• Logo

Allied Publications

Americas
ബോബി കുളങ്ങരയ്ക്ക് ഫൊക്കാനയുടെ അനുശോചനങ്ങൾ
Share
ന്യൂയോർക്ക്: ഫൊക്കാനയുടെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റായിരുന്ന ജെയ്‌ബു മാത്യുവിന്‍റെ സഹോദരൻ ബോബി മാത്യുവിന്‍റെ നിര്യാണത്തിൽ ഫൊക്കാന നേതൃത്വം അനുശോചനം രേഖപ്പെടുത്തി.

കേരളത്തിലുള്ള ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ, സെക്രെട്ടറി ഡോ. കല ഷഹി, ട്രഷറർ ബിജു ജോൺ കൊട്ടരക്കര എന്നിവർ ബോബിയുടെ വേർപാടിൽ അദ്ദേഹത്തിന്‍റെ കുടുംബങ്ങൾക്കുണ്ടായ ദുഃഖത്തിൽ പങ്കു ചേരുന്നതായി അറിയിച്ചു.

ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ സജി എം. പോത്തൻ, ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഷാജി വർഗീസ് ഉൾപ്പെടെ ഫൊക്കാനയുടെ എല്ലാ എക്സിക്യൂട്ടീവ് നാഷണൽ കമ്മിറ്റിആർ.വി.പി.മാർ ട്രസ്റ്റി ബോർഡ് അംഗങ്ങളും ബോബിയുടെ വിയോഗത്തിൽ അനുശോചനം രേഖയപ്പെടുത്തി.

ജെയ്‌ബു മാത്യുവിന്‍റെ സഹോദരൻ ബോബി മാത്യുവുമായി തനിക്ക് ഏറെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് ഫൊക്കാനയുടെ മുൻ കമ്മിറ്റി പ്രസിഡന്‍റ് ജോർജി വർഗീസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. 'മാറ്റ്' ന്‍റെ സജീവ പ്രവർത്തകനായിരുന്ന ബോബി കുളങ്ങരയെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു കുളങ്ങരയുടെ സഹോദരൻ എന്ന നിലയിലും ഫൊക്കാനയുടെ ഒരു നല്ല സപ്പോർട്ടർ എന്ന നിലയിലും ബോബി കുളങ്ങരയുമായി തനിക്കു ഏറെ വ്യക്തിപരമായും സംഘടനാപരമായും നല്ല അടുപ്പമായിരുന്നു ഉണ്ടായിരുന്നതെന്ന് ഫൊക്കാന മുൻ സെക്രട്ടറി സജിമോൻ ആന്‍റണി പറഞ്ഞു.

മാറ്റിന്‍റെ പ്രവർത്തകൻ എന്ന നിലയിൽ വളരെ വ്യക്തിപരമായ ബന്ധമായിരുന്നു ബോബിയുമായി തനിക്കുണ്ടായിരുന്നതെന്ന് മാറ്റ് മുൻ പ്രസിഡണ്ട് കൂടിയായ ഫൊക്കാന മുൻ ട്രഷറർ സണ്ണി മറ്റമനയും പറഞ്ഞു.

ബോബിയുടെ സംസ്കാരശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതിയിരിക്കുമെന്ന് ജെയ്‌ബു മാത്യു അറിയിച്ചു.

ക്വീ​ൻ​സി​ൽ നാ​ല് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ ആ​ൾ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി ഫാ​ർ റോ​ക്ക​വേ​യി​ലെ വീ​ട്ടി​ൽ ക​ത്തി​കൊ​ണ്ട് ആ​ക്ര​മ​ണം ന​ട​ത്തി ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം നാ​ല് പേ​രെ കൊ​ല​പ്
യു​എ​സ് യു​ദ്ധ​ക്ക​പ്പ​ൽ ചെ​ങ്ക​ട​ലി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി പെ​ന്‍റ​ഗ​ൺ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ചെ​ങ്ക​ട​ലി​ൽ ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും ഉ​പ​യോ​ഗി​ച്ച് യു​എ​സ് യു​ദ്ധ ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി പെ​ന്‍റ​ഗ​ൺ അ​റി
കാ​പ്പി​റ്റ​ൾ ക​ലാ​പം: ഒ​ളിം​പി​ക് സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വി​ന് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2021 ജ​നു​വ​രി ആ​റി​ന് ന​ട​ന്ന കാ​പ്പി​റ്റ​ൾ ക​ലാ​പ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് മു​ൻ യു​എ​സ് നീ​ന്ത​ൽ താ​ര​വും ഒ​ളിം​പി​ക് സ്വ​ർ​ണ
എം.​എം. തോ​മ​സ് ലോ​സ് ആ​ഞ്ച​ല​സി​ൽ അ​ന്ത​രി​ച്ചു.
ലോ​സ് ആ​ഞ്ച​ല​സ്: ഉ​ഴ​വൂ​ർ മ​റ്റ​പ്പ​ള്ളി​ക്കു​ന്നേ​ൽ എം.​എം. തോ​മ​സ് (തോ​മ​സ് സാ​ർ 83) ലോ​സ് ആ​ഞ്ച​ല​സി​ൽ അ​ന്ത​രി​ച്ചു.
സൂ​സ​ൻ കു​രു​വി​ള അ​ന്ത​രി​ച്ചു.
പ​ത്ത​നം​തി​ട്ട: വ​ള​ഞ്ഞ​വ​ട്ടം മ​ണ​ത്ര പ​രേ​ത​നാ​യ എം. ​പി. കു​രു​വി​ള​യു​ടെ ഭാ​ര്യ സൂ​സ​ൻ കു​രു​വി​ള (85) അ​ന്ത​രി​ച്ചു.