• Logo

Allied Publications

Europe
യു​എ​സ് ഡോ​ള​റി​നെ​തി​രെ യൂ​റോ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ൽ
Share
ബെ​ർ​ലി​ൻ: നോ​ർ​ഡ് സ്ട്രീം ​പൈ​പ്പ് ലൈ​ൻ വ​ഴി ക​ഴി​ഞ്ഞ ആ​ഴ്ച റ​ഷ്യ ജ​ർ​മ​നി​യി​ലേ​ക്കു​ള്ള ഗ്യാ​സ് വി​ത​ര​ണം നി​ർ​ത്ത​ലാ​ക്കി​യ പ്ര​ഖ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് യൂ​റോ തി​ങ്ക​ളാ​ഴ്ച 20 വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കാ​യ 0.99 ഡോ​ള​റി​ന് താ​ഴെ​യാ​യി.

യൂ​റോ തി​ങ്ക​ളാ​ഴ്ച 0535 ജി​എം​ടി​യി​ൽ 0.70 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 0.9884 ഡോ​ള​റി​ലെ​ത്തി, 2002 ഡി​സം​ബ​റി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കാ​ണി​ത്. റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ സാ​ന്പ​ത്തി​ക പ്ര​ക്ഷു​ബ്ധ​ത​യും അ​നി​ശ്ചി​ത​ത്വ​വും മൂ​ലം ഈ ​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ യൂ​റോ​പ്യ​ൻ ക​റ​ൻ​സി ഡോ​ള​റി​നെ​തി​രെ ദു​ർ​ബ​ല​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

വാ​രാ​ന്ത്യ​ത്തി​ൽ വീ​ണ്ടും തു​റ​ക്കേ​ണ്ട നോ​ർ​ഡ് സ്ട്രീം ​പൈ​പ്പ്ലൈ​ൻ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചി​ടു​മെ​ന്ന് റ​ഷ്യ​ൻ ഗ്യാ​സ് ഭീ​മ​ൻ ഗാ​സ്പ്രോം അ​റി​യി​ച്ചു.

ആ​സൂ​ത്ര​ണം ചെ​യ്ത മൂ​ന്ന് ദി​വ​സ​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ ഒ​രു ട​ർ​ബൈ​നി​ൽ ന്ധ​എ​ണ്ണ ചോ​ർ​ച്ച​ന്ധ ക​ണ്ടെ​ത്തി​യെ​ന്നും അ​ത് ന​ന്നാ​ക്കു​ന്ന​തു​വ​രെ പൈ​പ്പ്ലൈ​ൻ അ​ട​ച്ചി​ട്ടി​രി​ക്കു​മെ​ന്നും പ​റ​ഞ്ഞു.

ബാ​ൾ​ട്ടി​ക് ക​ട​ലി​ന​ടി​യി​ലൂ​ടെ സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗി​ന് സ​മീ​പം നി​ന്ന് ജ​ർ​മ​നി​യി​ലേ​ക്ക് പോ​കു​ന്ന പൈ​പ്പ് ലൈ​ൻ വ​ഴി​യു​ള്ള ഡെ​ലി​വ​റി​ക​ൾ ശ​നി​യാ​ഴ്ച പു​ന​രാ​രം​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു.

യു​ക്രെ​യ്നി​ലെ ക്രെം​ലി​ൻ അ​ധി​നി​വേ​ശ​ത്തിേ·​ൽ സാ​ന്പ​ത്തി​ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന്, റ​ഷ്യ വി​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള വി​ത​ര​ണം കു​റ​യ്ക്കു​ക​യോ നി​ർ​ത്തു​ക​യോ ചെ​യ്ത​ത് ഊ​ർ​ജ വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​യി. അ​തേ​സ​മ​യം കാ​ന​ഡ​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന സീ​മെ​ൻ​സ് ട​ർ​ബൈ​നി​ന്‍റെ തി​രി​ച്ചു​വ​ര​വ് ത​ട​ഞ്ഞ​താ​യി യൂ​റോ​പ്യ​ൻ ഉ​പ​രോ​ധം മൂ​ലം നോ​ർ​ഡ് സ്ട്രീം ​വ​ഴി​യു​ള്ള സ​പ്ളൈ​സ് കു​റ​ച്ച​താ​യി റ​ഷ്യ കു​റ്റ​പ്പെ​ടു​ത്തി.

ഒ​രു യൂ​റോ​യ്ക്ക് 79.24 ഇ​ൻ​ഡ്യ​ൻ രൂ​പ​യും ഒ​രു ഡോ​ള​റി​ന് 79.82 രൂ​പ​യു​മാ​ണ് തി​ങ്ക​ളാ​ഴ്ച​ത്തെ വി​നി​മ​യ നി​ര​ക്ക്.

സ്കോട്ട്ലന്‍റിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം.
എഡിൻബറോ: സ്കോട്ട്ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌.
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു
സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ് ക​​​​ണ്ടെ​​​​ത്തി.
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​ഡ്രി​​​​ഡി​​​​ലെ യു​​​​ക്രെ​​​​യ്ൻ എം​​​​ബ​​​​സി​​​​യി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​
അ​ന്താ​രാ​ഷ്ട്ര സ​ർ​വേ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും മോ​ശം ര​ണ്ടാ​മ​ത്തെ ന​ഗ​രം ഫ്രാ​ങ്ക്ഫ​ർ​ട്ട്.
ബെ​ർ​ലി​ൻ: അന്താരാഷ്ട്ര സർവേയിൽ പ്രവാസികൾക്ക് ഏറ്റവും മോശപ്പെട്ട ജർമനിയിലെ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫർട്ട്.