• Logo

Allied Publications

Americas
രാജ്യത്തെ രക്ഷിക്കുവാൻ കോൺഗ്രസ് അധികാരത്തിൽ വരണം: എൽദോസ് കുന്നപ്പിള്ളി
Share
ഫിലാഡൽഫിയ: ഇന്ത്യയുടെ നഷ്ടപ്പെട്ട ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് രാജ്യത്തെ രക്ഷിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അംഗവും, പെരുമ്പാവൂർ എംഎൽഎ യുമായ എൽദോസ് കുന്നപ്പിള്ളി പ്രസ്താവിച്ചു.

ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനവും ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയാ ചാപ്റ്ററിന്‍റെ ഉദ്ഘാടനവും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഫിലാഡൽഫിയ സെന്‍റ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ പെൻസിൽവേനിയ ചാപ്റ്റർ പ്രസിഡന്‍റ് സാബു സ്കറിയ അധ്യക്ഷത വഹിച്ചു.

ഐഒസി മുൻ പ്രസിഡൻറ് സന്തോഷ് ഏബ്രഹാം എൽദോസ് കുന്നപ്പിള്ളിയെ സദസിന് പരിചയപ്പെടുത്തി. പെൻസിൽവേനിയ ചാപ്റ്റർ മുൻ ട്രഷറർ ആയി പ്രവർത്തിച്ചിരുന്ന ഈപ്പൻ ഡാനിയേലിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ ഐഒസി കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്‍റ് ലീലാ മാരേട്ട്, പെൻസിൽവാനിയ ചാപ്റ്റർ ചെയർമാൻ ജോസ് കുന്നേൽ, ചാപ്റ്റർ ജനറൽ സെക്രട്ടറി കൊച്ചുമോൻ വയലത്ത്, മസ്കറ്റ് ഐഒസി ലീഡർ സിദ്ദീഖ് ഹസൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.കുന്നപ്പിള്ളിയെ സന്തോഷ് ഏബ്രഹാമും, ലീല മാരേട്ടിനെ രാജു ശങ്കരത്തിലും, സാബു സ്കറിയായെ ജെയിംസ് പീറ്ററും, ജോസ് കുന്നേലിനെ ജീമോൻ ജോർജ്ജും, സിദ്ദീഖ് ഹസനെ ലിബിൻ പുന്നശ്ശേരിയും, ജോർജ് ഓലിക്കലിനെ ഫിലിപ്പോസ് ചെറിയാനും, കൊച്ചുമോൻ വയലത്തിനെ സജി ബേബിയും ഷാൾ അണിയിച്ചു സ്വീകരിച്ചു. ഐ ഓ സി പെൻസിൽവാനിയാ ചാപ്റ്ററിന്‍റെ പ്രത്യേക ഉപഹാരം ബഹുമാനപ്പെട്ട കുന്നപ്പിള്ളിയ്ക്ക് ജോബി ജോർജ്ജ് സമ്മാനിച്ചു.

റെയ്ച്ചൽ ഉമ്മൻ യുഎസ് ദേശീയ ഗാനവും, അബിയ മാത്യു ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ച യോഗത്തിന് കൊച്ചുമോൻ വയലത്ത് സ്വാഗതവും, ജീമോൻ ജോർജ് കൃതഞ്ജതയും പറഞ്ഞു. ട്രഷറാർ ജോർജ് ഓലിക്കൽ ആയിരുന്നു പ്രോഗ്രാം എംസി.

കലാരംഗത്തെ മികച്ച സേവനത്തിനു നൂപുര ഡാൻസ് അക്കാദമി പ്രിൻസിപ്പൽ അജി പണിക്കർക്ക് എൽദോ കുന്നപ്പിള്ളിയും, ജോസ് കുന്നേലും ചേർന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു. ലീല മാരേട്ട് അജി പണിക്കരെ പൊന്നാട അണിയിച്ചു.

പൊതു സമ്മേളനത്തിന് ശേഷം അജി പണിക്കരുടെ നൂപുര ഡാൻസ് അക്കാദമിയുടെ ഓപ്പണിംഗ് ഡാൻസോടുകൂടി കൾച്ചറൽ പ്രോഗ്രാം ആരഭിച്ചു. തോമസുകുട്ടി വർഗീസ് , സുനിത അനീഷ് എന്നിവർ എം.സി മാരായി കലാപരിപാടികളുടെ വിജയത്തിന് ചുക്കാൻപിടിച്ചു.

