• Logo

Allied Publications

Europe
ല​ണ്ട​ൻ ബ്രി​ഡ്ജ് ഇ​സ് ഡൗ​ൺ; എ​ഴു​പ​താ​ണ്ട് നീ​ണ്ട എ​ലി​സ​ബ​ത്തി​യ​ൻ യു​ഗം അ​വ​സാ​നി​ച്ചു
Share
ല​ണ്ട​ൻ: എലിസബത്ത് രാജ്ഞിയുടെ മരണം ബ്രിട്ടീഷ് രാജകുടുംബം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്കോട്ലൻഡിലെ ബാൽമോറലിൽ സമാധാനപരമായി രാജ്ഞി വിടവാങ്ങിയതായി ദ് റോയൽ ഫാമിലി ട്വീറ്റ് ചെയ്തു.

ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു 96 വയസുകാരിയായ എലിസബത്ത് രാജ്ഞി. സ്കോട്ട്ലൻഡിലെ ബാൽമോറലിലെ അവധിക്കാല വസതിയിൽവച്ചായിരുന്നു അന്ത്യം.

ലോകത്ത് രാജവാഴ്ചയില്‍ കൂടുതല്‍കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടം ജൂണില്‍ രാജ്ഞി കരസ്ഥമാക്കിയിരുന്നു. 1952 ഫെബ്രുവരി ആറിനാണ് അവർ പദവിയിൽ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയുമാണ്.

ഗ്രീക്ക് ഡാനിഷ് രാജകുടുംബത്തില്‍ ജനിച്ച ഫിലിപ്പ് രാജകുമാരനാണ് എലിസബത്തിന്‍റെ ഭര്‍ത്താവ്. 1947 നാണ് ഇവര്‍ വിവാഹിതരായത്. 2021 ഏപ്രില്‍ ഒമ്പതിന് ഫിലിപ്പ് അന്തരിച്ചു. ചാള്‍സ്, ആനി, ആന്‍ഡ്രൂ, എഡ്വാര്‍ഡ് എന്നിവരാണ് മക്കള്‍.

എലിസബത്ത് ഈ വർഷം രാജ്ഞിപദവിയിൽ ഏഴു പതിറ്റാണ്ട് പിന്നിട്ടിരുന്നു. 1952ൽ അവരുടെ പിതാവ് ജോർജ് ആറാമന്‍റെ പിൻഗാമിയായി എത്തിയ എലിസബത്ത് പ്ലാറ്റിനം ജൂബിലി വർഷത്തിലാണ്. റിക്കാർഡ് ഭേദിച്ച നേട്ടത്തെ അടയാളപ്പെടുത്തുന്നതിനായി നാല് ദിവസത്തെ പൊതു പരിപാടികൾ ബ്രിട്ടീഷ് ഭരണകൂടം സംഘടിപ്പിച്ചിരുന്നു.

രാ​ജ്ഞി​യു​ടെ മ​ര​ണ​ത്തോ​ടെ മ​ക​ൻ ചാ​ൾ​സ് രാ​ജ​പ​ദ​വി​യി​ലേ​ക്ക് സ്വ​ഭാ​വി​ക ന​ട​പ​ടി​യെ​ന്ന നി​ല​യി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു. അ​മ്മ​യു​ടെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ കു​റി​പ്പി​ൽ "ഹി​സ് മ​ജ​സ്റ്റി ദ ​കിം​ഗ്' എ​ന്ന വി​ശേ​ഷ​ണ​മാ​ണ് ചാ​ൾ​സ് ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

സ്കോട്ട്ലന്‍റിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം.
എഡിൻബറോ: സ്കോട്ട്ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌.
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു
സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ് ക​​​​ണ്ടെ​​​​ത്തി.
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​ഡ്രി​​​​ഡി​​​​ലെ യു​​​​ക്രെ​​​​യ്ൻ എം​​​​ബ​​​​സി​​​​യി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​
അ​ന്താ​രാ​ഷ്ട്ര സ​ർ​വേ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും മോ​ശം ര​ണ്ടാ​മ​ത്തെ ന​ഗ​രം ഫ്രാ​ങ്ക്ഫ​ർ​ട്ട്.
ബെ​ർ​ലി​ൻ: അന്താരാഷ്ട്ര സർവേയിൽ പ്രവാസികൾക്ക് ഏറ്റവും മോശപ്പെട്ട ജർമനിയിലെ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫർട്ട്.