• Logo

Allied Publications

Middle East & Gulf
റെ​സി​ഡ​ൻ​സി നി​യ​മ​ത്തി​ൽ സ​മൂ​ല​മാ​യ മാ​റ്റ​വു​മാ​യി കു​വൈ​റ്റ് സ​ർ​ക്കാ​ർ
Share
കു​വൈ​റ്റ് സി​റ്റി : ജ​ന​സം​ഖ്യ അ​സ​ന്തു​ല​നം പ​രി​ഹ​രി​ക്കു​വാ​ൻ റെ​സി​ഡ​ൻ​സി നി​യ​മ​ത്തി​ൽ സ​മൂ​ല​മാ​യ മാ​റ്റ​വു​മാ​യി കു​വൈ​റ്റ് സ​ർ​ക്കാ​ർ. ഇ​ത് സം​ബ​ന്ധി​ച്ചു ക​ര​ട് നി​യ​മം സ​ർ​ക്കാ​രി​ന് മു​ന്നി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. രാ​ജ്യ​ത്തെ അ​നി​യ​ന്ത്രി​ത​മാ​യ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ക, തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സ്വ​ദേ​ശി​വ​ൽ​ക്ക​രി​ക്കു​ക, സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് പു​തി​യ റെ​സി​ഡ​ൻ​സി നി​യ​മം പ​രി​ഷ്ക​രി​ക്കു​ന്ന​ത്. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം വ​രു​ന്ന ദേ​ശീ​യ അ​സം​ബ്ലി​ക്ക് മു​ന്നി​ൽ നി​യ​മം അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

അ​ന്ത​രാ​ഷ്ട്ര ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന് ഏ​റെ പ​ഴി​കേ​ട്ട മ​നു​ഷ്യ​ക്ക​ട​ത്ത് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ക​ടു​ത്ത ശി​ക്ഷ​യാ​ണ് ക​ര​ട് നി​യ​മ​ത്തി​ൽ നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്. സ്പോ​ണ്‍​സ​റി​ൽ നി​ന്നും ഒ​ളി​ച്ചോ​ടി വ​രു​ന്ന​വ​ർ​ക്കോ നി​യ​മ​വി​രു​ദ്ധ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കോ ജോ​ലി ന​ൽ​കു​ന്ന തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് അ​യ്യാ​യി​രം ദി​നാ​ർ മു​ത​ൽ അ​ന്പ​തി​നാ​യി​രം ദി​നാ​ർ വ​രെ പി​ഴ ഈ​ടാ​ക്കാ​നും ക​ര​ട് നി​യ​മ​ത്തി​ൽ പ​റ​യു​ന്നു . അ​തോ​ടൊ​പ്പം സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ​ക്കാ​യി തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​ന് ക​ർ​ശ​ന​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് ക​ര​ട് നി​യ​മ​ത്തി​ലു​ള്ള​ത് .

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൃ​ത്യ​മാ​യി ശ​ന്പ​ളം ല​ഭി​ക്കു​ന്ന​താ​യി ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും പ്രൊ​ജ​ക്റ്റ് വി​സ​യി​ൽ വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സും പ്രൊ​ജ​ക്റ്റ് പൂ​ർ​ത്തി​യാ​കു​ന്പോ​ൾ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നാ​യി ഓ​രോ തൊ​ഴി​ലാ​ളി​ക്കും 500 ദി​നാ​ർ ഡെ​പ്പോ​സി​റ്റ് ന​ൽ​ക​ണ​മെ​ന്നും ക​ര​ട് നി​യ​മ​ത്തി​ൽ നി​ർ​ദ്ദേ​ശ​മു​ണ്ട്.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.