറി ഡോ. നജീബ് കുഴിയിൽ സ്വാഗതമരുളിയവേദിയിൽ വിശിഷ്ട വ്യക്തികൾ ഭദ്രദീപം കൊളുത്തി. പ്രസിഡൻറ്റ് ഷീല ചേറു അധ്യക്ഷ പ്രസംഗത്തിൽ എച്ച്എംഎയുടെ ഉന്നമനത്തിനായി പ്രേവർത്തിച്ച എല്ലാവരെയും നന്ദിയോടെ സ്മരിക്കുകയുണ്ടായി.
അമേരിക്കൻ പ്രവാസി സമൂഹങ്ങളിൽ സാമൂഹിക, സാംസ്കാരിക തലങ്ങളിൽ ആദരണീയനായ എംസി ജോർജ് ആയിരുന്നു മുഖ്യാഥിതി. ചുരുങ്ങിയ കാലയളവിനുള്ളിൽ പുതിയ തലമുറ ഉൾപ്പെടെയുള്ള മലയാളീ സമൂഹത്തിനു എച്ച്എംഎ ചെയ്തിട്ടുള്ള സേവനത്തെ അദ്ദേഹം പ്രകീർത്തിച്ചു. വാഗ്മിയും എഴുത്തുകാരനുമായ അഡ്വ. ജോർജ് വർഗീസ് മാവേലിയായി വേഷമിട്ടു. ഡാളസ് വേൾഡ് മലയാളി കൗണ്‍സിൽ പ്രസിഡന്റ്റും ഫൊക്കാന വുമണ്‍സ് ഫോറം ഡാളസ് റീജണൽ ചെയർപേഴ്സണുമായ ജെയ്സി ജോർജും, ഫൊക്കാനയുടെ ടെക്സാസ് സ്റ്റേറ്റ് ആർവിപി ഷൈജു ഏബ്രഹാമും അദ്ദേഹത്തോടൊപ്പം വേദിപങ്കിട്ടു.
ഫോർട്ട് ബെൻസ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, പ്രെസിങ്ക് 3 കോർട്ട് ജഡ്ജ് അഡ്വ സോണിയ രേഷ്. 240 പ്രെസിങ്ക് കോർട്ട് ജഡ്ജ് സ്ഥാനാര്‍ത്ഥി അഡ്വ സുരേഷ് പട്ടേൽ. ഗ്രേറ്റർ സമാജം ഓഫ് യോങ്കേഴ്സ് പ്രെസിഡൻറ്റ് മോൻസി വർഗീസ്, ജിജു ജോണ്‍ കുന്നപ്പള്ളി, ഡോ നജീബ് കുഴിയിൽ, പ്രോഗ്രാം കോർഡിനേറ്റർ ജോബി ചാക്കോ, ബിഒടി ചെയർ പേഴ്സണ്‍ പ്രേതീശൻ പാണാശേരി, എയ്ഞ്ചൽ കുര്യൻ, ജെയ്സി ജോർജ്, മിസ്റ്റർ ഫൊക്കാന റണ്ണർ അപ്പ് ഷിജുമോൻ ജേക്കബ്, റെനി കവലയിൽ എന്നിവർ ആശംസപ്രസംഗം നടത്തി.

നേതൃത്വ പാടവം തെളിയിച്ചിട്ടുള്ള ഷീല ചേറു വിൻറ്റെ അവതരണം പുതുതായുള്ളതായിരുന്നു. ജോബി ചാക്കോ, എൽസ സാൽബി, സയന മരിയ മാത്യു, ടിഫനി സാൽബി, ജെറിൻ ജോസ്, ആൻഡ്രുസ് പൂവത്, മാത്യൂസ് ജോസഫ്, ടിൻറ്റു മാത്യൂസ്, റോജ സന്തോഷ്, ലിസി പോളി, രാജു ഡേവിസ്, സുനിത കുഴിയിൽ,ലിസി മോൻസി, ജിനോ ഷൈജു എന്നിവരുടെ ഗാനങ്ങൾ പരിപാടി കൊഴുപ്പിച്ചു. റാണി ചേറു, ടിഫനി സാൽബി, ജൂലിയാന ചേറു, ആൻ ജോർജ്, ജെറിൽ ജോസ്, ഷീല ചേറു എന്നിവർ അവതരിപ്പിച്ച തിരുവാതിര അരങ്ങു തകർത്തു.
 താലപ്പൊലിയോടൊപ്പം വിത്സണ് ചേറു നേതൃത്വം നൽകിയ ചെണ്ടമേളം മലയാളത്തനിമയിൽ വസ്ത്ര ധാരണം നടത്തിയെത്തിയ കാണികളെ ആനന്ദത്തിൽ ആറാടിച്ചു. സ്മിത റോബി, റോജ സന്തോഷ്, മിനി പാണച്ചേരി, ജിജു ജോണ്‍, വര്‍ഗീസ് ചേറു എന്നിവർ പ്രൊസഷനു നേതൃത്വം നൽകി. യൂത്ത് കോർഡിനേറ്റർ ആൻ ജോർജ് നന്ദി പ്രകാശനം നടത്തി.
|