• Logo

Allied Publications

Europe
മാ​സ് ദേ​ശീ​യ വ​ടം​വ​ലി മ​ൽ​സ​ര​ത്തി​ൽ എ​ക്സി​റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജേ​താ​ക്ക​ളാ​യി
Share
സ​ണ്ട​ർ​ലാ​ൻ​ഡ്: മാ​സി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മ​റ്റൊ​രു മെ​ഗാ ഇ​വ​ൻ​റാ​യ കാ​യി​ക​മേ​ള​യും വ​ടം​വ​ലി മ​ൽ​സ​ര​വും, ഓ​ഗ​സ്റ്റ് 13 ശ​നി​യാ​ഴ്ച സ​ണ്ട​ർ​ലാ​ൻ​ഡി​ലെ സി​ൽ​ക്സ്വ​ർ​ത്ത് സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു. മാ​സ് പ്ര​സി​ഡ​ന്‍റ് റ​ജി തോ​മ​സ്, സെ​ക്ര​ട്ട​റി വി​പി​ൻ വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ അ​രു​ണ്‍ ജോ​ളി, സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ ഷാ​ജി ജോ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മാ​സി​ന്‍റെ വ​ലി​യൊ​രു കൂ​ട്ടാ​യ്മ​യാ​ണ് ഈ ​മേ​ള​യെ വ​ൻ​വി​ജ​യ​ത്തി​ലേ​ക്കെ​ത്തി​ച്ച​ത്.

വാ​ശി​യേ​റി​യ വ​ടം​വ​ലി മ​ൽ​സ​ര​ങ്ങ​ളി​ൽ മി​ക​വും ക​രു​ത്തു​റ്റ​തു​മാ​യ പ്ര​ക​ട​ന​ത്തോ​ടെ കാ​ണി​ക​ളെ കോ​രി​ത്ത​രി​പ്പി​ച്ചു കൊ​ണ്ട് എ​ക്സി​റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഇ​മ) നാ​ഷ​ണ​ൽ വ​ടം​വ​ലി ചാ​ന്പ്യ​ൻ പ​ട്ടം മാ​സി​ന്‍റെ പ്ര​സി​ഡ​ൻ​റ് റ​ജി തോ​മ​സി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി. ഇ​മ​യു​ടെ വി​ജ​യ​ത്തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച​ത് ജെ​ഫ്രി തോ​മ​സ് കോ​ച്ച്, ജോ​ബി തോ​മ​സ് ക്യാ​പ്റ്റ്യ​ൻ, റോ​ബി വ​ർ​ഗീ​സ് ടീം ​മാ​നേ​ജ​ർ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ്.

ജി​ജോ ജോ​യി​യു​ടെ പ​രി​ശീ​ല​ന​ത്തി​ലും ക്യാ​പ്റ്റ​ൻ​സി​യി​ലു​മു​ള്ള ന്യൂ ​സ്റ്റാ​ർ ന്യൂ​കാ​സി​ൽ റ​ണ്ണ​ർ അ​പ്പ് ആ​യി. മൂ​ന്നാം സ്ഥാ​നം ഇ​ൻ​ഡോ യു​കെ ദു​ർ​ഹം നേ​ടി​യ​പ്പോ​ൾ നാ​ലാം സ്ഥാ​നം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ​ണ്ട​ർ​ലാ​ൻ​ണ്ടും ക​ര​സ്ഥ​മാ​ക്കി.

വ​ടം​വ​ലി​യി​ൽ കേ​ര​ള ചാ​ന്പ്യ​ൻ​മാ​രാ​യ പ​റ​വൂ​രി​ന്‍റെ സ്വ​ന്തം ഡി​യോ​ൾ റ​ജി​നും, മാ​സി​ന്‍റെ തോ​മ​സ് മാ​ത്യു, ഫെ​ലി​ക്സ് ത​റ​പ്പേ​ൽ, ജെ​യ്സ് മാ​ത്യു തു​ട​ങ്ങി​വ​യ​രും ചേ​ർ​ന്നാ​ണ് വ​ടം വ​ലി മ​ൽ​സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ച​ത്.

ദേ​ശീ​യ കാ​യി​ക​മേ​ള​യി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ​ണ്ട​ർ​ലാ​ൻ​ഡ് ട്രാ​ക്ക് & ഫീ​ൽ​ഡ് ഇ​ന​ങ്ങ​ളി​ൽ ഏ​റ്റ​വു​മ​ധി​യം പോ​യി​ൻ​റു​ക​ൾ ക​ര​സ്ഥ​മാ​ക്കി​കൊ​ണ്ട് ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ പ​ട്ട​മ​ണി​ഞ്ഞു.

