• Logo

Allied Publications

Middle East & Gulf
ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജം ഓ​ണാ​ഘോ​ഷം എം.​എ യൂ​സ​ഫ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും
Share
മ​നാ​മ: ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​യ ശ്രാ​വ​ണം 22 ന്‍റ പ്ര​ധാ​ന ക​ലാ​പ​രി​പാ​ടി​ക​ൾ സെ​പ്റ്റം​ബ​ർ 8 വെള്ളിയാഴ്ച ​വൈ​കു​ന്നേ​രം 7.30 മു​ത​ൽ ആ​രം​ഭി​ക്കും. തുടർന്നു ന​ട​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത ഗാ​യി​ക​യും ദേ​ശി​യ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ന​ഞ്ചി​യ​മ്മ​യെ ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജം ആ​ദ​രി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ഗാ​ന​മേ​ള​യി​ൽ ന​ഞ്ചി​യ​മ്മ, ന​ജീം അ​ർ​ഷാ​ദ്, നി​ത്യാ​മാ​മ​ൻ, ജി​ൻ​ഷ ഹ​രി​ദാ​സ് തു​ട​ങ്ങി​യ പ്ര​മു​ഖ പി​ന്ന​ണി ഗാ​യ​ക​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.

ഉ​ദ്ഘാ​ട​ന ദി​വ​സ​മാ​യ സെ​പ്റ്റം​ബ​ർ 9 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് പ്ര​മു​ഖ ഗാ​യി​ക കെ.​എ​സ്. ചി​ത്ര​യു​ടെ ഗാ​ന​മേ​ള നടക്കപ്പെടും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​മു​ഖ വ്യ​വ​സാ​യി​യും ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലെ നി​റ സാ​ന്നി​ദ്ധ്യ​വു​മാ​യ പ​ത്മ​ശ്രീ എം.​എ. യൂ​സ​ഫ​ലി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ബ​ഹ്റി​നി​ലെ സോ​ഷ്യ​ൽ ഡ​വ​ല​പ്മെ​ന്‍റ് മ​ന്ത്രി ഒ​സാ​മ ബി​ൻ അ​ഹ​മ്മ​ദ് ഖ​ലാ​ഫ് അ​ൽ അ​സ്ഫു​ർ, ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ പീ​യൂ​ഷ് ശ്രീ ​വാ​സ്ത​വ മു​ഖ്യാ​ഥി​തി​യാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി .രാ​ധാ​കൃ​ഷ്ണ പി​ള്ള​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ലും സ​മാ​ജം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം തു​ട​രു​ന്ന ഗാ​ന​മേ​ള​യി​ൽ കേ​ര​ള​ത്തി​ന്‍റെ വാ​ന​ന്പാ​ടി കെ.​എ​സ് ചി​ത്ര, കേ​ര​ള​ത്തി​ലെ പ്ര​മു​ഖ പി​ന്ന​ണി ഗാ​യ​ക​രാ​യ നി​ഷാ​ദ്, രൂ​പ​രേ​വ​തി തു​ട​ങ്ങി​യ​വ​ർ ഗാ​ന​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും.

കേ​ര​ള​ത്തി​ന് വെ​ളി​യി​ൽ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും ബ​ഹ്റി​നി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ക​ലാ​പ​രി​പാ​ടി​ക​ൾ അ​സ്വ​ദി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​താ​യും എ​ല്ലാ​വ​രെ​യും ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള അ​റി​യി​ച്ചു.

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​ന് എം.​പി . ര​ഘു ചെ​യ​ർ​മാ​നും ശ​ങ്ക​ർ പ​ല്ലൂ​ർ ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ ശ്രാ​വ​ണം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്യ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് സ​മാ​ജ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന​ത്. ആ​യി​ര​ക​ണ​ക്കി​ന് കാ​ണി​ക​ളെ പ്ര​തീ​ക്ഷി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സ​മാ​ജം ഹാ​ളി​ന് പു​റ​ത്ത് കു​റ്റ​ൻ എ​ൽ​ഇ​ഡി ടി​വി​യും സ​ജ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ
സഹകരണത്തോടെ മനാമ അൽ ഹിലാൽ
കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്പാ​ക്) പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ഗ്രൂ​പ്പ് കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ടൂ​റി​സം റി​സേ​ർ​ച്ച് സെ​ന്‍റ​ർ കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ക​ന്പ​നി അ​ധി​കൃ​ത​ർ വാ​
പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്; അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം: 21.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്കോ​ള​ർ​ഷി