• Logo

Allied Publications

Europe
സാൽഫോഡ് വിശുദ്ധ എവുപ്രാസ്യ മിഷനിൽ തിരുനാൾ സെപ്റ്റംബർ 18 ന്
Share
സാൽഫോർഡ് .പ്രാർത്ഥിക്കുന്ന അമ്മ എന്നറിയപ്പെടുന്ന വി. എവുപ്രാസ്യയുടെ നാമത്തിൽ സ്ഥാപിതമായ സാൽഫോഡ് സീറോ മലബാർ മിഷനിൽ ഈ വർഷവും വിശുദ്ധരുടെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആഘോഷിക്കപ്പെടുന്നു.

സെപ്റ്റംബർ 18 ഞായറാഴ്ചയാണ് പ്രധാന തിരുനാൾ ദിനം. അന്നേ ദിവസം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ മാഞ്ചസ്റ്റർ റീജ്യണൽ കോഡിനേറ്റർ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, റവ. ഫാ. മാത്യു കുരിശുംമൂട്ടിൽ എന്നിവർ സഹകാർമ്മികരായിരിക്കും. തിരുനാളിന് ഒരുക്കമായി സെപ്റ്റംബർ 9 മുതൽ വി. എവുപ്രാസ്യാമ്മയോടുള്ള നൊവേന ആരംഭിക്കും.

സെപ്റ്റംബർ 16 ന് വൈകുന്നേരം 6 മണിക്ക് മിഷൻ ഡയറക്ടർ ഫാ.ജോൺ പുളിന്താനത്ത് തിരുനാളിന് കൊടിയേറ്റും. തുടർന്ന് വി.കുർബ്ബാനയ്ക്കും നൊവേനയ്ക്കും ബഹു. വിൻസെന്റ് ചിറ്റിലപ്പള്ളി അച്ചൻ നേതൃത്വം നൽകും.

സെപ്റ്റംബർ 17 ന് വൈകുന്നേരം 5 മണിക്ക് റവ . മോൺ സജിമോൻ മലയിൽ പുത്തൻപുരയുടെ കാർമ്മികത്വത്തിൽ വി.കുർബ്ബാനയും നൊവേനയും ഉണ്ടായിരിക്കും. പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 18 ന് ആഘോഷമായ വി.കുർബാനയ്ക്കു ശേഷം ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

മിഷൻ തിരുനാൾ ഏറ്റവും സമുചിതമായി ആഘോഷിക്കാൻ ട്രസ്റ്റിമാരായ സിറിൽ മാത്യു (7916 036680), ഡോണി ജോൺ (07723920248) എന്നിവരുടെയും തിരുനാൾ കൺവീനർമാരായ ജെയിംസ് ജോൺ (07886733143), ജാക്സൺ തോമസ് (07403863777) എന്നിവരുടെയും തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

തിരുനാളിലും വി.കുർബാനയിലും നൊവേനയിലും പങ്കെടുത്ത് വി.എവുപ്രാസ്യാമ്മയുടെ മാദ്ധ്യസ്ഥ്യം വഴി അനുഗ്രഹം പ്രാപിക്കാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ ഫാ. ജോൺ പുളിന്താനത്ത് അറിയിച്ചു .

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​