• Logo

Allied Publications

Middle East & Gulf
ദർശന തിരുവാതിരോത്സവം ആർപ്പുവിളികളോടെ അരങ്ങേറി
Share
ഷാർജ: ദർശന കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ "തിരുവാതിരോത്സവം 2022' സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന പരിപാടിയുടെ ഉദ്‌ഘാടന കർമ്മം പ്രവാസി ക്ഷേമ നിധി ബോർഡ് സിഇഒ എം.രാധാകൃഷ്ണൻ നിർവഹിച്ചു. പ്രവാസി ക്ഷേമനിധി ബോർഡിന്‍റെ പ്രവർത്തനങ്ങൾ വിശദീകരിച്ച അദ്ദേഹം പ്രവാസി പെൻഷനെക്കുറിച്ചും വ്യക്തമാക്കി.

പ്രവാസികൾ നേരിടുന്ന വെല്ലുവിളികളിൽ അവർക്ക് വേണ്ടി ശബ്ദമുയർത്തുകയും അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ ലോക കേരളസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യാബ് ലീഗൽ സർവീസ് സിഇഒ യും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരിയെ ചടങ്ങിൽ ആദരിച്ചു.

ദർശന കലാസാംസ്കാരിക വേദിയുടെ പ്രസിഡന്‍റ് ശറഫുദ്ധീൻ വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഖിൽ ദാസ് ഗുരുവായൂർ സ്വാഗതവും പ്രവാസി ക്ഷേമ നിധി ബോർഡിന്റെ ഡയറക്ടർ ആർ.പി.മുരളി, ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് മാത്യു ജോൺ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ശ്രീനാഥ് എന്നിവർ ആശംസകൾ നേർന്നു. ദർശനയുടെ രക്ഷാധികാരി പുന്നക്കൻ മുഹമ്മദലി ഓണസന്ദേശം നൽകി. ദർശനയുടെ ട്രഷറർ കെ.വി.ഫൈസൽ നന്ദി പറഞ്ഞു. ആഘോഷത്തോടനുബന്ധിച്ചു തിരുവാതിര മത്സരവും കുട്ടി മാവേലി മത്സരവും പ്രവാസി കലാകാരന്മാരുടെ ഓണപ്പാട്ടും അരങ്ങേറി.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.