• Logo

Allied Publications

Americas
പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഗമം ശനിയാഴ്ച
Share
ഹൂസ്റ്റൺ: പി എം എഫ് ഗ്ലോബൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റെംബർ 3 ശനിയാഴ്ച എറണാകുളം, പാലാരിവട്ടം വൈഎംസിഎ ഹാൾ ജോസ് പനച്ചിക്കൽ നഗറിൽ വച്ച് പി എം എഫ് ഗ്ലോബൽ സംഗമം വിപുലമായ രീതിയിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾപൂർത്തിയായതയായി സംഘാടകർ അറിയിച്ചു.

ശനിയഴ്ച ഉച്ച കഴിഞ്ഞു 2.30 നു ആരംഭിക്കുന്ന പരിപാടിയിൽ പി എം എഫ് ഭവന താക്കോൽ ദാനം, പൊതു സമ്മേളനം, കലാ സാംസ്‌കാരിക പരിപാടികൾ, ആദരിക്കൽ ചടങ്ങു എന്നിവ ഉണ്ടായിരിക്കുന്നതാണ്.

പി എം എഫ് ഗ്ലോബൽ നേതാക്കളും പ്രതിനിധികളും, കുടുംബങ്ങളും, മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് എല്ലാ പ്രവാസി മലയാളികളെയും സ്വാഗതം ചെയുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. 2.30 നു പ്രതിനിധി സമ്മേളനത്തോടെ ആരംഭിക്കുന്ന പരിപാടി രാത്രി എട്ടിന് അവസാനിക്കുന്നതാണ്.

സമ്മേളനം വൻ വിജയമാക്കുന്നതിന് എം പി സലീം (ഗ്ലോബൽ പ്രസിഡന്‍റ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ) വർഗീസ് ജോൺ (ഗ്ലോബൽ ജനറൽ സെക്രട്ടറിജനറൽ കൺവീനർ) സ്റ്റീഫൻ കോട്ടയം (ഗ്ലോബൽ ട്രഷറർ ഫിനാൻസ് കൺട്രോളർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നുവെന്ന് അമേരിക്കയിൽ നിന്ന് പിഎംഎഫ് അമേരിക്കൻ റീജിയൻ പ്രസിഡണ്ട് പ്രഫ. ജോയ് പല്ലാട്ടുമഠതോടൊപ്പം സമ്മേളനത്തിൽ പങ്കെടുക്കുന്ന അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും പിഎംഎഫ്‌ ഗ്ലോബൽ മീഡിയ കോർഡിനേറ്ററുമായ പി. പി. ചെറിയാൻ അറിയിച്ചു.

താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പില്‍ രണ്ടു മരണം.
ഹൂസ്റ്റന്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ബാഗ്റ്റ ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപ
വൈഎംഇഎഫ് ഡാളസ് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച.
ഡാളസ്: ഡാളസ് വൈഎംഇഎഫിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.
എഡ്യൂക്കേറ്റ് എ കിഡ് പതിനേഴാം വര്‍ഷത്തിലേക്ക്.
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക
ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു.
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഇരുപതാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ.
നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്ച ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ.
ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26