• Logo

Allied Publications

Americas
മ​ഞ്ച് ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 11ന്; ​ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ മു​ഖ്യാ​തി​ഥി
Share
ന്യൂ​ജേ​ഴ്സി: ന്യൂ​ജേ​ഴ്സി മ​ല​യാ​ളി​ക​ളു​ടെ​യി​ട​യി​ൽ ഏ​റെ പ്ര​ശ​സ്തി​യാ​ർ​ജ്ജി​ച്ച മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി (മ​ഞ്ച്)​യു​ടെ ഈ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സെ​പ്റ്റം​ബ​ർ 11 ന് ​ന​ട​ക്കും. ന്യൂ​ജേ​ഴ്സി പ​റ്റേ​ഴ്സ​സ​ണ്‍ സെ​ന്‍റ് ജോ​ർ​ജ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് ഹാ​ളി​ൽ 11നു ​വൈ​കി​ട്ട് അ​ഞ്ച​മു​ത​ൽ ഒ​ൻ​പ​തു​​വ​രെ​യാ​യി​രി​ക്കും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക​യെ​ന്ന് മ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഷൈ​നി രാ​ജു, സെ​ക്ര​ട്ട​റി ആ​ന്‍റ​ണി, ക​ല്ല​ക്കാ​വു​ങ്ക​ൽ, ട്ര​ഷ​റ​ർ ഷി​ബു മാ​ത്യു മാ​ട​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.

ഫെ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഷൈ​നി രാ​ജു, സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ക​ല്ല​ക്കാ​വു​ങ്ക​ൽ, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഷാ​ജി വ​ർ​ഗീ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ക്കോ, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജ്ഞി​ത്ത് പി​ള്ള, ഷാ​ജി വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. അ​നീ​ഷ് ജെ​യിം​സ്, ഷി​ബു​മോ​ൻ മാ​ത്യു എ​ന്നി​വ​രാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ. അ​നീ​ഷ് ജെ​യിം​സ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ക​ല്ല​ക്കാ​വു​ങ്ക​ൽ ന​ന്ദി​യും പ​റ​യും.

മ​ഞ്ച് യൂ​ത്ത് ഫോ​റം, വി​മ​ൻ​സ് ഫോ​റം, ക​ൾ​ച്ച​റ​ൽ ഫോ​റം തു​ട​ങ്ങി​യ മ​ഞ്ചി​ലെ ക​ലാ​കാ​രി​ക​ളും ക​ലാ​കാ​ര·ാ​രും ഒ​രു​ക്കു​ന്ന ക​ലാ​വി​രു​ന്നും ഓ​ണാ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടും. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ചെ​ണ്ട വാ​ദ്യ​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ മാ​വേ​ലി ത​ന്പു​രാ​നെ ഓ​ണ​ഘോ​ഷ വേ​ദി​യി​ലേ​ക്ക് ഘോ​ഷ​യാ​ത്ര​യാ​യി ആ​ന​യി​ക്കും. മു​ത്തു​ക്കു​ട​യും താ​ല​പ്പൊ​ലി​യേ​ന്തി​യ മ​ങ്ക​മാ​രും മാ​വേ​ലി​യേ​യും മ​റ്റു വി​ഷി​ഷ്ട്ടാ​തി​ഥി​ക​ളെ പു​ഷ​വൃ​ഷ്ടി​യോ​ടെ സ്വീ​ക​രി​ക്കും.

പ​തി​വു​പോ​ലെ മ​ഞ്ചി​ലെ പ്ര​ഗ​ത്ഭ​രാ​യ അം​ഗ​ന​മാ​രു​ടെ തി​രു​വാ​തി​ര​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ക. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​പ​രി​പാ​ടി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ . ​ബാ​ബു സ്റ്റീ​ഫ​ൻ ഉ​ദ​ഘാ​ട​നം ചെ​യ്യും. ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റാ​യ​ശേ​ഷം മ​ഞ്ചി​ന്‍റെ ആ​തി​ഥ്യം സ്വീ​ക​രി​ച്ച് ആ​ദ്യ​മാ​യി എ​ത്തു​ന്ന ഡോ. ​ബാ​ബു സ്റ്റീ​ഫ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ഫൊ​ക്കാ​ന സെ​ക്ര​ട്ട​റി ഡോ. ​ക​ല ഷ​ഹി, ട്ര​ഷ​റ​ർ ബി​ജു കൊ​ട്ട​ര​ക്ക​ര, ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ഞ്ചി​ന്‍റെ നേ​താ​വ് ഷാ​ജി വ​ർ​ഗീ​സ്, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ന്യൂ​ജേ​ഴ്സി​യി​ൽ നി​ന്നു ത​ന്നെ​യു​ള്ള ജോ​യി ചാ​ക്ക​പ്പ​ൻ(​കെ.​സി.​എ​ഫ്) , ന്യൂ​ജേ​ഴ്സി ആ​ർ.​വി.​പി ദേ​വ​സി പാ​ലാ​ട്ടി (കെ.സി​എ​ഫ്) എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

ഫൊ​ക്കാ​ന​യു​ടെ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ൽ സെ​ക്ര​ട്ട​റി​യും അ​തി​നു മു​ൻ​പു​ള്ള ക​മ്മി​റ്റി​യി​ൽ ട്ര​ഷ​റ​റും ആ​യി ഏ​റെ പ്ര​ശ​സ്തി​യും പ്ര​ഗ​ൽ​ഭ്യ​വും തെ​ളി​യി​ച്ച മ​ഞ്ചി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റും സ്ഥാ​പ​ക നേ​താ​വു​മാ​യ സ​ജി​മോ​ൻ ആ​ന്‍റ​ണി​യെ​യും ച​ട​ങ്ങി​ൽ പ്ര​ത്യേ​കം ആ​ദ​രി​ക്കു​ന്ന​താ​ണ്. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ക​ലാ​വി​രു​ന്നി​ൽ മ​ഞ്ചി​ലെ കു​രു​ന്നു പ്ര​തി​ഭ​ക​ൾ മു​ത​ൽ അ​മ്മ​മാ​ർ വ​രെ​യു​ള്ള​വ​രു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