ന്യൂഡൽഹി: കുഞ്ഞു താരകങ്ങൾ ചിലങ്കയണിഞ്ഞു നൃത്തച്ചുവടുകൾ വച്ച ചിങ്ങനിലാവിൽ താര ശോഭയേകി മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയും ഡൽഹി മലയാളി അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. സുപ്രീം കോടതി ജഡ്ജി സി.ടി. രവികുമാറായിരുന്നു മുഖ്യാതിഥി.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ടോണി കെജെ സ്വാഗതം ആശംസിച്ചു. വിശിഷ്ടാതിഥിയായി മാനുവൽ മലബാർ ജൂവല്ലേഴ്സ് ചെയർമാൻ മാനുവൽ മെഴുക്കനാൽ, ജനറൽ കണ്‍വീനറും വൈസ് പ്രസിഡന്റുമായ മണികണ്ഠൻ കെവി, വൈസ് പ്രസിഡന്റ് രഘുനാഥൻ നായർ കെജി, ട്രഷറർ മാത്യു ജോസ്, ജോയിന്റ് ട്രഷററും പൂക്കളം കണ്‍വീനറുമായ പിഎൻ ഷാജി, ഇന്േറണൽ ഓഡിറ്റർ കെവി ബാബു, ജോയിന്റ് ഇന്േറണൽ ഓഡിറ്റർ ലീനാ രമണൻ എന്നിവർ ആശംസകൾ നേർന്നു.
ഓഗസ്റ്റ് 28നു നടന്ന തിരുവാതിരകളി മത്സരത്തിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ വസുന്ധരാ എൻക്ലേവ്, ദ്വാരക, മയൂർ വിഹാർ ഫേസ്1 എന്നിവർക്ക് യഥാക്രമം 15,000, 10,000, 7,500 എന്നീ ക്യാഷ് പ്രൈസുകളും പൂക്കള മത്സരത്തിലെ വിജയികളായ വസുന്ധര എൻക്ലേവ്, വിനയ് നഗർ കിദ്വായ് നഗർ, മയൂർ വിഹാർ ഫേസ്3 യഥാക്രമം 20,000, 15,000, 10,000 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ചടങ്ങിൽ സമ്മാനിച്ചു.
 202122 അധ്യയന വർഷത്തിൽ 12ലെ ഹ്യൂമാനിറ്റീസിൽ 98.4 ശതമാനം വിജയം നേടിയ മയൂർ വിഹാർ ഫേസ് 3ലെ കെ സിദ്ധാർഥ്, കൊമേഴ്സിൽ 94.4 ശതമാനം നേടിയ മയൂർ വിഹാർ ഫേസ് 3ലെ അഞ്ജു ബി നായർ, സയൻസിൽ 96.6% നേടിയ രജൗരി ഗാർഡനിലെ ആൻ റിയാ സെൽവി എന്നിവർക്ക് ഡിഎംഎ സലിൽ ശിവദാസ് മെമ്മോറിയൽ അക്കാദമിക് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.
’ചിങ്ങനിലാവിൽ’ മുഖ്യാതിഥിയായെത്തിയ സുപ്രീംകോടതി ജഡ്ജി സി.ടി. രവികുമാറിനെയും വിശിഷ്ടാതിഥികളായ സിനിമാതാരം ജയസൂര്യയെയും മാനുവൽ മെഴുക്കനാലിനേയും ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് പൊന്നാടയണിയിച്ചു.
 പ്രമുഖ വാദ്യ കലാകാര·ാർ അവതരിപ്പിച്ച വാദ്യ മഞ്ജരിയോടെയാണ് ചിങ്ങനിലാവിന് ആരംഭം കുറിച്ചത്. കേന്ദ്രക്കമ്മിറ്റി നടത്തിയ രംഗ പൂജ, തിരുവാതിരകളി മത്സരത്തിൽ ഒന്നാം സമ്മാനാർഹരായ വസുന്ധര എൻക്ലേവിന്റെ തിരുവാതിരകളി, പശ്ചിമ വിഹാറിന്റെ നാട്യ ധ്വനി, മയൂർ വിഹാർ ഫേസ് 3ന്റെ നൃത്ത യാത്ര ഓണ നിലാവ്, ആർകെ പൂരത്തിന്റെ സിനിമാറ്റിക് ഫ്യുഷൻ, ദിൽഷാദ് കോളനിയുടെ കനൽപൊട്ട്, അംബേദ്കർ നഗർ പുഷപ് വിഹാറിന്റെ ബാക് ടു സ്കൂൾ തീം ഡാൻസ്, വികാസ്പുരി ഹസ്തസാലിന്റെ അർദ്ധ ശാസ്ത്രീയ നൃത്തം രാധാ മാധവം, മയൂർ വിഹാർ ഫേസ് 2ന്റെ കേരളോത്സവം, കാൽക്കാജിയുടെ വസന്തം, സൗത്ത് നികേതന്റെ നാടോടി നൃത്തം, കരോൾ ബാഗ് കണാട്ട് പ്ലേസിന്റെ ഫ്യുഷൻ ഡാൻസ്, ദ്വാരകയുടെ നാടൻപാട്ട് ലൈവ് മ്യൂസിക് ഷോ, മെഹ്റോളിയുടെ സംഘനൃത്തം, വിനയ് നഗർ കിദ്വായ് നഗറിന്റെ പന്താട്ടം ശാസ്ത്രീയ നൃത്തം, വസുന്ധര എൻക്ലേവിന്റെ വസുധക്കൊരു പച്ചക്കുട എന്നിവയാണ് ചിങ്ങനിലാവിന് ചാരുതയേകിയ കലാരൂപങ്ങൾ.
സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്ത ചിങ്ങനിലാവിന് രാത്രി 10ന് തിരശീല വീണു. പരിപാടികൾ https://youtu.be/ZYTPf_Op34I എന്ന യുട്യൂബ് ലിങ്കിൽ ലിങ്കിൽ ലഭ്യമാണ്.
|