• Logo

Allied Publications

Europe
ജെറി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 3ന് വിയന്നയില്‍
Share
വിയന്ന: ഓസ്ട്രിയയില്‍ അന്തരിച്ച ജെറി തൈലയിലിന്‍റെ പേരില്‍ എഫ്.സി കേരള വിയന്ന സംഘടിപ്പിക്കുന്ന ചാരിറ്റി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് സെപ്റ്റംബര്‍ മൂന്നിന് നടക്കും. കാന്‍സര്‍ രോഗബാധിതര്‍ക്ക് സഹായം നല്‍കാന്‍ സംഘടിപ്പിക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരം സി.എം.ഐ തൃശൂര്‍ പ്രൊവിന്‍ഷ്യല്‍ ഫാ.ഡേവിസ് പനയ്ക്കല്‍ ഉത്ഘാടനം ചെയ്യും.

വിയന്നയിലെ 22മത്തെ ജില്ലയിലുള്ള നതോര്‍പ്പുഗാസെ 2ല്‍ മത്സരങ്ങള്‍ ഉച്ചകഴിഞ്ഞു 2 മണിയ്ക്ക് ആരംഭിക്കും. കോവിഡ് പാന്‍ഡെമിക്കിന് ശേഷം ഓസ്ട്രിയയിലെ മലയാളികള്‍ നടത്തുന്ന ആദ്യത്തെ ഓപ്പണ്‍ ഗ്രൗണ്ട് ടൂര്‍ണമെന്റ് കൂടിയാണിത്.

രണ്ടാം തലമുറയില്‍പ്പെട്ട യുവജനങ്ങളും മുതിര്‍ന്ന തലമുറയിലെ കളിക്കാരും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 11 ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. വിയന്നയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും ടൂര്‍ണ്ണമെന്റിലേയ്ക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

കായിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന ജെറി തൈലയിലിന്റെ സ്മരണരാര്‍ത്ഥം സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ പുതുതലമുറയ്ക്ക് പ്രചോദനമാകാനും അതേസമയം മത്സരങ്ങളിലൂടെ ലഭിക്കുന്നതുക കാന്‍സര്‍ മൂലം ബുദ്ധിമുട്ടുന്ന കുറേപേര്‍ക്കു സ്വാന്തനമായിത്തീരാനും ഉപകരിക്കുമെന്ന് ജെറിയുടെ സഹോദരന്‍ ജാനിസ് തൈലയില്‍ പറഞ്ഞു.
വിവരങ്ങള്‍ക്ക്: റാഫി ഇല്ലിക്കല്‍: 069911514750

ലോ​ക​ക​പ്പ് തോ​ൽ​വി​യി​ൽ ജ​ന​രോ​ഷം; ബെ​ൽ​ജി​യ​ത്തി​ൽ വ്യാ​പ​ക അ​ക്ര​മം.
ബ്ര​സ​ൽ​സ്: ഞാ​യ​റാ​ഴ്ച ഫി​ഫ ലോ​ക​ക​പ്പി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് മൊ​റോ​ക്കോ​യു​ടെ മു​ന്നി​ൽ ത​റ​പ​റ്റി​യ​തി​ന്‍റെ പി​ന്നാ​ലെ ബ്ര
ഫാ. ​ജോ​സ് വ​ട​ക്കേ​ക്ക​ര സി​എം​ഐ​യു​ടെ പി​താ​വ് മാ​ത്യു ജോ​സ​ഫ് വ​ട​ക്കേ​ക്ക​ര അ​ന്ത​രി​ച്ചു.
പു​ൽ​പ്പ​ള്ളി: സി​എം​ഐ സ​ഭാം​ഗ​വും ജ​ർ​മ​നി​യി​ലെ കൊ​ളോ​ണ്‍, റോ​സ്ര​ത്ത് സെ​ന്‍റ് നി​ക്കോ​ളാ​സ് ക​ത്തോ​ലി​ക്കാ ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ.
ജര്‍മനിയില്‍ ഓരോ മണിക്കൂറിലും 13 സ്ത്രീകള്‍ അക്രമത്തിന് ഇരയാകുന്നതായി റിപ്പോർട്ട്.
ബര്‍ലിന്‍: ജര്‍മനിയില്‍ ഓരോ മണിക്കൂറിലും 13 സ്ത്രീകള്‍ അക്രമത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
വാട്ട്സ്ആപ്പിലൂടെ ആറ് ദശലക്ഷം ജര്‍മ്മന്‍ സെല്‍ഫോണ്‍ നമ്പറുകള്‍ മോഷ്ടിക്കപ്പെട്ടു.
ബര്‍ലിന്‍:വാട്ട്സ്ആപ്പിലൂടെ ആറ് ദശലക്ഷം ജര്‍മ്മന്‍ സെല്‍ ഫോണ്‍ നമ്പറുകളും ഡാറ്റകളും മോഷ്ടിക്കപ്പെട്ടതായി സംശയം.
അ​യ​ർ​ല​ൻ​ഡ് ന​ഴ്സിം​ഗ് കൗ​ണ്‍​സി​ൽ സ്റ്റു​ഡ​ന്‍റ്സ് എ​ക്സ​ല​ൻ​സ് പു​ര​സ്കാ​രം ഇ​ടു​ക്കി​കാ​രി ബി​ൻ​സി സ​ണ്ണി​യ്ക്ക്.
ബെ​ൽ​ഫാ​സ്റ​റ്: നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡ് പ്രാ​ക്ടീ​സ് ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഫോ​ർ നേ​ഴ്സി​ങ് ആ​ൻ​ഡ് മി​ഡ്വൈ​ഫ​റി​യും ഓ​പ്പ​ണ്‍ യൂ​ണി