• Logo

Allied Publications

Europe
മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി
Share
ല​ണ്ട​ൻ​ഡെ​റി: നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡി​ലെ ല​ണ്ട​ൻ​ബെ​റി കൗ​ണ്ടി​യി​ലെ ഇ​നാ​ഗ് ലോ​ഗ് ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച കൗ​മാ​ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​സ്കാ​രം ന​ട​ത്തി. ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​ഒ​രോ​രു​ത്ത​രു​ടെ​യും വീ​ടു​ക​ളി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ച്ച് 11ന് ​സെ​ന്‍റ് മേ​രി​സ് ച​ർ​ച്ചി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം ക​ല്ല​റ​യി​ലാ​ണ് സം​സ്ക​രി​ച്ച​ത്. വീ​ടു​ക​ളി​ൽ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ളി​ലും പ​ള്ളി​യി​ലും ഒ​രു വ​ലി​യ ജ​ന​സ​മു​ദ്രം ത​ന്നെ കൗ​മാ​ര​ക്കാ​ർ​ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. സീ​റോ മ​ല​ബാ​ർ ആ​രാ​ധ​നാ ക്ര​മ​ത്തി​ലാ​ണ് ക​ർ​മ്മ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

മ​ല​യാ​ളി​ക​ളും ഇം​ഗ്ലീ​ഷു​കാ​രും ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ ആ​ളു​ക​ളും റോ​ഡി​ന് ഇ​രു​വ​ശ​വും നി​ന്ന് ഇ​രു​വ​ർ​ക്കും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച​ത് ക​ണ്ടു​നി​ന്ന​വ​രെ മാ​ത്ര​മ​ല്ല ല​ണ്ട​ൻ​ബ​റി​യെ​ത​ന്നെ ക​ണ്ണീ​ര​ണി​യി​ച്ചു. ഉ​റ്റ​വും ഉ​ട​യ​വ​രും സു​ഹൃ​ത്തു​ക്ക​ളും ഒ​ക്കെ വി​ങ്ങി​പ്പൊ​ട്ടി അ​ല​മു​റ​യി​ടു​ന്ന കാ​ഴ്ച ഹൃ​ദ​യ​ഭേ​ദ​ക​മാ​യി​രു​ന്നു. മ​ത പു​രോ​ഹി​ത​രും സ​ഹ​വി​ദ്യാ​ർ​ഥി​ക​ളും മ​ല​യാ​ളി​ക​ളും ഇം​ഗ്ലീ​ഷു​കാ​രും അ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത്. ജോ​സ​ഫി​ന്‍റെ​യും റു​വാ​ന്‍റെ​യും അ​കാ​ല വി​യോ​ഗം താ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് കു​ടും​ബ​ത്തി​ലു​ള്ള​വ​രും പ്രി​യ​പ്പെ​ട്ട​വ​രും.

എ​രു​മേ​ലി കൊ​ര​ട്ടി കു​റു​വാ​മൂ​ഴി ഒ​റ്റ​പ്ളാ​ക്ക​ൽ സെ​ബാ​സ്റ്റ്യ​ൻ ജോ​സ് വി​ജി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ (16), ക​ണ്ണൂ​ർ പ​യ്യാ​വൂ​ർ മു​പ്ര​പ്പ​ള്ളി​ൽ ജോ​ഷി സൈ​മ​ണി​ന്‍റെ മ​ക​ൻ റു​വാ​ൻ ജോ ​സൈ​മ​ണ്‍ (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഡെ​റി സെ​ന്‍റ് കൊ​ളം​ബ​സ് ബോ​യ്സ് കോ​ളേ​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു.

ആ​റു പേ​ര​ട​ങ്ങു​ന്ന സം​ഘം സൈ​ക്ലിം​ഗി​ന് പോ​കും വ​ഴി ത​ടാ​ക​ത്തി​ലി​റ​ങ്ങി​യ റു​വാ​ൻ മു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ ജോ​സ​ഫും അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. എ​മ​ർ​ജ​ൻ​സി സ​ർ​വീ​സു​ക​ളും ഫോ​യി​ൽ സെ​ർ​ച്ചും റെ​സ്ക്യു​വും പോ​ലീ​സ് ഡൈ​വേ​ഴ്സും ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ലോ​ക​ക​പ്പ് തോ​ൽ​വി​യി​ൽ ജ​ന​രോ​ഷം; ബെ​ൽ​ജി​യ​ത്തി​ൽ വ്യാ​പ​ക അ​ക്ര​മം.
ബ്ര​സ​ൽ​സ്: ഞാ​യ​റാ​ഴ്ച ഫി​ഫ ലോ​ക​ക​പ്പി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് മൊ​റോ​ക്കോ​യു​ടെ മു​ന്നി​ൽ ത​റ​പ​റ്റി​യ​തി​ന്‍റെ പി​ന്നാ​ലെ ബ്ര
ഫാ. ​ജോ​സ് വ​ട​ക്കേ​ക്ക​ര സി​എം​ഐ​യു​ടെ പി​താ​വ് മാ​ത്യു ജോ​സ​ഫ് വ​ട​ക്കേ​ക്ക​ര അ​ന്ത​രി​ച്ചു.
പു​ൽ​പ്പ​ള്ളി: സി​എം​ഐ സ​ഭാം​ഗ​വും ജ​ർ​മ​നി​യി​ലെ കൊ​ളോ​ണ്‍, റോ​സ്ര​ത്ത് സെ​ന്‍റ് നി​ക്കോ​ളാ​സ് ക​ത്തോ​ലി​ക്കാ ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ.
ജര്‍മനിയില്‍ ഓരോ മണിക്കൂറിലും 13 സ്ത്രീകള്‍ അക്രമത്തിന് ഇരയാകുന്നതായി റിപ്പോർട്ട്.
ബര്‍ലിന്‍: ജര്‍മനിയില്‍ ഓരോ മണിക്കൂറിലും 13 സ്ത്രീകള്‍ അക്രമത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
വാട്ട്സ്ആപ്പിലൂടെ ആറ് ദശലക്ഷം ജര്‍മ്മന്‍ സെല്‍ഫോണ്‍ നമ്പറുകള്‍ മോഷ്ടിക്കപ്പെട്ടു.
ബര്‍ലിന്‍:വാട്ട്സ്ആപ്പിലൂടെ ആറ് ദശലക്ഷം ജര്‍മ്മന്‍ സെല്‍ ഫോണ്‍ നമ്പറുകളും ഡാറ്റകളും മോഷ്ടിക്കപ്പെട്ടതായി സംശയം.
അ​യ​ർ​ല​ൻ​ഡ് ന​ഴ്സിം​ഗ് കൗ​ണ്‍​സി​ൽ സ്റ്റു​ഡ​ന്‍റ്സ് എ​ക്സ​ല​ൻ​സ് പു​ര​സ്കാ​രം ഇ​ടു​ക്കി​കാ​രി ബി​ൻ​സി സ​ണ്ണി​യ്ക്ക്.
ബെ​ൽ​ഫാ​സ്റ​റ്: നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡ് പ്രാ​ക്ടീ​സ് ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഫോ​ർ നേ​ഴ്സി​ങ് ആ​ൻ​ഡ് മി​ഡ്വൈ​ഫ​റി​യും ഓ​പ്പ​ണ്‍ യൂ​ണി