• Logo

Allied Publications

Americas
കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 27ന്‌
Share
മിസിസാഗാ: കാനഡയിലെ മലയാളി നേഴ്‌സുമാരുടെ കൂട്ടായ്മയായ കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍റെ ഓണാഘോഷം വിവിധ കലാപരിപാടികളോടെ ഓഗസ്റ്റ് 27ാം തീയതി ശനിയാഴ്ച വൈകീട്ട് 6.30 നു മാവേലിയെ വരവേല്‍ക്കുന്നതോടെ ആരംഭിക്കും. 9.30 നുള്ള ഓണസദ്യയോടെ പരിപാടികൾ സമാപിക്കും. ഇത്തവണത്തെ ഓണാഘോഷം St.Georgrios of Parumala Parish Hall, 6890 Professional Court, Mississaga യില്‍ വച്ച് നടത്തപ്പെടും.

കനേഡിയന്‍ പൊതുസമൂഹത്തിലെ നിറസാന്നിധ്യമായ സി.എം.എന്‍.എ.യുടെ ആരോഗ്യ, സാംസ്‌കാരിക, സാമൂഹിക, ആതുരസേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളവയാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ കാനഡയിലെയും, കേരളത്തിലെയും ആളുകള്‍ക്ക് സാന്ത്വനം ഏകുവാന്‍ CMNAയ്ക്കു സാധിച്ചിട്ടുണ്ട്.

നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി ഓണാഘോഷങ്ങളില്‍ പങ്കെടുക്കുന്ന പരമ്പരാഗത കേരള ശൈലിയില്‍ വേഷം ധരിച്ചു വരുന്ന കുട്ടികളില്‍ നിന്നും മത്സരത്തിലൂടെ ഓണകുറുമ്പന്‍, ഓണകുറുമ്പി, യുവാക്കളില്‍ നിന്നും ഓണതമ്പുരാന്‍, ഓണതമ്പുരാട്ടി പ്രായമായവരില്‍ നിന്നും ഓണത്തപ്പന്‍, ഓണത്തമ്മ എന്നിവരെ തിരഞ്ഞെടുത്തു സമ്മാനങ്ങള്‍ നല്‍കി ആദരിക്കും.
പുതുപുത്തന്‍ പരിപാടികളുമായി വര്‍ഷങ്ങളായി ഓണഘോഷം നടത്തുന്ന സി.എം.എന്‍.എ.യുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെയും കാനഡയിലെയും കഷ്ടത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ ഉപകരിക്കുന്നു.

കാനഡയിലെ നിരവധി രാഷ്ട്രീയ, സാമുദായിക, സാമൂഹിക രംഗത്ത് ഉന്നത വ്യക്തികള്‍ ഓണാഘോഷത്തില്‍ പങ്കെടുത്തു ആശംസകള്‍ അറിയിക്കും.

നായർ ബനവലന്‍റ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഹൈന്ദവ മഹാ സമ്മേളനവും സത്സംഗവും.
ന്യൂയോർക്ക്: 2022 ഡിസംബർ 17, 18 (ശനി, ഞായര്‍) തീയതികളിൽ നടത്തുന്ന മണ്ഡലകാല മഹോത്സവവും, സത്സംഗവും ഭജനയും വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ, ഈയിടെ
ഹാ​സ്യ​ന​ട​ൻ കൊ​ച്ചു പ്രേ​മ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: മ​ല​യാ​ളി​ക്ക് ചി​രി​വി​രു​ന്നൊ​രു​ക്കി​യ സി​നാ​മാ ന​ട​ൻ കൊ​ച്ചു പ്രേ​മ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി അ​നു​ശോ​ച​നം അ​റി​യി​
മേ​രി കു​രു​വി​ള ഫ്ളോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ: തീ​ക്കോ​യി പു​ത​ന​പ്ര​കു​ന്നേ​ൽ പ​രേ​ത​നാ​യ പി.​ജെ. കു​രു​വി​ള​യു​ടെ ഭാ​ര്യ മേ​രി കു​ര്യാ​ക്കോ​സ് ഫ്ളോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു.
സാ​ൻ​ഹോ​സെ​യി​ൽ ക്നാ​നാ​യ സെ​മി​ത്തേ​രി വെ​ഞ്ച​രി​പ്പും ഓ​ർ​മ തി​രു​നാ​ളും.
സാ​ൻ​ഹോ​സെ: ക​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ​ഹോ​സെ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഫൊ​റോ​ന ദൈ​വാ​ല​യ​വും ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര
ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി മാ​ർ​ക്വി​സ് ഹു ​ഈ​സ് ഹു ​ഇ​ൻ അ​മേ​രി​ക്ക ബ​ഹു​മ​തി​ക്ക് അ​ർ​ഹ​നാ​യി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ബി​സി​ന​സു​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​