ഒഹായോ: കൊളംബസ് സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വർഷത്തെ തിരുനാൾ സെപ്റ്റംബർ 17,18 നു തീയതികളിൽ നടത്തപ്പെടും.
സെപ്റ്റംബർ 17 ന് വൈകുന്നേരം 6ന് തിരുനാളിന് തുടക്കം കുറിച്ച് റെസ്റ്രക്ഷൻ കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. അനീഷ് കൊടിയേറ്റു കർമ്മം നിർവഹിക്കും. തുടർന്ന് ലദീഞ്ഞ്, കുർബാന.
പ്രധാന തിരുനാൾ ദിവസമായ സെപ്റ്റംബർ 18 ന് ഉച്ചകഴിഞ്ഞു 3 ന് തിരുനാൾ പ്രദിക്ഷണം, ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ് സെന്റ്് ഹെൻറി കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. എബി ചീരകത്തോട്ടം സിഎംഐ കാർമികത്വം വഹിക്കും. സെന്റ് ജോണ്‍ കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. ജിൻസ് കുപ്പക്കര തിരുനാൾ സന്ദേശം നൽകും. തിരുനാൾ കുർബാനയ്ക്കു ശേഷം പാരിഷ് ഹാളിൽ പൊതുമീറ്റിംഗും, കൾച്ചറൽ പ്രോഗ്രാമും , സ്നേഹവിരുന്നോടുകൂടി തിരുനാൾ സമാപനമാകും.
തിരുനാളിന്റെ നടത്തിപ്പിനായി ഫാ. നിബി കണ്ണായി (പ്രീസ്റ് ഇൻ ചാർജ്), ഷിനൊ മാച്ചുവീട്ടിൽ ആന്റണി, മനോജ് അന്തോണി (ട്രസ്റ്റീമാർ), ഡിലിൻ ജോയി , അശ്വിൻ പാറ്റാനി(പെരുന്നാൾ ജനറൽ കണ്‍വീനർമാർ), അരുണ്‍ ഡേവിസ് (ക്വയർ), എബിൻ ജയിംസ് (ഫുഡ്), ജീന ജോസഫ് (പ്രസുദേന്തി ആൻഡ് പ്രദക്ഷിണം), ജിഷ ജോസഫ് (ചർച്ച് ഡെക്കറേഷൻ), ഐസക്ക് ഡൊമിനി (ഫോട്ടോഗ്രാഫി ആൻഡ് വീഡിയോ ), ജിൻസണ് സാനി (ലിറ്റർജി ), ജോബി ജോസഫ് (ഒൗട്ട്ഡോർ ഡെക്കറേഷൻ ആൻഡ് ഹാൾ സെറ്റപ്പ് ), നിജിത് സക്കറിയ മാത്യു (ലൈറ്റ് ആൻഡ് സൗണ്ട്), നിഷ ബാബു (ഇൻവിറ്റേഷൻ കമ്മിറ്റി), സാന്ദ്ര പാറ്റാനി (കൾച്ചറൽ ആൻഡ് പബ്ലിക് മീറ്റിങ്) എന്നിവരെ കമ്മിറ്റി ലീഡേഴ്സായി തെരഞ്ഞെടുത്തു.
ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തുന്ന പ്രസുദേന്തിമാരുടെ വാഴ്ച്ച തിരുനാൾ ദിനത്തിൽ നടത്തപ്പെടും. തിരുനാളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി പീസ്റ് ഇൻ ചാർജ് ഫാ. നിബി കണ്ണായി അറിയിച്ചു.
|