• Logo

Allied Publications

Americas
ഡാളസിലെ ഏറ്റവും വലിയ ഓണാഘോഷം സെപ്റ്റംബർ പത്തിന് കോപ്പലിൽ
Share
ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി സെപ്റ്റംബർ 10, ശനിയാഴ്ച രാവിലെ 10:30 ന് കോപ്പൽ സെന്‍റ് അൽഫോൻസ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.

മുഖ്യാഥിതിയായി കോപ്പേൽ പ്രൊ ടെം മേയർ ബിജു മാത്യു പങ്കെടുത്ത് തിരുവോണ സന്ദേശം നൽകും. ഇത്തവണത്തെ പ്രത്യേക പരിപാടികളായി അത്തപ്പൂക്കളം മത്സരം നടത്തുന്നു. വിജയിക്ക്‌ പ്രത്യേക പരിതോഷികം നൽകും. അസോസിയേഷൻ മെംബേർസ് അണിയിച്ചൊരുക്കുന്ന തിരുവാതിര കളി, ഓണ പ്പാട്ട്, വള്ളം കളി, കേരളത്തിന്‍റെ തനത് നാടന്‍ കലാ നൃത്തവും മറ്റു വിവിധയിനം കലാപരിപാടികൾ ക്രമീകരിച്ചിരിക്കുന്നു. കൂടാതെ ഐശ്വര്യപൂര്‍ണമായ പഴയ കാലത്തിനെ ഓര്‍മ്മപ്പെടുത്തുന്ന വിധത്തിലുള്ള അവരവരുടെ ഓണത്തിന്റെ ഓർമ്മ ചിത്രങ്ങൾ ഹാളിലെ സ്ലൈഡ്‌ പ്രദർശനത്തിൽ ഉൾക്കൊള്ളിക്കാൻ ഓർമ്മകളിലെ ഓണ ഫോട്ടോകൾ സെപ്റ്റംബർ 3, ശനിയാഴ്ചക്കകം ഇമെയിൽ ചെയ്യുക.

ചിത്ര പ്രദർശ്ശനമാണ് മറ്റൊരു വ്യത്യസ്തപരിപാടി. കേരളത്തെയോ ഓണത്തെയോ കുറിച്ചുള്ള നിങ്ങൾ വരച്ച ചിത്രങ്ങൾ സെപ്തംബർ പത്തിനു 10 മണിയ്ക്കുമുൻപു ഹാളിലെത്തിയ്ക്കുക (കുറഞ്ഞത്‌ ലെറ്റർ സൈസിൽ 8.5 x11 cm പേപ്പറിലോകാൻ വാസിലോ ആയിരിക്കണം). മാവേലിയെഴുന്നള്ളത്തു സമയത്ത് കേരളീയ വസ്‌ത്രങ്ങളിലെത്തി പരേഡിൽ പങ്കുചേരുന്നതിനും, ഓണ സദ്യസമയത്ത്‌ കരയോക്കെ സംഗീതമവതരിപ്പിക്കാനും താല്പര്യമുള്ളവർക്ക് അവസരം ഒരുക്കിയിട്ടുണ്ട്.

ഓണപ്പാട്ടുകൾക്കു മുൻഗണന. ടെക്സസിലെ ഏറ്റവും വലിയ ഓണാഘോഷ പരിപാടിയായി മാറുന്ന ഈ സമ്മേളനത്തിലേക്കും ഓണസദ്യയിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി കേരള അസോസിയേഷൻ ഓഫ് ഡാളസ് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : മൻജിത് കൈനിക്കര (ആർട്ട്‌ ഡയറക്ടർ )9726798555
Email: keralaassociationofdallas@gmail.com

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.