സജോ ജോയ് ആൻഡ് ടീം അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്, അഞ്ജലി ബിനു (സിനിമാറ്റിക് ഡാൻസ്), മഹിമ പാറപ്പുറത്ത് (ക്ലാസിക്കൽ ഡാൻസ്) ഹാന പണിക്കർ (ക്ലാസിക്കൽ ഡാൻസ്) അൻസാ ജോർജ് ( സിനിമാറ്റിക്ക് ഡാൻസ്) എന്നിവ മികവുറ്റ ദൃശ്യ വിരുന്നൊരുക്കി

ഫ്യൂഷൻ മ്യൂസിക് , മലയാളം ഗാനങ്ങൾ എന്നിവ ഉൾപ്പെടുത്തി മാനവ് സുരേഷ് അവതരിപ്പിച്ച ഇൻസ്ട്രമെന്റ് മ്യൂസിക്, നിമ്മി ദാസ്, ഡോക്ടർ ആനി എബ്രഹാം എന്നിവർ ചേർന്നവതരിപ്പിച്ച മോഹിനിയാട്ടം എന്നിവ കാണികളെ ഏറെ ആകർഷിച്ചു.

സാബു പാമ്പാടി, ജെസ്ലിൻ സാബു, റേച്ചൽ ഉമ്മൻ, സൂസൻ, അഭിയ മാത്യു, അനൂപ് , അൻസു വർഗീസ്, കെവിൻ വർഗീസ്, ഹിൽഡ സുനിൽ എന്നിവരുടെ ശ്രവണ സുന്ദരമായ ഗാനങ്ങൾ ശ്രോതാക്കൾ കരഘോഷത്തോടുകൂടി സ്വീകരിച്ചു. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ആഘോഷ പരിപാടികൾ വിഭവസമൃദ്ധമായ അത്താഴവിരുന്നോടുകൂടി വിജയകരമായി പര്യവസാനിച്ചു.

നായർ ബനവലന്‍റ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഹൈന്ദവ മഹാ സമ്മേളനവും സത്സംഗവും.
ന്യൂയോർക്ക്: 2022 ഡിസംബർ 17, 18 (ശനി, ഞായര്‍) തീയതികളിൽ നടത്തുന്ന മണ്ഡലകാല മഹോത്സവവും, സത്സംഗവും ഭജനയും വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ, ഈയിടെ
ഹാ​സ്യ​ന​ട​ൻ കൊ​ച്ചു പ്രേ​മ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: മ​ല​യാ​ളി​ക്ക് ചി​രി​വി​രു​ന്നൊ​രു​ക്കി​യ സി​നാ​മാ ന​ട​ൻ കൊ​ച്ചു പ്രേ​മ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി അ​നു​ശോ​ച​നം അ​റി​യി​
മേ​രി കു​രു​വി​ള ഫ്ളോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ: തീ​ക്കോ​യി പു​ത​ന​പ്ര​കു​ന്നേ​ൽ പ​രേ​ത​നാ​യ പി.​ജെ. കു​രു​വി​ള​യു​ടെ ഭാ​ര്യ മേ​രി കു​ര്യാ​ക്കോ​സ് ഫ്ളോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു.
സാ​ൻ​ഹോ​സെ​യി​ൽ ക്നാ​നാ​യ സെ​മി​ത്തേ​രി വെ​ഞ്ച​രി​പ്പും ഓ​ർ​മ തി​രു​നാ​ളും.
സാ​ൻ​ഹോ​സെ: ക​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ​ഹോ​സെ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഫൊ​റോ​ന ദൈ​വാ​ല​യ​വും ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര
ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി മാ​ർ​ക്വി​സ് ഹു ​ഈ​സ് ഹു ​ഇ​ൻ അ​മേ​രി​ക്ക ബ​ഹു​മ​തി​ക്ക് അ​ർ​ഹ​നാ​യി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ബി​സി​ന​സു​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​