• Logo

Allied Publications

Americas
മഹാബലി പാതാളത്തിൽ നിന്നല്ല സ്വർഗത്തിൽ നിന്നാണ് എത്തുന്നതെന്ന് എൽദോസ് കുന്നപ്പള്ളി എം.എൽ.എ
Share
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റിലെ 15 ൽ പരം സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് ഫോറം 'അതിരുകാണാ തിരുവോണം' എന്ന സന്ദേശവുമായി ഈ വർഷത്തെ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ഓഗസ്റ്റ് 20 ന് ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ്, വിഖ്യാത എഴുത്തുകാരനും ചലച്ചിത്ര പിന്നണി പ്രവർത്തകനുമായ അന്തരിച്ച ജോൺ പോളിന്‍റെ സ്മരണാർത്ഥം 'ജോൺ പോൾ നഗർ' എന്ന് നാമകരണം ചെയ്ത ട്രൈസ്റ്റേറ്റ് ഓണാഘോഷവേദിയിൽ ആശംസകളുമായി മാവേലിമന്നൻ ഹെലികോപ്റ്ററിൽ പറന്നിറങ്ങി.

ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ മാവേലിയേയും വിശിഷ്ടാതിഥികളെയും ഏതിരേറ്റുകൊണ്ട് ഘോഷയാത്രയും നടന്നു. ഹെലികോപറ്ററിൽ പറന്നെത്തിയ മാവേലി മന്നനെ വരവേൽക്കാനായി ഒരു ഭാഗത്ത് കൊത്തുവിളക്കിനു ചുറ്റും അൻപതോളം വനിതകൾ അണിനിരന്ന മെഗാതിരുവാതിര അറങ്ങേറിയപ്പോൾ മറുഭാഗത്ത് ചെണ്ടമേളം കൊട്ടിക്കയറുകയായിരുന്നു. ഏറെ മലയാളതനിമ വിളിച്ചോതുന്ന ഓണാഘോഷം കണ്ട് കേരളത്തിൽ നിന്ന് അതിഥിയായി എത്തിയ എൽദോസ് കുന്നംപ്പിള്ളി എം.എൽ.എയെപ്പോലും ഏറെ വിസ്മയം കൊള്ളിച്ചു.

മാവേലി മന്നനെ വരവേറ്റ അംഗനമാർ ഏതാണ്ട് 10 മിനിറ്റിലേറെ തിരുവാതിരക്കളിയുടെ വിവിധ ഗാനങ്ങൾ കോർത്തിണക്കി (fusion) അവതരിപ്പിച്ച മെഗാ തിരുവാതിരയായിരുന്നു ഓണാഘോഷത്തിന് ഏറെ മാറ്റുകൂട്ടിയത്. ഫിൽഡൽഫിയയിലെ പ്രമുഖ നർത്തകിയും കൊറിയോഗ്രാഫറുമായ ലാസ്യ ഡാൻസ് അക്കാദമിയുടെ ആശ അഗസ്റ്റിനാണ് ഈ മെഗാതിരുവാതിര കൊറിയോഗ്രാഫി നിർവഹിച്ചത്.

ന്യൂയോർക്കിൽ നിന്ന് ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റുകൂടിയായ അപ്പുക്കുട്ടൻ പിള്ളയുടെ നേതൃത്വത്തിലുള്ള ഫ്രണ്ട്സ് ഓഫ് കേരള ടീം ആണ് ചെണ്ടവാദ്യം നടത്തിയത്. തിരുവാതിരയ്ക്കു ശേഷം താലപ്പൊലിയേന്തിയ ബാലികമാർ മുതൽ മുത്തശ്ശിമാർ വരെ അണി നിരന്ന ഘോഷയാത്രയിൽ ചെണ്ട വാദ്യത്തിന്റെ അകമ്പടിയോടെ മാവേലി തമ്പുരാനെയും മറ്റു മുഖ്യാഥിതികളെയും വേദിയിലേക്ക് ആനയിച്ചു.

പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പള്ളി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. മഹാബലി ഹേലോക്കപ്റ്ററിലൂടെ എത്തിയത് അദ്ദേഹം സ്വർഗത്തിൽ നിന്ന് എത്തിയതാണെന്ന് വേണമെങ്കിൽ പറയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പതിനാറാം വയസിൽ പ്ലസ്സ് ടു കഴിഞ്ഞ് പള്ളിപ്പാടെന്ന സ്ഥലത്തുനിന്നും അമേരിക്കയിലേക്ക് കുടിയേറിയ വ്യക്തിയാണ്. എനിക്ക് കേരളത്തെ ഒരിക്കലും മറക്കാനാവില്ല, കേരളത്തിന്റെ സാംസ്‌കാരികോൽസവങ്ങളെ മറക്കാനാവില്ല. കേരളീയനായതിൽ ഏറെ അഭിനിക്കുന്ന വ്യക്തിയാണ് താനെന്നും ട്രൈസ്‌റ്റേറ്റ് കേരളാ ഫോറത്തിന്‍റെ ഈ വർഷത്തെ അവാർഡ് ജേതാവായ റവ.ഫാ. അലക്‌സാണ്ടർ കുര്യൻ പറഞ്ഞു.

അമേരിക്കയിലെ 5 പ്രസിഡണ്ടുമാരുടെ കാലത്ത് പോളിസി മേക്കിങ്ങ് അഡ്മിനിസ്ട്രേറ്റർ ആയി പ്രവർത്തിച്ച റവ.ഫാ. അലക്‌സാണ്ടർ കുര്യൻ ഇപ്പോൾ ബൈഡൻ അഡ്മിനിസ്ട്രേഷനിൽ 4 ട്രില്യൺ ഡോളറിന്റെ ബജറ്റ് വകയിരുത്തിയിട്ടുള്ള 9 സുപ്രധാന പോളിസികളിൽ തീരുമാനം കൈക്കൊള്ളുന്ന ഡിസിഷൻ മേക്കിങ്ങ് അഡ്മിനിസ്ട്രേറ്റർ ആണ്. ബൈഡൻ അഡ്മിനിസ്ട്രേഷനിലെന്നല്ല കഴിഞ്ഞ 18 വർഷമായി വൈറ്റ് ഹൗസിൽ ഇത്രയും ഉന്നത പദവികൾ വഹിച്ചുകൊണ്ടിരിക്കുന്ന അപൂർവം ഇന്ത്യക്കാരിൽ ഒരാളാണ് ഫാ. അലക്‌സാണ്ടർ.

ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ സാജൻ വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സാജൻ വർഗീസ് എൽദോ കണ്ണമ്പള്ളി എംഎൽഎയെ ആദരിച്ചു. ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷ കമ്മിറ്റി ചെയർമാൻ ജീമോൻ ജോർജ് സ്വാഗതവും ട്രൈസ്റ്റേറ്റ് കേരള ഫോറം ട്രഷറർ ഫിലിപ്പോസ് ചെറിയാൻ നന്ദിയും പറഞ്ഞു. ജനറൽ കോർഡിനേറ്റർ (സ്പോൺസേർസ്) വിൻസെന്റ് ഇമ്മാനുവേൽ സ്പോൺസർമാരെ പരിചയപ്പെടുത്തി.

