• Logo

Allied Publications

Europe
ലി​സ് ട്ര​സ് പു​തി​യ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി
Share
ല​ണ്ട​ൻ: ബ്രി​ട്ട​ന്‍റെ അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യാ​യി ലി​സ് ട്ര​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ടോ​റി നേ​തൃ​ത്വ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ റി​ഷി സു​നാ​ക്കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി 47 കാ​രി​യാ​യ ലി​സ് ട്ര​സ് ബ്രി​ട്ട​ന്‍റെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി. ഇ​തേ​തു​ട​ർ​ന്ന് നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ചൊ​വ്വാ​ഴ്ച രാ​ജി​വെ​യ്ക്കും. സ്കോ​ട്ട്ല​ൻ​ഡി​ലെ ബാ​ൽ​മോ​റ​ലി​ൽ രാ​ജ്ഞി​യെ ക​ണ്ട​തി​നു​ശേ​ഷം ട്ര​സ് ചൊ​വ്വാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും.

ബ്രി​ട്ട​നി​ലെ 80 ല​ക്ഷ​ത്തോ​ളം വ​രു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​തി​നി​ധി​യാ​യി ഏ​റെ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചു ന​ട​ന്ന വാ​ശി​യേ​റി​യ മ​ൽ​സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ റി​ഷി സു​നാ​ക് ദ​യ​നീ​യ​മാ​യി പൊ​രു​തി തോ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ മു​ൻ​ധ​ന​മ​ന്ത്രി ഋ​ഷി സു​ന​ക് ആ​യി​രു​ന്നു എ​തി​രാ​ളി. ലി​സ് ട്ര​സി​ന് 81,326 വോ​ട്ടും ഋ​ഷി സു​ന​കി​ന് 60,399 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്.

2020 ഫെ​ബ്രു​വ​രി​യി​ലാ​ണ് 42 വ​യ​സു​കാ​ര​നാ​യ ഋ​ഷി സു​നാ​കി​നെ ധ​ന​മ​ന്ത്രി​യാ​യി ബോ​റി​സ് ജോ​ണ്‍​സ​ൻ നി​യ​മി​ച്ച​ത്. സു​ന​കാ​ണ് സ​ർ​ക്കാ​രി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി ആ​ദ്യം രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്. ഋ​ഷി, ഇ​ൻ​ഫോ​സി​സ് സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ എ​ൻ.​ആ​ർ.​നാ​രാ​യ​ണ മൂ​ർ​ത്തി​യു​ടെ മ​ക​ൾ അ​ക്ഷ​ത​യാ​ണ് ഭാ​ര്യ.

അ​തേ​സ​മ​യം 70 വ​ർ​ഷ​ത്തി​ലേ​റെ​യാ​യു​ള്ള രാ​ജ്ഞി​യു​ടെ അ​ധി​കാ​ര ച​രി​ത്ര​ത്തി​ൽ ഇ​തി​നോ​ട​കം 14 പേ​രെ​യാ​ണ് അ​വ​ർ പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ച്ചി​ട്ടു​ള്ള​ത്.
മാ​ർ​ഗ​ര​റ്റ് താ​ച്ച​ർ, തെ​രേ​സ മേ ​എ​ന്നീ വ​നി​ത​ക​ൾ​ക്കു​ശേ​ഷം എ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ലി​സ്.

മേ​രി എ​ലി​സ​ബ​ത്ത് ന്ധ​ലി​സ്ന്ധ ജൂ​ലൈ 26 ന് 1975 ​ഓ​ക്സ്ഫോ​ർ​ഡി​ലാ​ണ് ജ​ന​നം. 2022 സെ​പ്റ്റം​ബ​ർ 5 മു​ത​ൽ അ​വ​രു​ടെ പാ​ർ​ട്ടി​യു​ടെ നേ​താ​വും 2019 മു​ത​ൽ സ്ത്രീ ​സ​മ​ത്വ മ​ന്ത്രി​യും 2021 സെ​പ്റ്റം​ബ​ർ മു​ത​ൽ യു​കെ​യു​ടെ സ്റേ​റ​റ്റ് സെ​ക്ര​ട്ട​റി (വി​ദേ​ശ, കോ​മ​ണ്‍​വെ​ൽ​ത്ത്, വി​ക​സ​ന ഓ​ഫീ​സ്) കൂ​ടി​യാ​ണ്.

2016 മു​ത​ൽ 2017 വ​രെ നീ​തി​ന്യാ​യ മ​ന്ത്രി​യും ലോ​ർ​ഡ് ചാ​ൻ​സ​ല​റു​മാ​യി​രു​ന്നു, തു​ട​ർ​ന്ന് 2019 വ​രെ ട്ര​ഷ​റി​യു​ടെ ചീ​ഫ് സെ​ക്ര​ട്ട​റി​യും തു​ട​ർ​ന്ന് 2021 വ​രെ അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര​ത്തി​നു​ള്ള സ്റേ​റ​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. 2010 മു​ത​ൽ ബ്രി​ട്ടീ​ഷ് ഹൗ​സ് ഓ​ഫ് കോ​മ​ണ്‍​സി​ലെ സൗ​ത്ത് വെ​സ്റ​റ് നോ​ർ​ഫോ​ക്കി​ന്‍റെ എം​പി​യാ​ണ്.

കു​തി​ച്ചു​യ​രു​ന്ന ഉൗ​ർ​ജ ചെ​ല​വ് നേ​രി​ടാ​നു​ള്ള പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കാ​ൻ നി​ല​വി​ലെ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി അ​ടി​യ​ന്ത​ര സ​മ്മ​ർ​ദ്ദ​ത്തി​ന് വി​ധേ​യ​യാ​കും. ഉൗ​ർ​ജ്ജ ബി​ല്ലു​ക​ൾ മ​ര​വി​പ്പി​ക്കു​ന്ന കാ​ര്യം അ​വ​ർ പ​രി​ഗ​ണി​ച്ചേ​ക്കും.

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​