• Logo

Allied Publications

Middle East & Gulf
വിദ്യാഭ്യാസ അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു
Share
കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് 2022 വർഷത്തെ വിദ്യാഭ്യാസ അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അസ്സോസിയേഷൻ അംഗങ്ങളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് മുൻ‌തൂക്കം നൽകുന്നതിനായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ എല്ലാ വർഷവും അസോസിയേഷൻ നൽകി വരുന്നതാണ്.

202122 അധ്യയന വർഷത്തെ 10, 12 ക്ലാസുകളിൽ പൊതു പരീക്ഷയിൽ 80% വും അതിൽ കൂടുതലും മാർക്കുകൾ നേടിയ അസോസിയേഷൻ അംഗങ്ങളുടെ മക്കളെയാണ് വിദ്യാഭ്യാസ അവാർഡുകൾ നൽകി ആദരിക്കുന്നത്. അസോസിയേഷന്‍റെ ഈ വർഷത്തെ ഓണംഈദ് ആഘോഷം സെപ്റ്റംബർ 16, 2022 ന് അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താനി ഇംഗ്ലീഷ് സ്‌കൂളിൽ വെച്ചു വിപുലമായ പരിപാടികളോട് കൂടി ആഘോഷിക്കുന്നു.

ഈ ചടങ്ങിൽ വച്ചു വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. ഇതിനായി അസോസിയേഷൻ അംഗങ്ങൾ സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് കോപ്പി സഹിതം സെപ്റ്റംബർ 5 നു മുൻപായി അതാത് ഏരിയ പ്രസിഡന്‍റുമാർ മുഖേനെയോ അസോസിയേഷൻ ഇ. മെയിലായ kozhikodeassociationkuwait@gmail.com എന്ന വിലാസത്തിലോ അപേക്ഷകൾ അയക്കേണ്ടതാണ്.

അപേക്ഷകർ അസോസിയേഷൻ അംഗത്തിന്‍റെ ഐഡി നമ്പറോ, അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറോ, മൊബൈൽ നമ്പർ മാറിയിട്ടുണ്ടെങ്കിൽ അതും അപേക്ഷയോടൊപ്പം നൽകാൻ ശ്രദ്ധിക്കേണ്ടതാണ്.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത