• Logo

Allied Publications

Americas
ഇ​ന്ത്യ​ൻ കാ​ത്ത​ലി​ക് ഹെ​റി​റ്റേ​ജ്ഡേ ആ​ഘോ​ഷം ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ; ബി​ഷ​പ് ജോ​ണ്‍ മ​ക്കി​ൻ​ട​യ​ർ മു​ഖ്യാ​തി​ഥി
Share
ഫി​ല​ഡ​ൽ​ഫി​യ: വി​ശാ​ല ഫി​ല​ഡ​ൽ​ഫി​യ റീ​ജ​ണി​ൽ തേ​ജ​സു​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കു വി​ശി​ഷ്യാ മ​ല​യാ​ളി ക​ത്തോ​ലി​ക്ക​ർ​ക്ക് മാ​തൃ​ക​യാ​യി പ​രി​ല​സി​ക്കു​ന്ന ഇ​ൻ​ഡ്യ​ൻ അ​മേ​രി​ക്ക​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (ഐ​എ​സി​എ) വ​ള​ർ​ച്ച​യു​ടെ ച​രി​ത്ര​നാ​ളു​ക​ളി​ലൂ​ടെ റൂ​ബി ജൂ​ബി​ലി​യും പി​ന്നി​ട്ട് സേ​വ​ന​ത്തി​ന്‍റെ 44 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്നു. വി​ശാ​ല ഫി​ല​ഡ​ൽ​ഫി​യ റീ​ജ​ണി​ലെ കേ​ര​ളീ​യ പാ​ര​ന്പ​ര്യ​ത്തി​ലൂ​ള്ള ക​ത്തോ​ലി​ക്ക​രു​ടെ സ്നേ​ഹ​കൂ​ട്ടാ​യ്മ​യാ​ണ് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ.

സെ​പ്റ്റം​ബ​ർ 17 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ഫി​ല​ഡ​ൽ​ഫി​യ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ (608 Welsh Road, Philadelphia PA 19115) ന​ട​ക്കു​ന്ന ഹെ​റി​റ്റേ​ജ് ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യാ​തി​ഥി​യാ​യി ഫി​ല​ഡ​ൽ​ഫി​യാ അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​ൻ അ​ഭി​വ​ന്ദ്യ ജോ​ണ്‍ മ​ക്കി​ൻ​ട​യ​ർ ദി​വ്യ​ബ​ലി​യി​ലും പൊ​തു​സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ക്കും. അ​ന്നേ​ദി​വ​സം നാ​ലി​ന് അ​ഭി​വ​ന്ദ്യ ബി​ഷ​പ്പി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ലും, കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വം വ​ഹി​ക്കു​ന്ന വൈ​ദി​ക​രു​ടെ സ​ഹ​കാ​ർ​മ്മി​ക​ത്വ​ത്തി​ലും കൃ​ത​ഞ്ജ​താ​ബ​ലി​യ​ർ​പ്പ​ണം ന​ട​ക്കും.

വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്ക് സ്വീ​ക​ര​ണം, കൃ​ത​ഞ്ജ​താ​ബ​ലി​യ​ർ​പ്പ​ണം, ദ​ന്പ​തി​മാ​രെ ആ​ദ​രി​ക്ക​ൽ, പൊ​തു​സ​മ്മേ​ള​നം, വി​ശേ​ഷാ​ൽ അë​മോ​ദ​ന​ങ്ങ​ൾ, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യാ​ണ് ഹെ​റി​റ്റേ​ജ് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ഇ​ൻ​ഡ്യ​ൻ ക​ത്തോ​ലി​ക്ക​രു​ടെ ശ്രേ​ഷ്ട​മാ​യ പൈ​തൃ​ക​വും, പാ​ര​ന്പ​ര്യ​ങ്ങ​ളും ഒ​ത്തു​ചേ ന്ന ​ഈ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും ഭാ​ര​വാ​ഹി​ക​ൾ ക്ഷ​ണി​ക്കു​ന്നു.

ദാ​ന്പ​ത്യ​ജീ​വി​ത​ത്തി​ൽ 25, 40, 50 എ​ന്നീ വി​ശേ​ഷാ​ൽ വി​വാ​ഹ​വാ​ർ​ഷി​ക​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​വ​രെ​യും, വി​വാ​ഹ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ക​ഴി​ഞ്ഞ ദ​ന്പ​തി​മാ​രെ​യും ദി​വ്യ​ബ​ലി​മ​ദ്ധ്യേ ബി​ഷ​പ് ആ​ശീ​ർ​വ​ദിç​ക​യും, അ​ഭി​ന​ന്ദിç​ക​യും ചെ​യ്യും.

