• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​ഥ​മ ഓ​ണാ​ഘോ​ഷം വ​ൻ വി​ജ​യം
Share
ഹൂ​സ്റ്റ​ണ്‍: ഹ്യൂ​സ്റ്റ​ണ്‍ മ​ല​യാ​ളി അ​സ്‌​സോ​സി​യേ​ഷ​ന്‍റെ (HMA) പ്ര​ഥ​മ ഓ​ണാ​ഘോ​ഷം വി​ജ​യ​ക​ര​മാ​യി ആ​ഘോ​ഷി​ക്ക​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ൻ​റ്റ് ഷീ​ല ചേ​റു, വൈ​സ് പ്ര​സി​ഡ​ൻ​റ്റ് ജി​ജു ജോ​ണ്‍ കു​ന്ന​പ്പ​ള്ളി എ​ന്നി​വ​ർ അ​റി​യി​ച്ചു.

സെ​ക്ര​ട്ട​റി ഡോ. ​ന​ജീ​ബ് കു​ഴി​യി​ൽ സ്വാ​ഗ​ത​മ​രു​ളി​യ​വേ​ദി​യി​ൽ വി​ശി​ഷ്ട വ്യ​ക്തി​ക​ൾ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി. പ്ര​സി​ഡ​ൻ​റ്റ് ഷീ​ല ചേ​റു അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ എ​ച്ച്എം​എ​യു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്രേ​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ക​യു​ണ്ടാ​യി.

അ​മേ​രി​ക്ക​ൻ പ്ര​വാ​സി സ​മൂ​ഹ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക ത​ല​ങ്ങ​ളി​ൽ ആ​ദ​ര​ണീ​യ​നാ​യ എം​സി ജോ​ർ​ജ് ആ​യി​രു​ന്നു മു​ഖ്യാ​ഥി​തി. ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ പു​തി​യ ത​ല​മു​റ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​യാ​ളീ സ​മൂ​ഹ​ത്തി​നു എ​ച്ച്എം​എ ചെ​യ്തി​ട്ടു​ള്ള സേ​വ​ന​ത്തെ അ​ദ്ദേ​ഹം പ്ര​കീ​ർ​ത്തി​ച്ചു. വാ​ഗ്മി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ അ​ഡ്വ. ജോ​ർ​ജ് വ​ർ​ഗീ​സ് മാ​വേ​ലി​യാ​യി വേ​ഷ​മി​ട്ടു. ഡാ​ള​സ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ്റും ഫൊ​ക്കാ​ന വു​മ​ണ്‍​സ് ഫോ​റം ഡാ​ള​സ് റീ​ജ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ജെ​യ്സി ജോ​ർ​ജും, ഫൊ​ക്കാ​ന​യു​ടെ ടെ​ക്സാ​സ് സ്റ്റേ​റ്റ് ആ​ർ​വി​പി ഷൈ​ജു ഏ​ബ്ര​ഹാ​മും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം വേ​ദി​പ​ങ്കി​ട്ടു.

ഫോ​ർ​ട്ട് ബെ​ൻ​സ് കൗ​ണ്ടി കോ​ർ​ട്ട് ജ​ഡ്ജ് ജൂ​ലി മാ​ത്യു, പ്രെ​സി​ങ്ക് 3 കോ​ർ​ട്ട് ജ​ഡ്ജ് അ​ഡ്വ സോ​ണി​യ രേ​ഷ്. 240 പ്രെ​സി​ങ്ക് കോ​ർ​ട്ട് ജ​ഡ്ജ് സ്ഥാ​നാ​ര്ത്ഥി അ​ഡ്വ സു​രേ​ഷ് പ​ട്ടേ​ൽ. ഗ്രേ​റ്റ​ർ സ​മാ​ജം ഓ​ഫ് യോ​ങ്കേ​ഴ്സ് പ്രെ​സി​ഡ​ൻ​റ്റ് മോ​ൻ​സി വ​ർ​ഗീ​സ്, ജി​ജു ജോ​ണ്‍ കു​ന്ന​പ്പ​ള്ളി, ഡോ ​ന​ജീ​ബ് കു​ഴി​യി​ൽ, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ജോ​ബി ചാ​ക്കോ, ബി​ഒ​ടി ചെ​യ​ർ പേ​ഴ്സ​ണ്‍ പ്രേ​തീ​ശ​ൻ പാ​ണാ​ശേ​രി, എ​യ്ഞ്ച​ൽ കു​ര്യ​ൻ, ജെ​യ്സി ജോ​ർ​ജ്, മി​സ്റ്റ​ർ ഫൊ​ക്കാ​ന റ​ണ്ണ​ർ അ​പ്പ് ഷി​ജു​മോ​ൻ ജേ​ക്ക​ബ്, റെ​നി ക​വ​ല​യി​ൽ എ​ന്നി​വ​ർ ആ​ശം​സ​പ്ര​സം​ഗം ന​ട​ത്തി.


നേ​തൃ​ത്വ പാ​ട​വം തെ​ളി​യി​ച്ചി​ട്ടു​ള്ള ഷീ​ല ചേ​റു വി​ൻ​റ്റെ അ​വ​ത​ര​ണം പു​തു​താ​യു​ള്ള​താ​യി​രു​ന്നു.
ജോ​ബി ചാ​ക്കോ, എ​ൽ​സ സാ​ൽ​ബി, സ​യ​ന മ​രി​യ മാ​ത്യു, ടി​ഫ​നി സാ​ൽ​ബി, ജെ​റി​ൻ ജോ​സ്, ആ​ൻ​ഡ്രു​സ് പൂ​വ​ത്, മാ​ത്യൂ​സ് ജോ​സ​ഫ്, ടി​ൻ​റ്റു മാ​ത്യൂ​സ്, റോ​ജ സ​ന്തോ​ഷ്, ലി​സി പോ​ളി, രാ​ജു ഡേ​വി​സ്, സു​നി​ത കു​ഴി​യി​ൽ,ലി​സി മോ​ൻ​സി, ജി​നോ ഷൈ​ജു എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ൾ പ​രി​പാ​ടി കൊ​ഴു​പ്പി​ച്ചു. റാ​ണി ചേ​റു, ടി​ഫ​നി സാ​ൽ​ബി, ജൂ​ലി​യാ​ന ചേ​റു, ആ​ൻ ജോ​ർ​ജ്, ജെ​റി​ൽ ജോ​സ്, ഷീ​ല ചേ​റു എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര അ​ര​ങ്ങു ത​ക​ർ​ത്തു.

താ​ല​പ്പൊ​ലി​യോ​ടൊ​പ്പം വി​ത്സ​ണ്‍ ചേ​റു നേ​തൃ​ത്വം ന​ൽ​കി​യ ചെ​ണ്ട​മേ​ളം മ​ല​യാ​ള​ത്ത​നി​മ​യി​ൽ വ​സ്ത്ര ധാ​ര​ണം ന​ട​ത്തി​യെ​ത്തി​യ കാ​ണി​ക​ളെ ആ​ന​ന്ദ​ത്തി​ൽ ആ​റാ​ടി​ച്ചു. സ്മി​ത റോ​ബി, റോ​ജ സ​ന്തോ​ഷ്, മി​നി പാ​ണ​ച്ചേ​രി, ജി​ജു ജോ​ണ്‍, വ​ര്ഗീ​സ് ചേ​റു എ​ന്നി​വ​ർ പ്രൊ​സ​ഷ​നു നേ​തൃ​ത്വം ന​ൽ​കി. യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ ആ​ൻ ജോ​ർ​ജ് ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