ഡാളസ്: പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്) ഗ്ലോബൽ സംഗമം 2022 വാർഷിക സമ്മേളനം സെപ്റ്റംബർ 3 ശനിയാഴ്ച എറണാകുളം വൈഎംസിഎ ഇന്റർനാഷണൽ യൂത്ത് സെന്ററിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. പ്രസ്തുത സമ്മേളനത്തിൽ എം.പീ സലീമിനെ പുതിയ കമ്മിറ്റിയുടെ ഗ്ലോബൽ പ്രസിഡന്റായി ഐക്യകണ്ഠേന അടുത്ത രണ്ടുവർഷത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ഗ്ലോബൽ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ അന്തരിച്ച മുൻ ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യുപനച്ചിക്കൽ, ചാരിറ്റി കണ്വീനർ അജിത് കുമാർ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച സമ്മേളനത്തിൽ ഗ്ലോബൽചെയർമാൻ ഡോ. ജോസ് കാനാട്ട് മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി വർഗീസ് ജോണ് സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം കണക്കുകൾ അവതരിപ്പിച്ചു ഗ്ലോബൽ ഡയറക്ടർ ബോർഡ് മെന്പർ ജോർജ് പടികകുടി, സാബു ചെറിയാൻ, ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ പി.പി. ചെറിയാൻ, ഗ്ലോബൽ വൈസ് പ്രസിഡന്റ് സാജൻ പട്ടേരി, ഇന്ത്യൻ കോഓർഡിനേറ്റർ അഡ്വക്കേറ്റ്. പ്രേമ മേനോൻ, പി എം എഫ്അമേരിക്കൻ പ്രസിഡന്റ്് ജോയ് പല്ലാട്ടുമഠം, എന്നിവർ ആശംസകൾ അർപ്പിച്ചു പുതിയ ഗ്ലോബൽ ജനറൽ സെക്രട്ടറി സാജൻ പട്ടേരി നന്ദി രേഖപ്പെടുത്തി.
വൈകിട്ട് മൂന്നിന് പ്രതിനിധി സമ്മേളനത്തോടെ ആരംഭിച്ച പരിപാടി പൊതു സമ്മേളനം, തിരഞ്ഞെടുപ്പ്പ്രഖ്യാപനം, പിഎംഎഫ് ഭവന താക്കോൽ ദാനം, ആദരണം, മതി ലിസ ഗിരിവാസന്റെ നേതൃത്വത്തിൽ നടത്തിയ കൾച്ചറൽ പ്രോഗ്രാം ശേഷം അത്താഴ വിരുന്നിനോടൊപ്പം രാത്രി 9ന്് പരിപാടി അവസാനിച്ചു.
പുതിയ ഭാരവാഹികളെ ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട് പ്രഖ്യാപിച്ചു. കൊറോണക്ക് ശേഷംആദ്യമായി നടത്തിയ ഓഫ്ലൈൻ സമ്മേളനത്തിൽ പിഎംഎഫിന്റെ മൂന്നുവർഷത്തെ പ്രവർത്തനവും ഭാവിപരിപാടികളും പ്രസിഡന്റ് വിവരിച്ചു, ഡിജിറ്റൽ ഐ ഡി, ഇൻഷുറൻസ് എന്നിവ ഉടൻ നടപ്പിലാക്കുമെന്നും പറഞ്ഞു. പി എം എഫിന്റെ പുതിയ ഭവന പദ്ധതി ആയവീടില്ലാത്തവർക്ക് 2 വീടുകളുടെ താക്കോൽ ദാനം, ഗ്ലോബൽ പ്രസിഡണ്ട്, ഗ്ലോബൽ ചെയർമാൻ, ഗ്ലോബൽജനറൽ സെക്രട്ടറി, ഗ്ലോബൽ വൈസ് പ്രസിഡന്റ് കേരള കോഓർഡിനേറ്റർ ബിജു കെ തോമസ്, ചന്ദ്രസേനൻ എന്നിവർ ചേർന്ന് നൽകി.
പുതിയ ഗ്ലോബൽ ഭാരവാഹികളായി ഗ്ലോബൽ പ്രസിഡന്റ് സലിം. എം.പി (ഖത്തർ), ഗ്ലോബൽ ജനറൽ സെക്രട്ടറി സാജൻ പട്ടേരി (വിയന്ന, ഓസ്ട്രിയ), ട്രഷറർ സ്റ്റീഫൻ കോട്ടയം (സൗദി) വൈസ് പ്രസിഡന്റുമാർ അഡ്വ. പ്രേമ മേനോൻ (മുംബൈ), ജോസഫ് പോൾ (ഇറ്റലി), ജോ.സെക്രട്ടറിമാർ ഫിലോമിന നിലവൂർ (ഓസ്ട്രിയ),ബെന്നി തെങ്ങുംപള്ളി (ഇറ്റലി), മീഡിയ കോർഡിനേറ്റർ ഷാജി രാമപുരം (യുഎസ്എ), ഓർഗനൈസർ വർഗീസ് ജോണ് (യുകെ), ചാരിറ്റി കോർഡിനേറ്റർ ഷേർലി സൂസൻ സക്കറിയ ഇവരെ കൂടാതെ പുതിയ ഗ്ലോബൽ ഡയറക്ടർ ബോർഡും നിലവിൽ വന്നു. ഡയറക്ടർ ബോർഡ് മെന്പർമാർഡോ. ജോസ് കാനാട്ട് ചെയർമാൻ, ജോർജ് പടികകുടി, സാബു ചെറിയാൻ, എം പീ സലീം, വര്ഗീസ് ജോണ്, പി.പി. ചെറിയാൻ ( യുഎസ്എ),ബിജു കെ തോമസ്സ്,അഡ്വക്കേറ്റ് പ്രേമ മേനോൻ സാജൻ പട്ടേരി എന്നിവർ സ്റ്റേജ് കോംപയറിംഗ് നടത്തി.
|