ഫി​ലാ​ഡ​ൽ​ഫി​യാ അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ൽ പ്ര​വാ​സി​അ​ഭ​യാ​ർ​ഥി കാ​ര്യാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല​വ​ഹി​ക്കു​ന്ന (പാ​സ്റ്റ​റ​ൽ കെ​യ​ർ ഫോ​ർ റ​ഫ​ന​ജീ​സ് ആ​ന്‍റ് മൈ​ഗ്ര​ന്‍റ്സ്) ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജെ​ർ​ത്രൂ​ഡ് ബോ​ർ​സ്, കുട്ടി​ക​ളു​ടെ അ​വ​കാ​ശ​സം​ര​ക്ഷ​ണ​ത്തിë​ള്ള ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ​സ​മി​തി ര​ണ്ടു​വ​ർ​ഷം​കൂ​ടി ന​ട​ത്തു​ന്ന പൊ​തു​ച​ർ​ച്ചാ​ദി​ന​ത്തി​ന്‍റെ ഉ​ത്ഘാ​ട​ന​ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​തി​നി​ധി​യാ​യി ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി മാ​ധ്യ​മ​ശ്ര​ദ്ധ​നേ​ടി​യ എ​മി​ലി​ൻ റോ​സ് തോ​മ​സ് എ​ന്നി​വ​രെ​യും ത​ദ​വ​സ​ര​ത്തി​ൽ ഐ. ​എ. സി.​എ. ആ​ദ​രി​ക്കും.

ഉ​പ​രി​പ​ഠ​ന​ത്തി​നും, ഉ​ദ്യോ​ഗ​ത്തി​നു​മാ​യി ആ​യി​ര​ത്തി​തൊ​ള്ളാ​യി​ര​ത്തി അ​റു​പ​തു​ക​ളി​ലും എ​ഴു​പ​തു​ക​ളി​ലും അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റി വി​ശാ​ല​ഫി​ലാ​ഡ​ൽ​ഫി​യാ റീ​ജ​ണി​ൽ താ​മ​സ​മു​റ​പ്പി​ച്ച മ​ല​യാ​ളി
ക​ത്തോ​ലി​ക്ക​ർ 1978 ൽ ​ചെ​റി​യ അ​ത്മാ​യ സം​ഘ​ട​ന​യാ​യി തു​ട​ക്ക​മി​ട്ട ഇ​ൻ​ഡ്യ​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (ഐ​സി​എ) വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ ക​ട​ന്ന് ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന വി​ശ്വാ​സി​ക​ളു​ടെ ഒ​രു
സ്നേ​ഹ​കൂ​ട്ടാ​യ്മ​യാ​യി ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്നു.

പ്ര​വാ​സി​ക​ളാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി​യ ആ​ദ്യ​ത​ല​മു​റ​യി​ൽ​പെ​ട്ട സീ​റോ​മ​ല​ബാ​ർ, സീ​റോ​മ​ല​ങ്ക​ര, ക്നാ​നാ​യ, ല​ത്തീ​ൻ കുടും​ബ​ങ്ങ​ൾ സ​മൂ​ഹ​വ​ള​ർ​ച്ചക്ക് ന​ൽ​കി​യി​ട്ടു​ള്ള സം​ഭാ​വ​ന​ക​ൾ വ​ള​രെ വ​ലു​താ​ണ്. പ്ര​വാ​സ​ജീ​വി​ത​ത്തി​ൽ മാ​തൃ​ഭാ​ഷ​യി​ൽ ബ​ലി​യ​ർ​പ്പി​ക്കാ​ൻ വൈ​ദി​ക​രോ സ്വ​ന്തം ദേ​വാ​ല​യ​ങ്ങ​ളോ ഇ​ല്ലാ​തിരുന്ന ​ഒരു കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ക​ഠി​നാ​ധ്വാ​നം​ചെ​യ്ത് നാ​ലു ദ​ശാ​ബ്ദ​ക്കാ​ലം സ്വ​ന്തംæ​ടും​ബ​ത്തെ​യും ബ​ന്ധു​ക്ക​ളെ​യും അ​മേ​രി​ക്ക​യി​ലെ​ത്തി​ച്ച് അ​വ​ർ​ക്ക് ന​ല്ലൊ​രു ഭാ​വി​യു​ണ്ടാ​ക്കി​കൊ​ടു​ത്ത ആ​ദ്യ​ത​ല​മു​റ​യി​ൽ​പെ​ട്ട മി​ക്ക​വ​രും ത​ന്നെ ഇ​ന്ന് റി​ട്ട​യ​ർ​മെ​ന്‍റ് ജീ​വി​തം ന​യി​ക്കു​ന്ന​വ​രാ​ണ്.

