• Logo

Allied Publications

Middle East & Gulf
സോഷ്യൽ ഫോറം ഇടപെടൽ: സാബിറ സലീമിനെ തുടർചികിൽത്സക്ക് നാട്ടിലേക്കു കൊണ്ടുപോയി
Share
ജിദ്ദ: ഓഗസ്റ്റ് മാസം അഞ്ചിന് നജ്റാനിൽ നിന്നും ഉംറയും മദീന സിയാറയും നിർവ്വഹിക്കാൻ വന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി പുളിക്കൽ സലീമും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ഉംറ കഴിഞ്ഞു മദീനയിലേക്കുള്ള യാത്രയിൽ അപകടത്തിൽപ്പെട്ടു ഗുരുതരമായ പരിക്കുകളോടെ മദീന സൗദി ജർമ്മൻ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു.

നീണ്ട ഇരുപതു ദിവസത്തെചികിത്സക്ക്ശേഷം ഇൻഷുർ പരിമിധി അവസാനിച്ചതിനാൽ സാബിറയുടെ തുടർചികിത്സ പ്രയാസകരമായിരുന്നു. നട്ടെല്ലിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ പൊട്ടലുകൾക്കു പുറമെ കാൽമുട്ടിന് താഴെയും പൊട്ടിയിട്ടുണ്ട്. ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലും ക്ഷതമേറ്റിട്ടുണ്ട്. തുടയെല്ല് പൊട്ടിയ മകൾ ഒമ്പത് വയസ്സുകാരി സന്‍ഹയെ ഏതാനും ദിവസം മുമ്പ് നാട്ടിലേക്ക് തുടർ ചികിത്സക്ക് അഞയച്ചു. സലീം സൗദി ജർമ്മൻ ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്.

സാബിറയുടെ ചികിൽത്സ, സൗദിജർമ്മൻ ഹോസ്പിറ്റലിൽ പ്രയാസകരമായതിനാൽ നാട്ടിലേക്ക് കൊണ്ടുപോകാൻ തയ്യാറെടുപ്പുനടത്തുകയും സൗദി എയർലൈൻസിൽ സ്‌ട്രെച്ചറിനു വേണ്ടി ഭീമമായ തുക നൽകുകയും ചെയ്തു. മദീനയിലെ ഹോസ്പിറ്റൽ പരിചരണങ്ങൾക്കായി ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ അഷ്‌റഫ് ചൊക്ലി, റഷീദ് വരവൂർ, അബ്ദുൽ അസീസ് കുന്നുംപുറം, റഫീഖ് ഗൂഡല്ലൂർ, യാസർ തിരുർ, മുഹമ്മദ്, വനിതാ പ്രവർത്തകരായ നജ്മ റഷീദ്, ലബീബ മുഹമ്മദ്, അനു റസ്‌ലി എന്നിവർ നേതൃത്വം നൽകി.

അടിയന്തിരമായി ഹോസ്പിറ്റൽ മാറ്റേണ്ടി വന്നതിനാൽ ജിദ്ദയിലെ അൽഅബീർ മാനേജ്‍മെന്റിനെ സമീപിക്കുകയും അവരുടെ സഹകരണത്തോടെ അഞ്ചു ദിവസത്തോളം ഹസ്സൻ ഗസ്സാവി ഹോസ്പിറ്റലിൽ സൗകര്യം ഒരുക്കുകയും ചെയ്തു. സാബിറയും മകളും വിസിറ്റിംങ്‌ വിസയിലായിരുന്നതിനാൽ യാത്രരേഖകൾ തയാറായി വന്നപ്പോഴേക്കും വിസയുടെ കാലാവധി തീർന്നിരുന്നു.

ഭർത്താവ് സലിം വെന്റിലേറ്ററിൽ തീവ്ര പരിചരണത്തിലായതിനാൽ പുതുക്കൽ സാദ്യമായിരുന്നില്ല. സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡന്‍റ് കോയിസ്സൻ ബീരാൻ കുട്ടിയുടെ നേതൃത്വത്തിൽ അസൈനാർ മാരായമംഗലം, നൗഷാദ് മമ്പാട് എന്നിവർ വിവിധ പാസ്പോർട്ട് മന്ത്രാലയങ്ങളെ സമീപിച്ചെങ്കിലും പുരോഗതിയുണ്ടായില്ല.

പിന്നീട് അവസാനശ്രമം എന്നോണം ജിദ്ദ എയർപോർട്ടിൽ പാസ്സ്പോർട്ട് വിഭാഗത്തിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ സഹായത്താൽ യാത്ര രേഖകൾ തയ്യാറാക്കി. പരസഹായമില്ലാതെ അനങ്ങാൻ പോലും സാധ്യമല്ലാത്ത സാബിറയെ പരിചരിക്കാൻ സോഷ്യൽ ഫോറം വനിത പ്രവർത്തക ഹലീമ ഷാജി യാത്രയാകുന്നത് വരെ കൂടെയുണ്ടായിരുന്നു.

മറ്റു സഹായങ്ങൾക്കായി ശിഹാബുദ്ധീൻ ഗുഡല്ലൂർ, അലി മേലാറ്റൂർ, ഷാജി മാരായമംഗലം, മുക്താർ ഷൊർണുർ, യൂനുസ് തുവ്വൂർ എന്നിവരും അവസാനം വരെ സഹായത്തിനുണ്ടായിരുന്നു. നെടുമ്പാശ്ശേരി എയർപോർട്ടിൽ സാബിറയുടെ പിതാവിനും ബന്ധുക്കൾക്കും പുറമെ എസ്.ഡി.പി.ഐ ഒറ്റപ്പാലം മണ്ഡലം പ്രസിഡന്‍റ് ടി.എ. താഹിർ, സലീം തോട്ടക്കര എന്നിവരും ചേർന്ന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ തുടർ ചികിത്സക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത