• Logo

Allied Publications

Americas
ലാ​ന പ്രാ​ദേ​ശി​ക സ​മ്മേ​ള​നം ഓ​സ്റ്റി​നി​ൽ
Share
ഓ​സ്റ്റി​ൻ, ടെ​ക്സാ​സ്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ലാ​ന) പ​ന്ത്ര​ണ്ടാ​മ​ത് പ്രാ​ദേ​ശി​ക സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ 30, ഒ​ക്ടോ​ബ​ർ 1, 2 തീ​യ​തി​ക​ളി​ൽ ടെ​ക്സ​സി​ലെ ഓ​സ്റ്റി​നി​ൽ ന​ട​ക്കും.

’ദി ​യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് അ​റ്റ് ഓ​സ്റ്റി​ൻ’ ൽ ​ആ​ണ് സ​മ്മേ​ള​നം അ​ര​ങ്ങേ​റു​ന്ന​ത്. ന്ധ​തു​ഞ്ച​ൻ ക​ള​രി​ന്ധ എ​ന്നാ​ണ് സ​മ്മേ​ള​ന വേ​ദി​ക്ക് നാ​മ​ക​ര​ണം ന​ൽ​കി​യി​ട്ടു​ള്ള​ത്.

യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഏ​ഷ്യ​ൻ സ്റ്റ​ഡീ​സ് വി​ഭാ​ഗ​വും സൗ​ത്ത് ഏ​ഷ്യ​ൻ ഇ​ൻ​സ്റ്റി​ട്യൂ​ട്ടും സം​യു​ക്ത​മാ​യാ​ണ് സ​മ്മേ​ള​ന​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

എ​ഴു​ത്തു​കാ​ര​ൻ, ക​വി, ഗാ​ന​ര​ച​യി​താ​വ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ കേ​ര​ള​ത്തി​ന്‍റെ മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യും തു​ഞ്ച​ത്ത് എ​ഴു​ത്ത​ച്ഛ​ന്‍റെ പേ​രി​ലു​ള്ള കേ​ര​ള​ത്തി​ന്‍റെ മ​ല​യാ​ള സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ ആ​ദ്യ വൈ​സ് ചാ​ൻ​സി​ല​റു​മാ​യ കെ.​ജ​യ​കു​മാ​ർ ഐ​എ​എ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.​സ​മ്മേ​ള​നോ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദി​വ്യ വാ​ര്യ​രു​ടെ മോ​ഹി​നി​യാ​ട്ടം ന്ധ​ഗാ​ന്ധാ​രി വി​ലാ​പ’​വും ന​ട​ത്ത​പ്പെ​ടും.

കേ​ര​ള​ത്തി​ൽ നി​ന്നും വ​ട​ക്കേ അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ എ​ഴു​ത്തു​കാ​രു​ടെ ദേ​ശീ​യ സാ​ഹി​ത്യ കൂ​ട്ടാ​യ്മ​യാ​ണ് ലാ​ന. മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ സാ​ഹി​ത്യ അ​ഭി​രു​ചി പ​രി​പോ​ഷി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ക എ​ന്ന​താ​ണ് ലാ​ന​യു​ടെ ഉ​ദ്ദേ​ശം.

ലാ​ന​യു​ടെ ര​ജ​ത ജൂ​ബി​ലി വ​ർ​ഷം കൂ​ടി​യാ​ണി​ത്. 1997ൽ ​ടെ​ക്സ​സി​ലെ ഡാ​ള​സി​ലാ​യി​രു​ന്നു ആ​ദ്യ സ​മ്മേ​ള​നം ന​ട​ന്ന​ത്. അ​നി​ൽ ശ്രീ​നി​വാ​സ​നാ​ണ് ലാ​ന​യു​ടെ ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റ്.​സാ​ഹി​ത്യ സ്നേ​ഹി​ക​ളാ​യ എ​ല്ലാ​വ​രേ​യും ഈ ​ത്രി​ദി​ന സ​മ്മേ​ള​ന​ത്തി​ലേ​യ്ക്ക് ക്ഷ​ണി​ക്കു​ന്നു.

ര​ജി​സ്ട്രേ​ഷ​ൻ അ​ട​ക്ക​മു​ള്ള സ​മ്മേ​ള​ന​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ലാ​ന​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
(Lanalit.org)

സ്പോ​ണ്‍​സ​ർ​ഷി​പ്പ് വി​വ​ര​ങ്ങ​ൾ​ക്ക് ജോ​സ​ൻ ജോ​ർ​ജ് +1 469 767 3208
ഇ​മെ​യി​ൽ josen364@gmail.com

വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ജൂ​ലൈ 18 മു​ത​ൽ 21 വ​രെ ഫി​ലഡ​ൽ​ഫി​യാ​യി​ൽ.
ഫി​ല​ഡ​ൽ​ഫി​യ: 2024 ജൂ​ലൈ 18 മു​ത​ൽ 21 വ​രെ റ​വ. ഫാ. ​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ
ന​യിക്കുന്ന വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ഫി​ല​ഡ​ൽ​ഫി​യ സെ.
ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൻ ക​ലാ​മേ​ള റ​ജി​സ്ട്രേ​ഷ​ന്റെ അ​വ​സാ​ന ദി​വ​സം ഏ​പ്രി​ൽ 28ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ഫോ​മ സെ​ൻ​ട്ര​ൽ റീ​ജൺ​ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ക​ലാ​മേ​ള​യു​ടെ റ​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ 28 ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് സ
സെ​ൻ്റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് പ്ര​ഥ​മ ബാ​ഡ്മിന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി.
സ്റ്റാ​ഫോ​ർ​ഡ്: ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ൻ്റ​ൺ സെന്‍ററിൽ​ ഏ​പ്രി​ൽ 13, 14 വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സെന്‍റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ സം​ഘ​ടി​പ്പി​ച്ച
രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ
ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്