വി​വി​ധ ഗ്രൂ​പ്പി​ന​ങ്ങ​ളി​ൽ ആ​വേ​ശ​ക​ര​മാ​യ മ​ൽ​സ​ര​ങ്ങ​ൾ കാ​ഴ്ച​വ​ച്ചു കൊ​ണ്ട് ഡേ​വി​ഡ് ജോ​ണ്‍ ഡി​യോ​ൾ ഹാ​രോ ഗേ​റ്റ് (സ​ബ് ജൂ​നി​യ​ർ ബോ​യ്സ്), ജൊ​വാ​ന സെ​ബി മാ​സ് (സ​ബ് ജൂ​നി​യ​ർ ഗേ​ൾ​സ്), സി​യോ​ണ്‍ ജ​സ്റ്റി​ൻ മാ​സ് (ജൂ​നി​യ​ർ ബോ​യ്സ്), ക്രി​സ്റ്റ​ൽ മ​രി​യ തോ​മ​സ് മാ​സ് (ജൂ​നി​യ​ർ ഗേ​ൾ​സ്), സ്റ്റീ​വ് ജ​സ്റ്റി​ൻ മാ​സ് (സ​ബ് സീ​നി​യ​ർ ബോ​യ്സ്), ജോ​സ് മാ​നു​വ​ൽ മാ​സ് (സീ​നി​യ​ർ ബോ​യ്സ്), രോ​ഷി​നി റ​ജി മാ​സ് (സീ​നി​യ​ർ ഗേ​ൾ​സ്), ഡി​യോ​ൾ റ​ജി​ൻ ഹാ​രോ​ഗേ​റ്റ് (അ​ഡ​ൾ​ട്ട് മെ​ൻ), ജു​ണ ബി​ജു മാ​സ് (അ​ഡ​ൾ​ട്ട് വു​മ​ണ്‍), ബി​ജു വ​ർ​ഗ്ഗീ​സ് മാ​സ് ( സൂ​പ്പ​ർ സീ​നി​യ​ർ മെ​ൻ), ഡോ. ​സി​സി​ലി​യ മാ​ത്യൂ മാ​സ് ( സൂ​പ്പ​ർ സീ​നി​യ​ർ വു​മ​ണ്‍) എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ പ​ട്ട​മ​ണി​ഞ്ഞു കാ​യി​ക മേ​ള​യി​ൽ ക​രു​ത്തു തെ​ളി​യി​ച്ചു.

ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​ർ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ മി​ക​വോ​ടെ വി​ദ​ഗ്ദ​മാ​യി കൈ​കാ​ര്യം ചെ​യ്തു. ഫു​ഡ് കൗ​ണ്ട​ർ മേ​ള​യു​ടെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി​രു​ന്നു. രു​ചി​യൂ​റും നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ ത​ത്സ​മ​യം പാ​ച​കം ചെ​യ്ത് മ​ൽ​സ​രാ​ർ​ഥി​ക​ൾ​ക്കും, കാ​ണി​ക​ൾ​ക്കും ന​ൽ​കി​ക്കൊ​ണ്ട് മാ​സ് ത​ട്ടു​ക​ട മേ​ള​ക്ക് വേ​റി​ട്ടൊ​ര​നു​ഭൂ​തി​യാ​ണ് സ​മ്മാ​നി​ച്ച​ത്.

രാ​വി​ലെ 400 മീ​റ്റ​ർ ഓ​ട്ട​മ​ൽ​സ​ര​ത്തോ​ടു കൂ​ടി മാ​സ് പ്ര​സി​ഡ​ന്‍റ് റ​ജി തോ​മ​സ് കാ​യി​യ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ഉ​ച്ച​യോ​ടു കൂ​ടി വ​ടം​വ​ലി മ​ൽ​സ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ച്ച് വൈ​കു​ന്നേ​രം മ​ൽ​സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന ച​ട​ങ്ങു​ക​ളോ​ടു കൂ​ടി മേ​ള സ​മാ​പി​ച്ചു. മേ​ള​യി​ൽ സി​ഗ്ന കെ​യ​ർ ഗ്രൂ​പ്പി​ന്‍റെ സാ​ര​ഥി​ക​ളാ​യ ബൈ​ജു ഫ്രാ​ൻ​സി​സും, ടെ​സ്‌​സി ബൈ​ജു​വും മു​ഖ്യ അ​തി​ധി​ക​ളാ​യി​രു​ന്നു. ഈ ​മേ​ള​യു​ടെ മു​ഖ്യ സാ​ന്പ​ത്തി​ക സ​ഹാ​യി സി​ഗ്ന കെ​യ​ർ ഗ്രൂ​പ്പും, സ​ഹ സ​ഹാ​യി​ക​ൾ ബി​ഗ് ഹോ​ണ്‍ (യു​കെ) ലി​മി​റ്റ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ല​ഷ്കി​റ്റ​ൻ ബ്രാ​ൻ​ഡ്, എ​വ​രി​വ​ണ്‍ ആ​ക്ടീ​വ് ക്ല​ബ്ബ്, ജോ​ണ്‍ എ​ന്‍റ​ർ പ്രൈ​സ​സു​മാ​യി​രു​ന്നു.

സ്കോട്ട്ലന്‍റിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം.
എഡിൻബറോ: സ്കോട്ട്ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌.
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു
സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ് ക​​​​ണ്ടെ​​​​ത്തി.
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​ഡ്രി​​​​ഡി​​​​ലെ യു​​​​ക്രെ​​​​യ്ൻ എം​​​​ബ​​​​സി​​​​യി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​
അ​ന്താ​രാ​ഷ്ട്ര സ​ർ​വേ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും മോ​ശം ര​ണ്ടാ​മ​ത്തെ ന​ഗ​രം ഫ്രാ​ങ്ക്ഫ​ർ​ട്ട്.
ബെ​ർ​ലി​ൻ: അന്താരാഷ്ട്ര സർവേയിൽ പ്രവാസികൾക്ക് ഏറ്റവും മോശപ്പെട്ട ജർമനിയിലെ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫർട്ട്.