• Logo

Allied Publications

Delhi
കു​ഞ്ഞു താ​ര​ക​ങ്ങ​ൾ ചി​ല​ങ്ക​യ​ണി​ഞ്ഞ ചി​ങ്ങ​നി​ലാ​വി​ൽ താ​ര​ശോ​ഭ​യേ​കി ജ​യ​സൂ​ര്യ​യും
Share
ന്യൂ​ഡ​ൽ​ഹി: കു​ഞ്ഞു താ​ര​ക​ങ്ങ​ൾ ചി​ല​ങ്ക​യ​ണി​ഞ്ഞു നൃ​ത്ത​ച്ചു​വ​ടു​ക​ൾ വ​ച്ച ചി​ങ്ങ​നി​ലാ​വി​ൽ താ​ര ശോ​ഭ​യേ​കി മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​രം ജ​യ​സൂ​ര്യ​യും ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. സു​പ്രീം കോ​ട​തി ജ​ഡ്ജി സി.​ടി. ര​വി​കു​മാ​റാ​യി​രു​ന്നു മു​ഖ്യാ​തി​ഥി.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി കെ​ജെ സ്വാ​ഗ​തം ആ​ശം​സി​ച്ചു. വി​ശി​ഷ്ടാ​തി​ഥി​യാ​യി മാ​നു​വ​ൽ മ​ല​ബാ​ർ ജൂ​വ​ല്ലേ​ഴ്സ് ചെ​യ​ർ​മാ​ൻ മാ​നു​വ​ൽ മെ​ഴു​ക്ക​നാ​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ മ​ണി​ക​ണ്ഠ​ൻ കെ​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഘു​നാ​ഥ​ൻ നാ​യ​ർ കെ​ജി, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​റും പൂ​ക്ക​ളം ക​ണ്‍​വീ​ന​റു​മാ​യ പി​എ​ൻ ഷാ​ജി, ഇ​ന്േ‍​റ​ണ​ൽ ഓ​ഡി​റ്റ​ർ കെ​വി ബാ​ബു, ജോ​യി​ന്‍റ് ഇ​ന്േ‍​റ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​നാ ര​മ​ണ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഓ​ഗ​സ്റ്റ് 28നു ​ന​ട​ന്ന തി​രു​വാ​തി​ര​ക​ളി മ​ത്സ​ര​ത്തി​ലെ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​രാ​യ വ​സു​ന്ധ​രാ എ​ൻ​ക്ലേ​വ്, ദ്വാ​ര​ക, മ​യൂ​ർ വി​ഹാ​ർ ഫേ​സ്1 എ​ന്നി​വ​ർ​ക്ക് യ​ഥാ​ക്ര​മം 15,000, 10,000, 7,500 എ​ന്നീ ക്യാ​ഷ് പ്രൈ​സു​ക​ളും പൂ​ക്ക​ള മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​യ വ​സു​ന്ധ​ര എ​ൻ​ക്ലേ​വ്, വി​ന​യ് ന​ഗ​ർ കി​ദ്വാ​യ് ന​ഗ​ർ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്3 യ​ഥാ​ക്ര​മം 20,000, 15,000, 10,000 എ​ന്നി​ങ്ങ​നെ ക്യാ​ഷ് പ്രൈ​സു​ക​ളും ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു.

202122 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ 12ലെ ​ഹ്യൂ​മാ​നി​റ്റീ​സി​ൽ 98.4 ശ​ത​മാ​നം വി​ജ​യം നേ​ടി​യ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ലെ ​കെ സി​ദ്ധാ​ർ​ഥ്, കൊ​മേ​ഴ്സി​ൽ 94.4 ശ​ത​മാ​നം നേ​ടി​യ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ലെ ​അ​ഞ്ജു ബി ​നാ​യ​ർ, സ​യ​ൻ​സി​ൽ 96.6% നേ​ടി​യ ര​ജൗ​രി ഗാ​ർ​ഡ​നി​ലെ ആ​ൻ റി​യാ സെ​ൽ​വി എ​ന്നി​വ​ർ​ക്ക് ഡി​എം​എ സ​ലി​ൽ ശി​വ​ദാ​സ് മെ​മ്മോ​റി​യ​ൽ അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു.

