• Logo

Allied Publications

Americas
ഹൂസ്റ്റൻ റാന്നി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ നാലിന് ഞായറാഴ്ച
Share
ഹൂസ്റ്റൻ: അമേരിക്കയിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്‍റെ (എച്ച്‌ആർഎ) ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ നടത്തുന്നു.

ആഘോഷപരിപാടികൾ സെപ്റ്റംബർ നാലിനു ഞായറാഴ്ച വൈകുന്നേരം 5.30 മുതൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്‍റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസിൽ വച്ച് നടത്തപ്പെടും (1415, Packer Ln, Stafford, TX 77477) മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു ഓണ സന്ദേശം നൽകും. ഹൂസ്റ്റണിൽ സാമൂഹ്യ സാംസ്‌കാരിക സാമുദായിക രംഗത്തെ പ്രമുഖർ ആശംസകൾ അറിയിക്കും.

എച്ച്ആർഎ പ്രസിഡന്‍റ് ബാബു കൂടത്തിനാലിൽ അദ്ധ്യക്ഷത വഹിക്കും. ചെണ്ടമേളം,വള്ളംകളി, ഓണപ്പാട്ടുകൾ, മാവേലിയുടെ എഴുന്നള്ളത്ത്, അത്ത പൂക്കളം തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഈ വർഷത്തെ റാന്നി മന്നനെയും, റാന്നി മങ്കയേയും ആഘോഷ മദ്ധ്യേ തെരഞ്ഞെടുക്കും. വിഭവസമൃദ്ധമായ ഓണ സദ്യയോടുകൂടി ആഘോഷങ്ങൾ സമാപിക്കും.

സന്ദീപ് തേവർവേലിൽ (പെറി ഹോംസ് സെയിൽസ് കൺസൽട്ടന്‍റ് ), ജോബിൻ ആൻഡ് പ്രിയൻ റിയൽ എസ്റ്റേറ്റ് ടീം, രെഞ്ചു രാജ് (മോർട്ട് ഗേജ് ബ്രോക്കർ), ചാണ്ടപ്പിള്ള മാത്യൂസ് ഇൻഷുറൻസ് (ടിഡബ്ലിയുഫ്ജി), ഈഡൻ ഫ്രെയിംസ് ഫോട്ടോഗ്രാഫി, ബിജു തച്ചനാലിൽ (കെവിൻ എയർകണ്ടീഷനിംഗ് ആൻഡ് ഹീറ്റിംഗ്), റജി.വി.കുര്യൻ (ഇന്റർനാഷണൽ സ്റ്റാൻഡേർഡ് വാൽവ് ) സുരേഷ് രാമകൃഷ്ണൻ (മിസോറി സിറ്റി അപ്നാ ബസാർ ) എന്നിവർ ഈ ആഘോഷത്തെ സ്പോൺസർ ചെയ്തു സഹായിക്കുന്നു. .

റവ. ഫാ. ഏബ്രഹാം സഖറിയ (ജെക്കു അച്ചൻ) , ബാബു കൂടത്തിനാലിൽ, ബിനു സഖറിയ, ജിൻസ് മാത്യു കിഴക്കേതിൽ, ജോയ് മണ്ണിൽ, ജീമോൻ റാന്നി, റോയ് തീയാടിക്കൽ, ബിജു സഖറിയാ, മാത്യൂസ് ചാണ്ടപ്പിള്ള സി.ജി.ഡാനിയേൽ, വിനോദ് ചെറിയാൻ, ഷീജ ജോസ്, സജി ഇലഞ്ഞിക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ആഘോഷത്തിന്‍റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ റാന്നി നിവാസികളെയും കുടുംബസമേതം ആഘോഷ പരിപാടിയിലേക്ക് ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ബാബു കൂടത്തിനാലിൽ (പ്രസിഡന്‍റ്) 713 291 9895, ബിനു സഖറിയ ( ജനറൽ സെക്രട്ടറി ) 865 951 9481 , ജിൻസ് മാത്യു കിഴക്കേതിൽ (ട്രഷറർ) 832 278 9858

നായർ ബനവലന്‍റ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഹൈന്ദവ മഹാ സമ്മേളനവും സത്സംഗവും.
ന്യൂയോർക്ക്: 2022 ഡിസംബർ 17, 18 (ശനി, ഞായര്‍) തീയതികളിൽ നടത്തുന്ന മണ്ഡലകാല മഹോത്സവവും, സത്സംഗവും ഭജനയും വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ, ഈയിടെ
ഹാ​സ്യ​ന​ട​ൻ കൊ​ച്ചു പ്രേ​മ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: മ​ല​യാ​ളി​ക്ക് ചി​രി​വി​രു​ന്നൊ​രു​ക്കി​യ സി​നാ​മാ ന​ട​ൻ കൊ​ച്ചു പ്രേ​മ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി അ​നു​ശോ​ച​നം അ​റി​യി​
മേ​രി കു​രു​വി​ള ഫ്ളോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ: തീ​ക്കോ​യി പു​ത​ന​പ്ര​കു​ന്നേ​ൽ പ​രേ​ത​നാ​യ പി.​ജെ. കു​രു​വി​ള​യു​ടെ ഭാ​ര്യ മേ​രി കു​ര്യാ​ക്കോ​സ് ഫ്ളോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു.
സാ​ൻ​ഹോ​സെ​യി​ൽ ക്നാ​നാ​യ സെ​മി​ത്തേ​രി വെ​ഞ്ച​രി​പ്പും ഓ​ർ​മ തി​രു​നാ​ളും.
സാ​ൻ​ഹോ​സെ: ക​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ​ഹോ​സെ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഫൊ​റോ​ന ദൈ​വാ​ല​യ​വും ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര
ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി മാ​ർ​ക്വി​സ് ഹു ​ഈ​സ് ഹു ​ഇ​ൻ അ​മേ​രി​ക്ക ബ​ഹു​മ​തി​ക്ക് അ​ർ​ഹ​നാ​യി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ബി​സി​ന​സു​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​