രാജൻ സാമുവേൽ ആയിരുന്നു അവാർഡ് കമ്മിറ്റി ചെയർമാൻ. ജോബി ജോർജ് പുരസ്‌ക്കാര ജേതാവ് റവ. ഫാ. അലക്സാണ്ടർ കുര്യനെ പരിചയപ്പെടുത്തുകയും അദ്ദേഹത്തിന് നൽകിയ ഫലകത്തിലെ വാചകങ്ങൾ ഉദ്ധരിക്കുകയും ചെയ്തു. ട്രൈസ്റ്റേറ്റ് കേരള ഫോറം സെക്രെട്ടറി റോണി വർഗീസ് ആയിരുന്നു പൊതുപരിപാടികളുടെ അവതാരകൻ. റെയ്ന വർഗീസ് അമേരിക്കൻ ദേശീയ ഗാനവും റോണി വർഗീസ് ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ചുക്കാൻ പിടിച്ചത് അതിന്‍റെ കോർഡിനേറ്റർകൂടി ആയിരുന്ന ജോബി ജോർജ് ആണ്. ബെന്നി കൊട്ടാരത്തിൽ ആയിരുന്നു സമ്പൂർണ ഓണാഘോഷ പരിപാടികളുടെ കോർഡിനേറ്റർ. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നായി നിരവധി ടീമുകൾ പങ്കെടുത്ത വടം വലി മത്സരം ഉൾപ്പെടയുള്ള കായിക മത്സരങ്ങൾ ഏറെ വിജയകരമായി സംഘടിപ്പിച്ചത് സ്പോർട്സ് കോർഡിനേറ്റർ സാബു സ്കറിയയുടെ നേതൃത്വത്തിലായിരുന്നു.

ഏറെ വർണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് സുരേഷ് നായർ കോർഡിനേറ്റർ ആയ പ്രോസഷൻ കമ്മിറ്റിയായിരുന്നു. ഓണഘോഷ വേദിയിൽ അതി മനോഹരമായ പൂക്കളം ഒരുക്കിയതും സുരേഷ് നായർ ആയിരുന്നു.

നൃപുര ഡാൻസ് അക്കാഡമിയിൽ അജി പണിക്കർ, ലാസ്യ ഡാൻസ് അക്കാദമിയുടെ ആശ അഗസ്റ്റിൻ എന്നിവർ പരിശീലിപ്പിച്ച കുട്ടികളുടെ വൈവിധ്യമാർന്ന നൃത്തപരിപാടിയിൽ തുടങ്ങിയ കലാപരിപാടികൾ രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. പ്രമുഖ ചലചിത്ര പിന്നണി ഗായകൻ ബിജു നാരായണന്റെ നേതൃത്വത്തിൽ നടത്തിയ ഗാനമേള അക്ഷരാർത്ഥത്തിൽ ഫിലഡൽഫിയയിലെ മലയാളികൾ അക്ഷരാർത്ഥത്തിൽ ഒരു ഉൽസവമാക്കി മാറ്റി. അമേരിക്കയിൽ വളരെ അപൂർവമായേ ഏതെങ്കിലും മലയാളി അസോസിഷന്റെ പരിപാടികൾ ഓപ്പൺ എയർ സ്റ്റേജിൽ നടത്താറുള്ളു. ബിജു നാരായണനോപ്പം പ്രശസ്ത ഗായിക സുഷമ പ്രവീണും ചേർന്നതോടെ ഗാനമേളയ്ക്ക് കൊഴുപ്പേകി.

അടുത്തിടെ ഏറെ വിവാദമായി മാറിയ കുഞ്ചാക്കോ ബോബൻ നായകനായ " എന്നാൽ താൻ കേസ് കൊട്' എന്ന ചിത്രത്തിൽ, അനശ്വര സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ " ദേവദൂതർ പാടി..." എന്ന് തുടങ്ങുന്ന ഗാനം റീമിക്സ് ചെയ്ത് ആ ചിത്രത്തിൽ ബിജുമേനോൻ ആയിരിക്കുന്നു ആ ഗാനം ആലപച്ചത്. ഈ ഗാനം സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയതോടെ ബിജു മേനോൻ ഏറെ പ്രശംസകൾ പിടിച്ചു പറ്റിയിരുന്നു.

ആ ഗാനം ഉൾപ്പെടെ ഫിലാഡൽഫിയയിലെ ഗാനാസ്വാദകരെ ഏറെ പുളകം കൊള്ളിച്ച ഗാനമേളയായിരുന്നു ശനിയാഴ്ച്ച അരങ്ങേറിയത്. ഫിലഡെൽഫിയയിലെ ഓണാഘോഷവേദികളിൽ സ്ഥിരം മാവേലി സാന്നിധ്യമാകാറുള്ള റോഷൻ ആയിരുന്നു ഇത്തവണയും ഏറെ പ്രൗഢിയും കൂലീനതയും ഉളവാക്കിയ മാവേലിയുടെ വേഷം അണിഞ്ഞത്.

