റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. റിയാദിലെ പൊതുസമൂഹവുമായും, വ്യാപാര സമൂഹവുമായും, മാധ്യമ സമൂഹവുമായും നല്ല വ്യക്തി ബന്ധം പുലർത്തിയിരുന്ന സതീഷ് കുമാർ കഴിഞ്ഞ 33 വർഷമായി റിയാദിലെ അറാസ്കോ ഐഡാക് എന്ന സ്ഥാപനത്തിൽ ടീം ലീഡറായി ജോലി ചെയ്തു വരികയായിരുന്നു.
കേളി കേന്ദ്ര കമ്മറ്റി ട്രഷറർ, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, രക്ഷാധികാരി ആക്ടിങ് സെക്രട്ടറി, രക്ഷാധികാരി സമിതി അംഗം, കേളി കുടുംബവേദി രക്ഷാധികാരി, സാംസ്കാരിക സമിതി, മാധ്യമം എന്നീ സബ് കമ്മറ്റിയുടെ ചുമതലക്കാരൻ, എൻ.ആർ.കെ. എസ്ക്യൂറ്റീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം മരുതൻകുഴി സ്വദേശിയാണ്.
കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്ത അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ ചേർന്ന യാത്രയയപ്പു ചടങ്ങിൽ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് ആമുഖ പ്രസംഗം നടത്തിയ ചടങ്ങിൽ സെക്രട്ടറി ടി.ആർ സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ, കേളി ട്രഷറർ സെബിൻ ഇഖ്ബാൽ, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ദമാം നവോദയ രക്ഷാധികാരി സമിതി അംഗം എം എം നയീം, ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറിമാരായ മധു ബാലുശേരി, മനോഹരൻ നെല്ലിക്കൽ, അനിരുദ്ധൻ, രജീഷ് പിണറായി, ഹസ്സൻ പുന്നയൂർ, ഷാജു.പി.പി, പ്രദീപ് കൊട്ടാരത്തിൽ, ജോഷി പെരിഞ്ഞനം, ആക്ടിങ് സെക്രട്ടറിമാരായ ജവാദ്, അബ്ദുൾ ഗഫൂർ, ഏരിയ സെക്രറിമാരായ സജീവൻ, സജിത്ത്, ജാഫർ ഖാൻ, ഷിബു തോമസ്, നൗഫൽ, രാമകൃഷ്ണൻ, ബിജി തോമസ്, ഹാഷിം കുന്നത്തറ, കിഷോർ ഇ നിസാം, റഫീഖ് ചാലിയം, അൽഖർജ് ഏരിയ പ്രസിഡന്റ് ഷെബി അബ്ദുൽ സലാം, ജീവകാരുണ്യ കണ്‍വീനർ മധു എടപ്പുറത്ത്, സ്പോട്സ് കമ്മറ്റി കണ്‍വീനർ ഷറഫ് പന്നിക്കോഡ്, സൈബർ വിങ് കണ്‍വീനർ സിജിൻ കൂവള്ളൂർ, കുടുംബവേദി കുട്ടികളുടെ വിഭാഗത്തിന് വേണ്ടി ദീപക് ദേവ്, കേളി മുൻ പ്രസിഡന്റ് നാസർ കാരക്കുന്ന്, സനയ്യ അർബൈൻ ഏരിയ കമ്മറ്റി അംഗം മെഹ്റൂഫ് പൊന്ന്യം, ബദിയ രക്ഷാധികാരി സമിതി അംഗം റഫീക് പാലത്ത് എന്നിവർ ആശംസകൾ ആർപ്പിച്ചു സംസാരിച്ചു.
കേളി രക്ഷാധികാരി സമിതിക്ക് വേണ്ടി സെക്രട്ടറി കെപിഎം സാദിഖ്, സുലൈ ഏരിയക്ക് വേണ്ടി രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, അതിക്ക യൂണിറ്റിനുവേണ്ടി യൂണിറ്റ് എക്സിക്യൂറ്റീവ് അംഗം വിജയൻ, ബദിയ ഏരിയക്ക് വേണ്ടി സെക്രട്ടറി കിഷോർ ഇ നിസാം, അസീസിയ ഏരിയാ രക്ഷാധികാരിക്ക് വേണ്ടി സെക്രട്ടറി ഹസ്സൻ പുന്നയൂർ, ബത്ത ഏരിയക്ക് വേണ്ടി സെക്രട്ടറി രാമകൃഷ്ണൻ, മലാസ് ഏരിയക്ക് വേണ്ടി സജിത്ത്, ഉമ്മുൽ ഹമാം ഏരിയക്ക് വേണ്ടി രക്ഷാധികാരി സെക്രട്ടറി ഷാജു പി.പി, അൽഖർജ് ഏരിയക്ക് വേണ്ടി രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ, സനയ്യ അർബൈൻ ഏരിയക്ക് വേണ്ടി സെക്രട്ടറി ജാഫർ ഖാൻ, ന്യൂ സനയ്യ രക്ഷാധികാരി സമിതിക്ക് വേണ്ടി സെക്രട്ടറി മനോഹരൻ നെല്ലിക്കൽ, റോദ രക്ഷാധികാരി സമിതിക്ക് വേണ്ടി സെക്രട്ടറി ജോഷി പെരിഞ്ഞനം എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു. യാത്രയയപ്പിന് സതീഷ് കുമാർ നന്ദി പറഞ്ഞു.
|