കേ​ര​ളീ​യ​ക്രൈ​സ്ത​വ​പൈ​തൃ​ക​വും, പാ​ര​ന്പ​ര്യ​ങ്ങ​ളും അ​മേ​രി​ക്ക​യി​ലും അ​ഭം​ഗു​രം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ, സീ​റോ​മ​ല​ങ്ക​ര, ക്നാ​നാ​യ, ല​ത്തീ​ൻ എ​ന്നീ ഭാ​ര​തീ​യ​ക​ത്തോ​ലി​ക്ക​ർ ഒ​രേ വി​ശ്വാ​സം, പ​ല പാ​ര​ന്പ​ര്യ​ങ്ങ​ൾ എ​ന്ന ആ​പ്ത​വാ​ക്യ​ത്തി​ലൂ​ന്നി ഒ​രേ കുട​ക്കീ​ഴി​ൽ ഒ​ത്തു​ചേ​ർ​ന്ന് ആ​ണ്ടു​തോ​റും ന​ട​ത്തി​വ​രു​ന്ന ഇ​ന്ത്യ​ൻ കാ​ത്ത​ലി​ക് ഹെ​റി​റ്റേ​ജ് ഡേ ​ആ​ഘോ​ഷ​ങ്ങ​ൾ ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ 17 നാണ് ​ന​ടക്കു​ന്ന​ത്.

ഫി​ല​ഡ​ൽ​ഫി​യ സീ​റോ​മ​ല​ബാ​ർ പ​ള്ളി വി​കാ​രി റ​വ. ഫാ. കുര്യാ​ക്കോ​സ് കന്പ​ക്കീ​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാനും, സെ. ​ജോ​ണ്‍ ന​ന​മാ​ൻ ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ബി​ൻ​സ് ചെ​ത​ലി​ൽ, സെ​ന്‍റ് ജൂ​ഡ് സീ​റോ​മ​ല​ങ്ക​ര​പ​ള്ളി വി​കാ​രി റ​വ. ഫാ. ​ബാ​ബു മ​ഠ​ത്തി​ൽ​പ​റ​ന്പി​ൽ, ഇ​ൻ​ഡ്യ​ൻ ലാ​റ്റി​ൻ കാ​ത്ത​ലി​ക് മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ഷാ​ജി സി​ൽ​വ എ​ന്നി​വ​ർ ഡ​യ​റ​ക്ട​ർ​മാ മാ​യി ക​മ്മി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഇ​ൻ​ഡ്യ​ൻ അ​മേ​രി​ക്ക​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ചാ​ർ​ലി ചി​റ​യ​ത്ത് (പ്ര​സി​ഡ​ന്‍റ്), മെ​ർ​ലി​ൻ അ​ഗ​സ്റ്റി​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​നീ​ഷ് ജ​യിം​സ് (ട്ര​ഷ​റ​ർ), തോ​മ​സ് സൈ​മ​ണ്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​ഷ്വ ജേ​ക്ക​ബ് (ജോ. ​സെ​ക്ര​ട്ട​റി), ജോ​സ​ഫ് സ​ക്ക​റി​യ (ജോ. ​ട്ര​ഷ​റ​ർ), സ​ബ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​സ് ആ​യ ജോ​സ് മാ​ളേ​യ്ക്ക​ൽ, ജോ​സ​ഫ് മാ​ണി, രേണു ​ഫി​ലി​പ്, ജോ​സ​ഫ് എ​ള്ളി​ക്ക​ൽ, അ​ല​ക്സ് ജോ​ണ്‍, ജോ​സ് തോ​മ​സ് എ​ന്നി​വ​രും, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഫി​ലി​പ് എ​ട​ത്തി​ൽ, തോ​മ​സ് നെ​ടു​മാ​ക്ക​ൽ, സേ​വ്യ​ർ മൂ​ഴി​ക്കാ​ട്ട്, റോ​മി​യോ ഗ്രി​ഗ​റി, ഫി​ലി​പ് ജോ​ണ്‍, സ​ണ്ണി പ​ട​യാ​റ്റി​ൽ, ജോ​ണ്‍ ചാ​ക്കോ, ഓ​സ്റ്റി​ൻ ജോ​ണ്‍, ശോ​ശാ​മ്മ എ​ബ്രാ​ഹം, ആ​ൻ​സ് മ​രി​യ ത​ങ്ക​ച്ച​ൻ, എ​ബ​ൻ ബി​ജു എ​ന്നി​വ​രും ഹെ​റി​റ്റേ​ജ് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു​വ​രു​ന്നു.

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.