ഷിക്കാഗോ, ഹൂസ്റ്റൺ, ഫ്‌ളോറിഡ, ന്യൂയോർക്ക്, ഫിലഡൽഫിയ തുടങ്ങിയ ടീമുകൾ പങ്കെടുത്ത കായിക മൽസരങ്ങളിൽ ഏറ്റവും ആകർഷകമായത് വടം വലി മത്സരമായിരുന്നു. ഉച്ച കഴിഞ്ഞു 3 മണി മുതൽ ഓപ്പൺ സ്റ്റേജ് വ്യക്തിഗത കലാമത്സരങ്ങൾ അരങ്ങേറി. അതിനു മുൻപായി പായസം ഫെസ്റ്റിവലും അരങ്ങേറിയിരുന്നു. ആറുമണിയോടെയാണ് വിഭവസമൃദ്ധമായ ഓണസദ്യ നടത്തിയത്. വടം വലി മത്സര വിജയികൾ, മികച്ച വസ്ത്രധാരണം , ബെസ്റ്റ് മാൻ, വെസ്റ്റ് ഫീമെയിൽ മത്സര വിജയികൾ എന്നിവർക്കു പുറമെ, മറ്റു മത്സരങ്ങളിലെ വിജയികൾ എന്നിവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ വച്ച് മുഖ്യാതിഥി നിർവഹിച്ചു.

ഫിലിപ്പോസ് ചെറിയാൻ ,വിൻസന്റ് ഇമ്മാനുവൽ ,അലക്‌സ് തോമസ് ,ജോർജ് ഓലിക്കൽ ,ജോർജ് നടവയൽ ,സുധാ കർത്ത ,കുര്യൻ, കുര്യൻ രാജൻ, സുരേഷ് നായർ, സുമോദ് നെല്ലിക്കാല, ലിബിൻ തോമസ്, രാജൻ സാമുവൽ, ലെന സ്‌കറിയ, ബ്രിജിറ്റ് പാറപ്പുറത്ത്, ബ്രിജിറ്റ് വിൻസെന്റ്, ശോശാമ്മ ചെറിയാൻ, ജെയിംസ് ചെറിയാൻ, ജെയിംസ് പീറ്റർ, രാജു ശങ്കരത്തിൽ, അഭിലാഷ് ജോൺ, ദിലീപ് ജോർജ്, ജോർജി കടവിൽ, ജോൺ പി വർക്കി, ജോസഫ് മാണി, അരുൺ കോവാട്ട്, സിജിൻ തിരുവല്ല തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് ട്രൈസ്‌റ്റേറ്റ് കേരളാ ഫോറത്തിന്‍റെ ഈ വർഷത്തെ ഓണാഘോഷത്തിന് നേതൃത്വം നൽകിയത്.

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് പ​ള്ളി‌​യി​ൽ "ദി ​ഹോ​പ്പ്' പ്ര​ദ​ർ​ശി​പ്പി​ച്ചു.
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ "ദി ​ഹോ​പ്പ്' എ​ന്ന മ​ല​യാ​ളം ഫീ​ച്ച​ർ ഫി​ലിം സൗ​ജ​ന്യ​മാ​യി പ്ര​
ഫോ​മാ ടീം ​യു​ണൈ​റ്റ​ഡി​ന് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ ചു​മ​ത​ല​ക്കാ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മാ​ന​സി​കാ​രോ​ഗ്യ സെ​മി​നാ​റു​ക​ള്‍ ന​ട​ത്തും.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍റെ (എ​എ​ഇ​ഐ​ഒ) ഭാ​ര​വാ​ഹി​ക​ളും ഇ​ന്ത്യ​ന്‍ കോ​ണ്‍
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട്ടി​ൽ ആ​ദ​രി​ച്ചു.
കോ​ന്നി: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട
മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യ