• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു
Share
ബെ​​​​ൽ​​​​ഫാ​​​​സ്റ്റ് (​​​​അ​​​​യ​​​​ർ​​​​ല​​​​ൻ​​​​ഡ്): അ​​​​യ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ൽ ര​​​​ണ്ടു മ​​​​ല​​​​യാ​​​​ളി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ മു​​​​ങ്ങി​​​​മ​​​​രി​​​​ച്ചു. ക​​​​ണ്ണൂ​​​​ർ പ​​​​യ്യാ​​​​വൂ​​​​രി​​​​ലെ പൊ​​​​ന്നും​​​​പ​​​​റ​​​​ന്പ​​​​ത്ത് മു​​​​പ്രാ​​​​പ്പ​​​​ള്ളി​​​​യി​​​​ൽ ജോ​​​​ഷി​​​​യു​​​​ടെ മ​​​​ക​​​​ൻ റു​​​​വാ​​​​ൻ (16), എ​​​​രു​​​​മേ​​​​ലി കൊ​​​​ര​​​​ട്ടി കു​​​​റു​​​​വാ​​​​മൂഴി​​​​യി​​​​ലെ ഒ​​​​റ്റ​​​​പ്ലാ​​​​ക്ക​​​​ൽ അ​​​​ജു​​​​വി​​​​ന്‍റെ മ​​​​ക​​​​ൻ ജോ​​​​സ​​​​ഫ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ(16) എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.

വ​​​​ട​​​​ക്ക​​​​ൻ അ​​​​യ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ലെ ഡെ​​​​റി ന​​​​ഗ​​​​ര​​​​ത്തി​​​​ന​​​​ടു​​​​ത്ത സ്ട്രാ​​​​ത്ത്ഫോ​​​​യി​​​​ലി​​​​ലെ ല​​​​ഫ് എ​​​​നാ​​​​ഗ് ത​​​​ടാ​​​​ക​​​​ത്തി​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക​​​​സ​​​​മ​​​​യം തി​​​​ങ്ക​​​​ളാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം 6.25 ഓ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

അ​​​​വ​​​​ധി​​​​ദി​​​​ന​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ സൈ​​​​ക്കി​​​​ൾ​​​സ​​​​വാ​​​​രി​​​​ക്കി​​​​റ​​​​ങ്ങി​​​​യ ആ​​​​റം​​​​ഗ വി​​​​ദ്യാ​​​​ർ​​​​ഥി​​​​സം​​​​ഘം വ​​​​ഴി​​​​യ​​​​രി​​​​കി​​​​ലെ ത​​​​ടാ​​​​ക​​​​ത്തി​​​​ൽ കു​​​​ളി​​​​ക്കാ​​​​നി​​​​റ​​​​ങ്ങി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു. നീ​​​​ന്തു​​​​ന്ന​​​​തി​​​​നി​​​​ടെ ര​​​​ണ്ടു ​പേ​​​​ർ മു​​​​ങ്ങി​​​​ത്താ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞ് പോ​​​​ലീ​​​​സും എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി സ​​​​ർ​​​​വീ​​​​സ് ടീ​​​​മം​​​​ഗ​​​​ങ്ങ​​​​ളും നീ​​​​ന്ത​​​​ൽ വി​​​​ദ​​​​ഗ്ധ​​​​രു​​​​മെ​​​​ത്തി ന​​​​ട​​​​ത്തി​​​​യ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ രാ​​​​ത്രി വൈ​​​​കി ഇ​​​​രു​​​​വ​​​​രെ​​​​യും ക​​​​ര​​​​യ്ക്കെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. വ​​​​ട​​​​ക്ക​​​​ൻ അ​​​​യ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ൽ ന​​​​ഴ്സാ​​​​യി ജോ​​​​ലി​​​​ചെ​​​​യ്യു​​​​ന്ന സാ​​​​ലി​​​​യാ​​​​ണു റു​​​​വാ​​​​ന്‍റെ മാ​​​​താ​​​​വ്. എ​​​​ഡ്വി​​​​ൻ ഏ​​​​ക സ​​​​ഹോ​​​​ദ​​​​ര​​​​നാ​​​​ണ്. ജോ​​​​ഷി​​​​യും കു​​​​ടും​​​​ബ​​​​വും 15 വ​​​​ർ​​​​ഷ​​​​മാ​​​​യി വ​​​​ട​​​​ക്ക​​​​ൻ അ​​​​യ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ലെ ല​​​​ണ്ട​​​​ൻ​​​​ഡെ​​​​റി​​​​യി​​​​ലാ​​​​ണു താ​​​​മ​​​​സം.

മ​​​​രി​​​​ച്ച ര​​​​ണ്ടു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും ല​​​​ണ്ട​​​​ൻ​​​​ഡെ​​​​റി​ സെ​​​​ന്‍റ് കൊ​​​​ളം​​​​ബ​​​​സ് ബോ​​​​യ്സ് കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച​​​​യാ​​​​ണ് ജ​​​​ന​​​​റ​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഓ​​​​ഫ് സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ (ജി​​​​സി​​​​എ​​​​സ്ഇ) പ​​​​രീ​​​​ക്ഷ മി​​​​ക​​​​ച്ച രീ​​​​തി​​​​യി​​​​ൽ പാ​​​​സാ​​​​യ​​​​ത്.വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്ന് അ​​​ഞ്ചു കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​​ക​​​​ലെ​​​​യാ​​​ണ് ല​​​​ഫ് എ​​​​നാ​​​​ഗ് ത​​​​ടാ​​​​കം.

സ്കോട്ട്ലന്‍റിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം.
എഡിൻബറോ: സ്കോട്ട്ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌.
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു
സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ് ക​​​​ണ്ടെ​​​​ത്തി.
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​ഡ്രി​​​​ഡി​​​​ലെ യു​​​​ക്രെ​​​​യ്ൻ എം​​​​ബ​​​​സി​​​​യി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​
അ​ന്താ​രാ​ഷ്ട്ര സ​ർ​വേ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും മോ​ശം ര​ണ്ടാ​മ​ത്തെ ന​ഗ​രം ഫ്രാ​ങ്ക്ഫ​ർ​ട്ട്.
ബെ​ർ​ലി​ൻ: അന്താരാഷ്ട്ര സർവേയിൽ പ്രവാസികൾക്ക് ഏറ്റവും മോശപ്പെട്ട ജർമനിയിലെ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫർട്ട്.