• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് കു​വൈ​റ്റി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും ഓ​ണാ​ശം​സ​ക​ൾ ആ​ശം​സി​ച്ചു. പ്രാ​ദേ​ശി​ക​വും ഭാ​ഷാ​പ​ര​വും മ​ത​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ വൈ​വി​ധ്യ​ങ്ങ​ൾ മ​റി​ക​ട​ന്ന് ഓ​ണം ഇ​ന്ത്യ​യു​ടെ ദേ​ശീ​യ ഉ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​യ​താ​യി അ​ദ്ദേ​ഹം എ​ടു​ത്തു പ​റ​ഞ്ഞു.

ന്ധ​വ​സു​ദൈ​വ കു​ടും​ബ​ക​ന്ധ മെ​ന്ന വ​ലി​യ ആ​ശ​യ​മാ​ണ് ഓ​ണം മു​ന്പോ​ട്ടു​വ​യ്ക്കു​ന്ന​ത്. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്കൊ​പ്പം അ​റ​ബ് സു​ഹൃ​ത്തു​ക്ക​ൾ വ​രെ ഓ​ണാ​ഘോ​ഷ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ് കു​വൈ​റ്റി​ൽ കാ​ണാ​നാ​വു​ക​യെ​ന്ന് അം​ബാ​സി​ഡ​ർ പ​റ​ഞ്ഞു. ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​തി​ലൂ​ടെ ന​മ്മ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത് ന​മ്മു​ടെ ച​രി​ത്ര​ത്തെ​യും നാ​ഗ​രി​ക​ത​യെ​യും കു​ടും​ബ​മൂ​ല്യ​ങ്ങ​ളെ​യും എ​ല്ലാ​റ്റി​നു​മു​പ​രി​യാ​യി ന്ധ​വ​സു​ദൈ​വ കു​ടും​ബ​ക’​ത്തി​ന്‍റെ ചൈ​ത​ന്യ​വു​മാ​ണ്.

അ​ഞ്ച് ട്രി​ല്യ​ണ്‍ ഡോ​ള​ർ സ​ന്പ​ദ്വ്യ​വ​സ്ഥ​യെ​ന്ന സ്വ​പ്ന​ത്തോ​ട് ഇ​ന്ത്യ അ​ട​ക്കു​ക​യാ​ണ്. ആ​ഗോ​ള അ​ടി​സ്ഥാ​ന​ത്തി​ൽ പ​ർ​ച്ചേ​സിം​ഗ് പ​വ​ർ പാ​രി​റ്റി​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ ലോ​ക​ത്തി​ലെ ത​ന്നെ മൂ​ന്നാ​മ​ത്തെ വ​ലി​യ സ​ന്പ​ദ്വ്യ​വ​സ്ഥ​യാ​ണ്. കോ​വി​ഡ് സ​മ​യ​ത്തു ലോ​ക​ത്തി​ന്‍റെ ഫാ​ർ​മ​സി​യാ​യി മാ​റു​വാ​ൻ ഇ​ന്ത്യ​ക്ക് ക​ഴി​ഞ്ഞ​താ​യും 150ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മെ​യ്ഡ് ഇ​ൻ ഇ​ന്ത്യ’ വാ​ക്സി​നു​ക​ൾ ക​യ​റ്റി അ​യ​ച്ച​താ​യും സി​ബി ജോ​ർ​ജ് പ​റ​ഞ്ഞു. വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ബി​സി​ന​സ് പ്ര​മു​ഖ​രും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ
സഹകരണത്തോടെ മനാമ അൽ ഹിലാൽ
കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്പാ​ക്) പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ഗ്രൂ​പ്പ് കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ടൂ​റി​സം റി​സേ​ർ​ച്ച് സെ​ന്‍റ​ർ കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ക​ന്പ​നി അ​ധി​കൃ​ത​ർ വാ​
പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്; അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം: 21.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്കോ​ള​ർ​ഷി