• Logo

Allied Publications

Americas
പ​തി​ന​ഞ്ചാ​മ​ത് ലൂ​ക്കാ​ച്ച​ൻ മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഹൂ​സ്റ്റ​ണി​ൽ
Share
ഹൂ​സ്റ്റ​ണ്‍: മി​ക​ച്ച സ്മാ​ഷു​ക​ൾ കൊ​ണ്ട് ഹൂ​സ്റ്റ​ണി​ലെ വോ​ളി​ബാ​ൾ പ്രേ​മി​ക​ളെ ആ​വേ​ശ​ഭ​രി​ത​രാ​ക്കു​വാ​ൻ പ​തി​ന​ഞ്ചാ​മ​ത് ലൂ​ക്കാ​ച്ച​ൻ മെ​മ്മോ​റി​യ​ൽ നാ​ഷ​ണ​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​നു ശ​നി​യാ​ഴ്ച ഹൂ​സ്റ്റ​ണ്‍ ന​ഗ​രം വേ​ദി​യാ​കു​ന്നു. സെ​പ്റ്റം​ബ​ർ 3 ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ ആ​ൽ​വി​ൻ സി​റ്റി​യി​ലു​ള്ള അ​പ്സൈ​ഡ് സ്പോ​ർ​ട്സ് പ്ലെ​ക്സ് (Upside Sportsplex) എ​ന്ന 6 ഇ​ൻ​ഡോ​ർ വോ​ളീ​ബോ​ൾ കോ​ർ​ട്ടു​ക​ളു​ള്ള സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് ന​ട​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ടൂ​ർ​ണ​മെ​ന്‍റി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഹൂ​സ്റ്റ​ണ്‍ ച​ല​ഞ്ചേ​ർ​സി​ന്‍റെ പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ന്ന​ത്ത്, സെ​ക്ര​ട്ട​റി തോ​മ​സ് തോ​ട്ട​പ്ലാ​ക്കി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ലെ പ​ന്ത്ര​ണ്ടോ​ളം മി​ക​ച്ച ടീ​മു​ക​ൾ ലൂ​ക്കാ​ച്ച​ൻ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്കു വേ​ണ്ടി മാ​റ്റു​ര​ക്കു​ന്നു. അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന വോ​ളീ​ബോ​ൾ ക​ളി​ക്കാ​ർ​ക്കും കാ​ണി​ക​ൾ​ക്കും ഏ​റ്റ​വും ഭം​ഗി​യാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും ടൂ​ർ​ണ​മെ​ന്‍റ് വ​ൻ വി​ജ​യ​മാ​ക്കു​ന്ന​തി​ന് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ആ​ദി​യോ​ട​ന്തം ആ​വേ​ശം നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ നേ​രി​ട്ട് ക​ണ്ടാ​സ്വ​ദി​ക്കു​ന്ന​തി​നും ത​ങ്ങ​ൾ​ക്കി​ഷ്ട​പ്പെ​ട്ട താ​ര​ങ്ങ​ളേ​യും ടീ​മി​നേ​യും പി​ന്തു​ണ​ച്ച് മ​ത്സ​ര​ങ്ങ​ൾ​ക്ക് മാ​റ്റ് കൂ​ട്ടു​ന്ന​തി​നും എ​ല്ലാ കാ​യി​ക പ്രേ​മി​ക​ളേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​നോ​ദ് ജോ​സ​ഫ് പ​റ​ഞ്ഞു.

ഹൂ​സ്റ്റ​ണ്‍ ച​ല​ഞ്ചേ​ഴ്സ് വെ​ബ്സൈ​റ്റ് : www.houstonchallengers.com

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

https://youtu.be/cp9ZLSe9T5o


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക.


ജോ​ജി ജോ​സ് 518 2537227
വി​നോ​ദ് ജോ​സ​ഫ് 281 224 8413
ജോ​സ് കു​ന്ന​ത്ത് 727 251 7768
തോ​മ​സ് തോ​ട്ട​പ്ലാ​ക്ക​ൽ 832 638 5234

താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പില്‍ രണ്ടു മരണം.
ഹൂസ്റ്റന്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ബാഗ്റ്റ ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപ
വൈഎംഇഎഫ് ഡാളസ് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച.
ഡാളസ്: ഡാളസ് വൈഎംഇഎഫിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.
എഡ്യൂക്കേറ്റ് എ കിഡ് പതിനേഴാം വര്‍ഷത്തിലേക്ക്.
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക
ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു.
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഇരുപതാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ.
നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്ച ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ.
ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26