• Logo

Allied Publications

Europe
ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ എട്ട് നോമ്പ് ആചരണവും ഇടവക തിരുന്നാളും
Share
ലെസ്റ്റർ: ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ എട്ട് നോമ്പ് ആചാരണവും ഈ വർഷവും ഭക്ത്യാഢംബര പൂർവം ആഘോഷിക്കുന്നു .സെപ്റ്റംബർ ഒന്ന് മുതൽ പതിനൊന്നു വരെ നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ , നോട്ടിങ്ഹാം രൂപതാധ്യക്ഷൻ മാർ പാട്രിക് മക് ക്വിനി എന്നിവർ പങ്കെടുക്കും .

സെപ്റ്റംബർ ഒന്നിന് മദർ ഓഫ് ഗോഡ് പള്ളിവികാരിയും സെന്‍റ് അൽഫോൻസാ സീറോ മലബാർ മിഷൻ ഡയറക്ടറുമായ ഫാദർ ജോർജ് ചേലക്കൽ കൊടിയേറ്റ് നടത്തും . തുടർന്നുള്ള എട്ടു ദിവസങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലും വിശുദ്ധ കുർബാനയും ദിവ്യകാരുണ്യ ആരാധനയും ദീവ്യകാരുണ്യത്തിന്‍റെ വാഴ്‌വും ലദീഞ്ഞും ഉണ്ടായിരിക്കും .

എട്ട് നോമ്പിന്‍റെ നാലാം ദിവസം നോട്ടിങ്ഹാം ബിഷപ് മാർ പാട്രിക് മക് ക്വിനിയുടെ മുഖ്യ കാർമികത്തിൽ ഇന്‍റർനാഷണൽ കുർബാന നടക്കും . വിവിധരാജ്യക്കാരും ഭാഷക്കാരുമായ ഇടവകസമൂഹം അവരുടെ നാടിന്‍റെ പരമ്പരാഗതവസ്ത്രങ്ങൾ അണിഞ്ഞാണ് തിരുകർമ്മങ്ങളിൽ പങ്കുചേരും .സെപ്റ്റംബർ പതിനൊന്നാം തീയതി ഞായറാഴ്ച ഇടവക തിരുന്നാൾ ദിനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യയക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആഘോഷമായ തിരുന്നാൾ വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിക്കും . തുടർന്ന് ലദീഞ്ഞും പ്രദിക്ഷണവും നടക്കും . ഇടവക തിരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് കലാപരിപാടികളും സ്‌നേഹവിരുന്നും നടക്കും .

യുകെയിലെ മലയാളി കുടിയേറ്റകാലം മുതൽ പ്രശസ്തമാണ് ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയവും അവിടുത്തെ ഇടവക തിരുന്നാളും . മലയാളി എന്നും ഹൃദയത്തിൽ കൊണ്ട് നടക്കുന്ന സ്വന്തം നാട്ടിലെ തിരുന്നാളാഘോഷങ്ങളുടെ ഒരു പുനരവതരണമായാണ് വർഷങ്ങൾ മുൻപ് മുതൽ ലെസ്റ്ററിലെ പള്ളിപെരുനാൾ നടന്ന് പോന്നത് .

വിശ്വാസിസമൂഹവും തീക്ഷണതയോടെ അണിചേരുന്ന തിരുകർമ്മങ്ങളും ഭക്തിസാന്ദ്രവും പ്രൗഢഗംഭീരവുമായ പ്രദിക്ഷണവും , ദേവാലയ പരിസരത്ത് ചിന്തിക്കടകളും നാടൻ ഭക്ഷണമൊരുക്കുന്ന തട്ടുകടകളും . ദേവാലയമുറ്റത്ത് ഒരുങ്ങുന്ന വേദിയിൽ വേദിയിൽ നാട്ടിൽ നിന്നുമെത്തുന്ന പ്രശസ്തരായ കലാകാരന്മാരുടെ കലാവിരുന്നും തുടർന്ന് വർണ്ണരാജികൾ വിരിയിക്കുന്ന ആകാശവിസ്മയങ്ങളും ഒക്കെ നിറഞ്ഞതായിരുന്നു ലെസ്റ്ററിലെ യുകെയിലെങ്ങും പ്രശസ്തമായ ലെസ്റ്റർ തിരുന്നാൾ .

നാനാ ജാതി മതസ്ഥരും , വർണ്ണ വർഗ ദേശ വ്യത്യാസങ്ങൾ ഇല്ലാതെ ആഘോഷിക്കുന്ന തിരുനാളിൽ ഒന്നുചേർന്ന് നടത്തുന്ന എട്ട് നോമ്പ് ആചാരണവും . ഇടവക തിരുന്നാൾ ആഘോഷങ്ങളും നാടിന്റെ ആത്മീയഉണർവ്വിനുള്ള അവസരമായി ഉയർത്തുകയാണ് മദർ ഓഫ് ഗോഡ് ഇടവകയും ഫാ.ജോർജ്ജ് ചേലക്കൽ എന്ന ഇടയനും തീഷ്‌ണതയുള്ള വിശ്വാസസമൂഹവും.

ഷൈമോൻ തോട്ടുങ്കൽ

സ്കോട്ട്ലന്‍റിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം.
എഡിൻബറോ: സ്കോട്ട്ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌.
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു
സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ് ക​​​​ണ്ടെ​​​​ത്തി.
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​ഡ്രി​​​​ഡി​​​​ലെ യു​​​​ക്രെ​​​​യ്ൻ എം​​​​ബ​​​​സി​​​​യി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​
അ​ന്താ​രാ​ഷ്ട്ര സ​ർ​വേ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും മോ​ശം ര​ണ്ടാ​മ​ത്തെ ന​ഗ​രം ഫ്രാ​ങ്ക്ഫ​ർ​ട്ട്.
ബെ​ർ​ലി​ൻ: അന്താരാഷ്ട്ര സർവേയിൽ പ്രവാസികൾക്ക് ഏറ്റവും മോശപ്പെട്ട ജർമനിയിലെ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫർട്ട്.