• Logo

Allied Publications

Middle East & Gulf
തിരുന്നൽവേലി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Share
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച തമിഴ്നാട് തിരുന്നൽവേലി സ്വദേശി ബാലാജി സുബ്രഹ്മണ്യന്‍റെ (49) മൃതദേഹം കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. രണ്ടു മാസം മുൻപാണ് ബാലാജി പുതിയ വിസയിൽ ഹൗസ് ഡ്രൈവർ ജോലിക്കായി റിയാദിലെ സുവൈദിയിൽ എത്തിയത്. നെഞ്ചുവേദനയെ തുടർന്ന് ഒരാഴ്ച മുൻപ് അൽഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.

സുബ്രഹ്മണ്യൻ ബ്രഹ്മശക്തി ദന്പതികളുടെ മകനാണ്. ഭാര്യ സുഭ. രണ്ട് മക്കൾ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് സഹായം അഭ്യർഥിച്ച് ഹയ്യു സഹാഫ പോലീസ് സ്റ്റേഷനിലെ മുതിർന്ന ഓഫീസർ മുഹമ്മദ് ഫവാസ് കേളിയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് കേളി ജീവകാരുണ്യ വിഭാഗം വിഷയം ഏറ്റെടുക്കുകയായിരുന്നു. കേളി പ്രവർത്തകർ നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെടുകയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ രേഖകൾ ശരിയാക്കുകയും ചെയ്തു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾ പൂർണമായും ബാലാജിയുടെ സ്പോണ്‍സറാണ് വഹിച്ചത്. കഴിഞ്ഞ ദിവസത്തെ ശ്രീലങ്കൻ എയർലൈൻസിൽ നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ
സഹകരണത്തോടെ മനാമ അൽ ഹിലാൽ
കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്പാ​ക്) പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ഗ്രൂ​പ്പ് കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ടൂ​റി​സം റി​സേ​ർ​ച്ച് സെ​ന്‍റ​ർ കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ക​ന്പ​നി അ​ധി​കൃ​ത​ർ വാ​
പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്; അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം: 21.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്കോ​ള​ർ​ഷി