• Logo

Allied Publications

Americas
'അഞ്ജലി' ഓണപ്പതിപ്പ് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്യും
Share
ഹൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുഖപത്രമായ അഞ്ജലിയുടെ ഓണപ്പതിപ്പ് തിരുവോണ ദിവസം പ്രകാശനം ചെയ്യും. തിരുവനന്തപുരത്ത് സെപ്റ്റമ്പര്‍ 8 ന് നടക്കുന്ന ചടങ്ങില്‍ സൂര്യാ കൃഷ്ണമൂര്‍ത്തിക്ക് കോപ്പി നല്‍കി അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശന കര്‍മ്മം നിര്‍വഹിക്കും.

കെ എച്ച്എന്‍ എ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാംദാസ് പിള്ള, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത് പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും. അക്കിത്തം, സുഗതകുമാരി, സി രാധാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖരുടെ രചനകള്‍ക്കൊപ്പം അമേരിക്കയില്‍ പ്രവാസ ജിവിതം നയിക്കുന്നവരുടെ എഴുത്തുകളും ഓണപ്പതിപ്പിലുണ്ട്.

കേരളം വിട്ട് അമേരിക്കയിലും കാനഡയിലും ജീവിക്കുന്ന എല്ലാ കെഎച്ച്എന്‍എ കുടുംബാംഗങ്ങള്‍ക്കും നടന്‍ മോഹന്‍ലാല്‍ ഓണാശംസ നേര്‍ന്നുകൊണ്ടുള്ള സന്ദേശവും മാസികയില്‍ ചേര്‍ത്തിട്ടുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അശ്വതി തിരുനാല്‍ ഗൗരി ലക്ഷ്മി ബായി അഭിമുഖത്തിലൂടെ ഓണ വിശേഷം പങ്കിടുന്നുണ്ട്.

കെ എച്ച് എന്‍ എ ഭാരവാഹികളായ ജി കെ പിള്ള, ഡോ രാംദാസ് പിള്ള, സോമരാജന്‍ നായര്‍, സുരേഷ് നായര്‍, ബാഹുലേയന്‍ രാഘവന്‍, മാധവന്‍ ബി നായര്‍ എന്നിവരുടെ സന്ദേശങ്ങളും സംഘടന റിപ്പോര്‍ട്ടും അഞ്ജലിയില്‍ ചേര്‍ത്തിട്ടുണ്ട്.

രാധാകൃഷ്ണന്‍ നായര്‍ ചീഫ് എഡിറ്ററും ജി കെ പിള്ള, പ്രസന്നന്‍ പിള്ള, വിനോദ് വാസുദേവന്‍, ജയപ്രകാശ് നായര്‍, രഞ്ജിത് പിള്ള, ഡോ സുധീര്‍ പ്രയാഗ, ബാഹുലേയന്‍ രാഘവന്‍, രവി വള്ളത്തേരി, ഡോണ മയൂര, വനജ നായര്‍, ഡോ രവി രാഘവന്‍, ഡോ ബിജുപിള്ള, ഡോ നാരായണന്‍ നെയ്ത്തലത്ത്, പി ശ്രീകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ പത്രാധിപ സമിതിയാണ് അഞ്ജലി തയ്യാറാക്കിയിരിക്കുന്നത്‌

പെ​ലോ​സി​യു​ടെ ലാ​പ്‌​ടോ​പ്പ് മോ​ഷ്‌​ടിച്ച് കേ​സ്; അ​മ്മ​യ്ക്കും മ​ക​നും ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് മു​ൻ ഹൗ​സ് സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി​യു​ടെ ലാ​പ്‌​ടോ​പ്പ് മോ​ഷ്ടി​ക്കു​ന്ന​തി​ന് പ്ര​തി​ക​ളെ സ​ഹാ​യി​ച്ച കേ​സി​ൽ അ​മ്മ​യ
ഗുര്‍പത്‌വന്ത് സിം​ഗ് പ​ന്നു​വി​നെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന; ഇ​ന്ത്യ​ക്കാ​ര​നെ​തി​രെ കു​റ്റം ചു​മ​ത്തി യു​എ​സ്.
ന്യൂ​യോ​ർ​ക്ക്: സി​ഖ്‌​സ് ഫോ​ര്‍ ജ​സ്റ്റി​സ് (എ​സ്എ​ഫ്ജെ) നേ​താ​വ് ഗുര്‍പത്‌വന്ത് സിം​ഗ് പ​ന്നു​വി​നെ അ​മേ​രി​ക്ക​യി​ൽ വ​ച്ച് കൊ​ല്ലാ​നു​ള്ള ഗൂ​ഢാ​ലോ​
മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദം തി​ങ്ക​ളാ​ഴ്ച.
ഹൂ​സ്റ്റ​ൺ: നോ​മി​നേ​ഷ​നു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന തീ​യ​തി ക​ഴി​ഞ്ഞ​പ്പോ​ൾ ലഭിക്കുന്ന വി​വ​ര​മ​നു​സ​രി​ച്ച് ര​ണ്ട് ശ​ക്ത​മാ​യ പാ​ന​ലു​ക​ൾ ആ​ണ് ഇ​പ്രാ​വ​
എ​ലി​സ​ബ​ത്ത് ചാ​ക്കോ ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: പു​തു​പ്പ​ള്ളി ആ​ക്കാം​കു​ന്നേ​ൽ പ​രേ​ത​നാ​യ എ.​ജെ.​ചാ​ക്കോ​യു​ടെ ഭാ​ര്യ എ​ലി​സ​ബ​ത്ത് ചാ​ക്കോ(90) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
റോ​യ് ജോ​ർ​ജ് ഫൊ​ക്കാ​ന റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ഫൊ​ക്കാ​ന​യു​ടെ 2024 2026 കാ​ല​യ​ള​വി​ൽ കാ​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നും റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഡോ.