• Logo

Allied Publications

Americas
പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വാ​യ്ക്ക് വ​ൻ സ്വീ​ക​ര​ണ​മൊ​രു​ങ്ങു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: പ്ര​ഥ​മ ശ്ലൈ​ഹീ​ക സ​ന്ദ​ർ​ശ​ന​ത്തി​ന് അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നും, കി​ഴ​ക്കി​ന്‍റെ കാ​തോ​ലി​ക്ക​യും മ​ല​ങ്ക​ര മെ​ത്രാ​പോ​ലീ​ത്ത​യു​മാ​യ പ​രി​ശു​ദ്ധ മോ​റാ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ​യെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി. നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം. പ​രി​ശു​ദ്ധ ബാ​വാ തി​രു​മേ​നി​ക്ക് ഈ ​ഭ​ദ്രാ​സ​ന​വു​മാ​യി സു​ദീ​ർ​ഘ​മാ​യ ബ​ന്ധ​ങ്ങ​ളു​ണ്ടെ​ന്ന​തും സ്വീ​ക​ര​ണ​ത്തെ സ്വീ​കാ​ര്യ​മാ​ക്കു​ന്നു.

പ​ത്തു​ദി​വ​സ​ത്തെ ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന പ​രി​ശു​ദ്ധ ബാ​വാ​യ്ക്ക് തി​ര​ക്കി​ട്ട കാ​ര്യ പ​രി​പാ​ടി​ക​ളാ​ണു​ള്ള​ത്. സ​ഭ​യി​ലെ ആ​ദ്ധ്യാ​ത്മി​ക സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള മീ​റ്റിം​ഗ്, എ​ക്യൂ​മെ​നി​ക്ക​ൽ സ​ഭാ നേ​താ​ക്ക·ാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച, ഭ​ദ്രാ​സ​ന വൈ​ദി​ക​രു​ടെ ദ്വി​ദി​ന കോ​ണ്‍​ഫ​റ​ൻ​സ്, ബ്രോ​ങ്ക്സ് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ സു​വ​ർ​ണ ജൂ​ബി​ലി, യോ​ങ്കേ​ഴ്സ് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ സു​വ​ർ​ണ ജൂ​ബി​ലി, ഫി​ല​ഡ​ൽ​ഫി​യ സെ​ൻ​റ് മേ​രീ​സ് പ​ള്ളി കൂ​ദാ​ശ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ബാ​വാ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഭ​ദ്രാ​സ​ന നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന പ​ല സം​രം​ഭ​ങ്ങ​ളും പ​രി​ശു​ദ്ധ ബാ​വ ത​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ൽ ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്.

സ​ന്ദ​ർ​ശ​ന പ​രി​പാ​ടി :

സെ​പ്റ്റം​ബ​ർ 22 വ്യാ​ഴാ​ഴ്ച്ച ഉ​ച്ച​യ്ക്ക് 12ന് ​കാ​തോ​ലി​ക്കാ ബാ​വ ന്യൂ​യോ​ർ​ക്കി​ലെ ജ​ഐ​ഫ്കെ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ച്ചേ​രും.

23 വെ​ള്ളി​യാ​ഴ്ച 4 .30 ന് ​സെ​ന്‍റ് വ്ലാ​ഡി​മേ​ഴ്സ് സെ​മി​നാ​രി​യു​ടെ കോ​ണ്‍​വൊ​ക്കേ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്നു.

24 ശ​നി​യാ​ഴ്ച്ച രാ​വി​ലെ 7 ന് ​ക​ന​ക ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ചെ​റി ലെ​യി​ൻ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സി​ൽ വി. ​കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 3.30 മു​ത​ൽ 8 മ​ണി വ​രെ ബ്രോ​ങ്ക്സ് സെ​ന്‍റ് മേ​രീ​സി​ൽ സ്വീ​ക​ര​ണ​ത്തി​ലും സ​ന്ധ്യാ ന​മ​സ്കാ​ര​ത്തി​ലും പ​ങ്കെ​ടു​ക്കും .

25 ഞാ​യ​റാ​ഴ്ച 8 മു​ത​ൽ 3.30 വ​രെ ബ്രോ​ങ്ക്സ് സെ​ന്‍റ് മേ​രീ​സി​ൽ വി. ​കു​ർ​ബാ​ന​യി​ലും ജൂ​ബി​ലി​യു​ടെ അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കും. നാ​ലി​ന്് ഭ​ദ്രാ​സ​ന​ത്തി​ലെ എ​ല്ലാ പ​ള്ളി​ക​ളും ചേ​ർ​ന്ന് ലെ​വി ടൗ​ണ്‍ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ വ​ച്ച് പ​രി​ശു​ദ്ധ ബാ​വാ തി​രു​മേ​നി​യെ സ്വീ​ക​രി​ക്കും. സ​ന്ധ്യാ ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം കാ​തോ​ലി​ക്കേ​റ്റ് ദി​ന സ​മാ​ഹാ​രം ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത കൈ​മാ​റും . തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ സ​ഭാ ത​ല​വ·ാ​ർ പ​ങ്കെ​ടു​ക്കും. ഭ​ദ്രാ​സ​ന​ത്തി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള വി​ശ്വാ​സി​ക​ൾ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​റി​യി​ക്കു​ന്നു.

26 തി​ങ്ക​ളാ​ഴ്ച അ​ഞ്ചി​ന് വി​വി​ധ ആ​ധ്യാ​ല്മി​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ​ക്കൊ​പ്പം മീ​റ്റിം​ഗ് .

27 ചൊ​വ്വാ​ഴ്ച്ച 11 .30 മു​ത​ൽ 2 വ​രെ അ​മേ​രി​ക്ക​യി​ലെ ഇ​ത​ര സ​ഭാ ത​ല​വ·ാ​രു​മാ​യു​ള്ള വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കും. 6.30 നു​ള്ള അ​ത്താ​ഴ വി​രു​ന്നി​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളും മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും .

28 ബു​ധ​നാ​ഴ്ച്ച 3 മു​ത​ൽ 5 വ​രെ സെ​ന്‍റ് ടി​ക്കോ​ണ്‍ സെ​മി​നാ​രി സ​ന്ദ​ർ​ശ​നം. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ഹോ​ളി ട്രാ​ൻ​സ്ഫി​ഗ​റേ​ഷ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഭ​ദ്രാ​സ​ന വൈ​ദി​ക ധ്യാ​ന​ത്തി​ലും സ​മ്മേ​ള​ന​ത്തി​ലും നേ​തൃ​ത്വം ന​ൽ​കും.

29 വ്യാ​ഴാ​ഴ്ച സെ​ന്‍റ് തോ​മ​സ് (UNRUE AVE)ഫി​ല​ഡ​ൽ​ഫി​യ​യി​ൽ സ​ന്ധ്യാ ന​മ​സ്കാ​രം.

30 വെ​ള്ളി​യാ​ഴ്ച്ച 12ന് ​ഭ​ദ്രാ​സ​ന​ത്തി​ലെ മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ വി​ർ​ച്വ​ൽ മീ​റ്റി​ങ്ങി​ൽ സ​ന്ദേ​ശം ന​ൽ​കും. 4 മ​ണി​ക്ക് സെ​ന്‍റ് മേ​രീ​സ് ( WELSH ROAD) ഫി​ല​ഡ​ൽ​ഫി​യ​യി​ലെ കൂ​ദാ​ശ​യു​ടെ ഒ​ന്നാം​ഘ​ട്ടം നി​ർ​വ​ഹി​ക്കും.

ഒ​ക്ടോ​ബ​ർ 1 ശ​നി​യാ​ഴ്ച്ച സെ​ന്‍റ് മേ​രീ​സ് ഫി​ല​ഡ​ൽ​ഫി​യ കൂ​ദാ​ശ​ര​ണ്ടാം ഭാ​ഗം പൂ​ർ​ത്തീ​ക​രി​ക്കും . വൈ​കി​ട്ട അ​ഞ്ചി​ന്് സ​ന്ധ്യാ ന​മ​സ്കാ​രം , മി​ഡ് ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി​യി​ൽ ന​ട​ത്തും .

ഒ​ക്ടോ​ബ​ർ 2 ഞാ​യ​റാ​ഴ്ച്ച യോ​ങ്കേ​ഴ്സ് സെ​ന്‍റ് തോ​മ​സി​ൽ 50ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. വൈ​കി​ട്ട് 7ന് ​ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര​യാ​കും.

ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലി​ത്ത സ​ഖ​റി​യ മാ​ർ നി​ക്ക​ളാ​വോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ഡോ. വ​ർ​ഗീ​സ് എം ​ഡാ​നി​യേ​ൽ ഋാ​മ​ശ​ഹ: റ​dsfrvmd@gmail.com

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