• Logo

Allied Publications

Americas
വിജയം സുനിശ്ചിതമാക്കി ഡോ.ജേക്കബും സംഘവും കാൻകൂണിലേക്ക്
Share
ഫോമയുടെ രാജ്യന്തര കുടുബ സംഗമത്തിനും പുതിയ ഭരണ സമിതി തെരെഞ്ഞെടുപ്പിനും ദിവസങ്ങൾ മാത്രം അവശേഷിക്കെ, തങ്ങളുടെ വിജയം സുനിശ്ചിതമാക്കി ആത്മവിശ്വാസത്തോടെ ഡോ.ജേക്കബ് തോമസും അദ്ദേഹത്തിന്റെ മുന്നണിയിലെ സ്ഥാനാർത്ഥികളും കാൻകൂണിലേക്ക് പുറപ്പെട്ടു.

ഫോമയുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറാൻ പോകുന്ന ഉത്സവത്തിനും, ആഘോഷ രാവുകൾക്കും വേദിയാകുന്ന മെക്സിക്കോയിലെ കാൻകൂണിൽ വച്ച് സെപ്റ്റംബർ മൂന്നിനാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുക. ഫോമയുടെ എല്ലാ പ്രതിനിധികളുമായി പരമാവധി ആശയവിനിമയം നടത്തിയും, അവരുടെ വോട്ടുറപ്പിച്ചുമാണ് ഫ്രണ്ട്സ് ഓഫ് ഫോമാ സ്ഥാനാർത്ഥികൾ കളം പിടിക്കാൻ ഒരുങ്ങുന്നത്.

ഫ്രണ്ട്സ് ഓഫ് ഫോമാ മുന്നണി തെരെഞ്ഞടുപ്പിന് മുന്നോടിയായി പന്ത്രണ്ടിന പരിപാടികൾ അവതരിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു. വാഗ്ദാനം ചെയ്ത പരിപാടികളിലെ വൈവിധ്യം കൊണ്ടും, പുതുമ കൊണ്ടും മാത്രമല്ല അവ ശ്രദ്ധേയമായത്. മലയാളികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവയ്ക്ക് പരിഹാരം കാണുക എന്നതിന്റെ പ്രാരംഭമായാണ് ഫോമാ പ്രതിനിധികളും അംഗ സംഘടനകളും പന്ത്രണ്ടിന പരിപാടികളെ വിലയിരുത്തിയതും അവ ശ്രദ്ധ നേടിയതും.

ഫോമയ്‌ക്ക് ആസ്ഥാനം, ക്രൗഡ് ഫണ്ടിങ്ങിലൂടെ ഹെല്പിങ് ഹാൻഡ്‌സിന് ഒരു മില്യൺ ഡോളർ സമാഹരണം, ഓർഗൻ ഡോണർ രജിസ്ട്രി, 100 യുഎസ് മലയാളി ഹൈസ്കൂൾ ബിരുദധാരികൾക്ക് സ്കോളർഷിപ്പ്, അമേരിക്കൻ മലയാളി ബിസിനസ് ഡയറക്ടറി,ഫോമാ ടെക്നോളജി ഹബ്ബ്, ഗ്രാൻഡ് കാനിയൻ സ്കോളർഷിപ്പ് പ്രോഗ്രാം, സമ്മർ റ്റു കേരള ഇന്റേൺഷിപ്പ് പ്രോഗ്രാം, ട്വിൻ സിറ്റി പ്രോഗ്രാം തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.ഫോമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പ്രസിഡന്‍റ് സ്ഥാനാർഥി സ്വന്തമായി രണ്ടരലക്ഷം ഡോളർ ഫോമയുടെ ആസ്ഥാനത്തിനായി നൽകുമെന്ന് പ്രഖ്യാപിച്ചത് ഫോമയിലെ പ്രവർത്തകരും അംഗസംഘടനകളും വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

ബാക്കിവരുന്നരണ്ടു ലക്ഷം ഡോളർ സ്പോൺസർഷിപ്പിലൂടെ തരാമെന്ന് മറ്റുള്ളവർ ഉറപ്പ് നൽകിയതും, ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ടീമംഗങ്ങൾ എത്ര ഗൗരവത്തോടെയും, ദീർഘവീക്ഷണത്തോടെയും കാര്യങ്ങൾ നോക്കിക്കാണുന്നു എന്നതിന് തെളിവാണ്. ഫോമാ കേരള ഹൗസ് എന്ന ആശയം ഫോമയിലെ പ്രവർത്തകർക്ക് വലിയ ഊർജ്ജം നൽകുന്നതിന് സഹായിച്ചു.

പ്രസിഡന്‍റ് സ്ഥാനാർഥിയായ ഡോ. ജേക്കബ് തോമസിന്‍റെ നേതൃത്വത്തിൽ, ഓജസ് ജോൺ ജനറൽ സെക്രട്ടറിയായും, ബിജു തോണിക്കടവിൽ ട്രഷററായും, സണ്ണി വള്ളിക്കളം വൈസ് പ്രസിഡന്‍റായും ഡോ.ജെയ്‌മോൾ ശ്രീധർ ജോയിന്‍റ് സെക്രട്ടറി ആയും, ജെയിംസ് ജോർജ് ജോയിന്റ് ട്രഷറർ ആയും ആണ് മത്സരിക്കുന്നത്. എല്ലാവരെയും വൻ ഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കണമെന്ന് ഫ്രണ്ട്സ് ഓഫ് ഫോമാ ടീമംഗങ്ങൾ അഭ്യർത്ഥിച്ചു.

നായർ ബനവലന്‍റ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഹൈന്ദവ മഹാ സമ്മേളനവും സത്സംഗവും.
ന്യൂയോർക്ക്: 2022 ഡിസംബർ 17, 18 (ശനി, ഞായര്‍) തീയതികളിൽ നടത്തുന്ന മണ്ഡലകാല മഹോത്സവവും, സത്സംഗവും ഭജനയും വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ, ഈയിടെ
ഹാ​സ്യ​ന​ട​ൻ കൊ​ച്ചു പ്രേ​മ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: മ​ല​യാ​ളി​ക്ക് ചി​രി​വി​രു​ന്നൊ​രു​ക്കി​യ സി​നാ​മാ ന​ട​ൻ കൊ​ച്ചു പ്രേ​മ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി അ​നു​ശോ​ച​നം അ​റി​യി​
മേ​രി കു​രു​വി​ള ഫ്ളോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ: തീ​ക്കോ​യി പു​ത​ന​പ്ര​കു​ന്നേ​ൽ പ​രേ​ത​നാ​യ പി.​ജെ. കു​രു​വി​ള​യു​ടെ ഭാ​ര്യ മേ​രി കു​ര്യാ​ക്കോ​സ് ഫ്ളോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു.
സാ​ൻ​ഹോ​സെ​യി​ൽ ക്നാ​നാ​യ സെ​മി​ത്തേ​രി വെ​ഞ്ച​രി​പ്പും ഓ​ർ​മ തി​രു​നാ​ളും.
സാ​ൻ​ഹോ​സെ: ക​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ​ഹോ​സെ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഫൊ​റോ​ന ദൈ​വാ​ല​യ​വും ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര
ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി മാ​ർ​ക്വി​സ് ഹു ​ഈ​സ് ഹു ​ഇ​ൻ അ​മേ​രി​ക്ക ബ​ഹു​മ​തി​ക്ക് അ​ർ​ഹ​നാ​യി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ബി​സി​ന​സു​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​