’ചി​ങ്ങ​നി​ലാ​വി​ൽ’ മു​ഖ്യാ​തി​ഥി​യാ​യെ​ത്തി​യ സു​പ്രീം​കോ​ട​തി ജ​ഡ്ജി സി.​ടി. ര​വി​കു​മാ​റി​നെ​യും വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യ സി​നി​മാ​താ​രം ജ​യ​സൂ​ര്യ​യെ​യും മാ​നു​വ​ൽ മെ​ഴു​ക്ക​നാ​ലി​നേ​യും ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് പൊ​ന്നാ​ട​യ​ണി​യി​ച്ചു.

പ്ര​മു​ഖ വാ​ദ്യ ക​ലാ​കാ​ര·ാ​ർ അ​വ​ത​രി​പ്പി​ച്ച വാ​ദ്യ മ​ഞ്ജ​രി​യോ​ടെ​യാ​ണ് ചി​ങ്ങ​നി​ലാ​വി​ന് ആ​രം​ഭം കു​റി​ച്ച​ത്. കേ​ന്ദ്ര​ക്ക​മ്മി​റ്റി ന​ട​ത്തി​യ രം​ഗ പൂ​ജ, തി​രു​വാ​തി​ര​ക​ളി മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നാ​ർ​ഹ​രാ​യ വ​സു​ന്ധ​ര എ​ൻ​ക്ലേ​വി​ന്‍റെ തി​രു​വാ​തി​ര​ക​ളി, പ​ശ്ചി​മ വി​ഹാ​റി​ന്‍റെ നാ​ട്യ ധ്വ​നി, മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ന്‍റെ നൃ​ത്ത യാ​ത്ര ഓ​ണ നി​ലാ​വ്, ആ​ർ​കെ പൂ​ര​ത്തി​ന്‍റെ സി​നി​മാ​റ്റി​ക് ഫ്യു​ഷ​ൻ, ദി​ൽ​ഷാ​ദ് കോ​ള​നി​യു​ടെ ക​ന​ൽ​പൊ​ട്ട്, അം​ബേ​ദ്ക​ർ ന​ഗ​ർ പു​ഷ​പ് വി​ഹാ​റി​ന്‍റെ ബാ​ക് ടു ​സ്കൂ​ൾ തീം ​ഡാ​ൻ​സ്, വി​കാ​സ്പു​രി ഹ​സ്ത​സാ​ലി​ന്‍റെ അ​ർ​ദ്ധ ശാ​സ്ത്രീ​യ നൃ​ത്തം രാ​ധാ മാ​ധ​വം, മ​യൂ​ർ വി​ഹാ​ർ ഫേ​സ് 2ന്‍റെ കേ​ര​ളോ​ത്സ​വം, കാ​ൽ​ക്കാ​ജി​യു​ടെ വ​സ​ന്തം, സൗ​ത്ത് നി​കേ​ത​ന്‍റെ നാ​ടോ​ടി നൃ​ത്തം, ക​രോ​ൾ ബാ​ഗ് ക​ണാ​ട്ട് പ്ലേ​സി​ന്‍റെ ഫ്യു​ഷ​ൻ ഡാ​ൻ​സ്, ദ്വാ​ര​ക​യു​ടെ നാ​ട​ൻ​പാ​ട്ട് ലൈ​വ് മ്യൂ​സി​ക് ഷോ, ​മെ​ഹ്റോ​ളി​യു​ടെ സം​ഘ​നൃ​ത്തം, വി​ന​യ് ന​ഗ​ർ കി​ദ്വാ​യ് ന​ഗ​റി​ന്‍റെ പ​ന്താ​ട്ടം ശാ​സ്ത്രീ​യ നൃ​ത്തം, വ​സു​ന്ധ​ര എ​ൻ​ക്ലേ​വി​ന്‍റെ വ​സു​ധ​ക്കൊ​രു പ​ച്ച​ക്കു​ട എ​ന്നി​വ​യാ​ണ് ചി​ങ്ങ​നി​ലാ​വി​ന് ചാ​രു​ത​യേ​കി​യ ക​ലാ​രൂ​പ​ങ്ങ​ൾ.

സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ത്ത ചി​ങ്ങ​നി​ലാ​വി​ന് രാ​ത്രി 10ന് ​തി​ര​ശീ​ല വീ​ണു. പ​രി​പാ​ടി​ക​ൾ https://youtu.be/ZYTPf_Op34I എ​ന്ന യു​ട്യൂ​ബ് ലി​ങ്കി​ൽ ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്.

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.