• Logo

Allied Publications

Americas
വലിയ ആഖ്യാനങ്ങളുടെ കാലം കഴിഞ്ഞിട്ടില്ല, നോവൽ സജീവ സാഹിത്യശാഖയായി നിലനില്ക്കും: എസ്. ഹരീഷ്
Share
ഡാളസ്: നോവൽ രചന എഴുത്തുകാരന്‌ വലിയ അളവിൽ സ്വാതന്ത്ര്യം നല്കുന്നുണ്ടെന്നും “വലിയ” മനുഷ്യർ ഉണ്ടാകുന്നതുപൊലെ തന്നെ വലിയ നോവലുകളും ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും നീണ്ടുനില്ക്കുന്ന വായനനുഭവം നോവലുകൾക്കുണ്ടെന്നും പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും തിരക്കഥാകൃത്തുമായ എസ് ഹരീഷ് അഭിപ്രായപ്പെട്ടു.

അതുപോലെ തന്നെ വലിയ ആഖ്യാന പരീക്ഷണങ്ങൾക്കുള്ള സാദ്ധ്യത കാലം, സ്ഥലം, ഭാഷ, കഥാപാത്രം, പ്രമേയം തുടങ്ങിയവയിലൂടെ, നോവലെന്ന മാദ്ധ്യമം എഴുത്തുകാരന്‌ നല്കുന്നുണ്ട്. ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ രജത ജുബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന സാഹിത്യോത്സവപരമ്പരയുടെ നാലാമത്തെ പരിപാടിയിൽ “എന്റെ എഴുത്തുവഴികൾ...നോവൽ രചനയിലൂടെ....” എന്ന വിഷയത്തെ അധികരിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഹരീഷ്.

പ്രശസ്ത് നോവലിസ്റ്റും, സാഹിത്യകാരനും, സിനിമാനിർമ്മാതാവും നടനുമായ തമ്പി ആന്‍റണി, നോവലിസ്റ്റും എഴുത്തുകാരനുമായ രാജേഷ് വർമ്മ, നോവലിസ്റ്റും എഴുത്തുകാരിയുമായ എം പി ഷീല തങ്ങളുടെ നോവൽ രചനാ അനുഭവങ്ങൾ പങ്കുവെച്ചു.

പ്രശസ്ത എഴുത്തുകാരായ ജോണി മിറാൻഡാ, കെ എസ് രതീഷ് എന്നിവർ യോഗത്തിൽ ആശംസ നേർന്നു. ജനനി മാസിക ചീഫ് എഡിറ്റർ ജെ. മാത്യൂസ്, കേരള ലിറ്റററി സൊസൈറ്റി (KLS), ഡാലസ് സെക്രട്ടറി അനുപ, ശ്രീ രാജു തോമസ്, പ്രിയ ഉണ്ണീകൃഷ്ണൻ എന്നിവർ തുടർന്ന് നടന്ന ചർച്ചയിലും സംവാദത്തിലും സജീവമായി പങ്കെടുത്തു.

ലാന പ്രസിഡന്‍റ് അനിലാൽ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിന്‌ സെക്രട്ടറി ശങ്കർ മന സ്വാഗതം ആശംസിക്കുകയും ലാന എക്സിക്യൂട്ടീവ് അംഗം ഡോ: ദർശന മനായത്ത് കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു.

ലാന ട്രഷറർ ഗീത രാജൻ, ജോയിന്റ് സെക്രട്ടറി ഷിബു പിള്ള, ജോയിന്റ് ട്രഷറർ ഹരിദാസ് തങ്കപ്പൻ, പബ്ലിക് റിലേഷൻസ് കമ്മിറ്റി ചെയർ പ്രസന്നൻ പിള്ള, ലാന മുൻ പ്രസിഡണ്ട് ജോസഫ് നമ്പിമാഠം എന്നിവർ സന്നിഹതരായിരുന്നു. ലാന പ്രോഗ്രാം കമ്മിറ്റി ചെയർ ശ്രീ സാമുവൽ യോഹന്നാൻ യോഗത്തിലുടനീളം എംസിയായി ചർച്ചകളെ നിയന്ത്രിച്ചു.

ലാന രജത ജുബിലി പ്രാദേശിക സമ്മേളനത്തിൽ പങ്കെടുത്ത് വിജയപ്പിക്കുക: അനിലാൽ ശ്രീനിവാസൻ

ലാന രജത ജുബിലി പ്രദേശിക സമ്മേളനം സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1, 2 തിയതികളില്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, ഓസ്റ്റിന്‍ കാമ്പസ്സില്‍ വെച്ച് നടക്കും. അതിന്റെ വിശദാംശങ്ങള്‍ ലാനയുടെ വെബ് സൈറ്റില്‍ (www.lanalit.org) ലഭിക്കുന്നതാണ്‌.

സമ്മേളനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് ലാന പ്രസിഡണ്ട് അനിലാൽ ശ്രീനിവാസൻ അഭ്യർത്ഥിച്ചു. രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി സെപ്റ്റമ്പർ നാല്‌ ഞായറാഴ്ച്ചയും, കുറഞ്ഞ നിരക്കിൽ ഹോട്ടൽ മുറി ബുക്ക് ചെയ്യാൻ കഴിയുന്ന അവസാന തിയതി സെപ്റ്റംബർ 9 വെള്ളിയാഴ്ച്ചയുമാണ്‌.

(പരിപാടിയുടെ ഫേസ്ബുക് ലിങ്ക്: https://www.facebook.com/100055501411802/videos/2987686154711200/)

ഓ​ക്ല​ഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 5 പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഓ​ക്ല​ഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ക്ല​ഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക
ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്