• Logo

Allied Publications

Middle East & Gulf
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ മുസ്ലീങ്ങളുടെ പങ്ക് വിസ്മരിക്കാൻ കഴിയാത്തത്: ഇന്ത്യൻ സോഷ്യൽ ഫോറം
Share
ജിദ്ദ: 76മത്തെ സ്വാതന്ത്ര്യദിന ആഘോഷത്തിന്‍റെ ഭാഗമായി "75 വർഷം തികഞ്ഞ സ്വതന്ത്രദിനാഘോഷം" എന്ന ശീർഷകത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റിയും നോർത്തേൻ സ്റ്റേറ്റ്കമ്മിറ്റിയും സംയുക്തമായി സ്വാതന്ത്രദിനാഘോഷ സെമിനാർ സംഘടിപ്പിച്ചു. ജിദ്ദയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത പരിപാടിയിൽ ഡോക്ടർ ജാവേദ് മക്ക മുഖ്യാതിഥിയായിരുന്നു.

മാതൃ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത മുസ്ലിം സ്വതന്ത്ര്യസമര സേനാനികളെ ചരിത്രത്തിൽ നിന്ന് അടർത്തി മാറ്റി സവർക്കറടക്കമുള്ള ബ്രിട്ടീഷ് അനുകൂലികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ തിരുകികയറ്റാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾക്ക് ചരിത്രം മാപ്പ് നൽകില്ലെന്ന് ചടങ്ങിൽ സംസാരിച്ച സോഷ്യൽ ഫോറം നാഷണൽ പ്രസിഡന്റ് അഷ്റഫ് മൊറയൂർ പറഞ്ഞു.

വർത്തമാന ഇന്ത്യയിൽ തൊഴിലില്ലായ്മയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കൊണ്ട് സാധാരണക്കാർ വീർപ്പു മുട്ടുമ്പോഴും മോദിസർക്കാർ കോർപ്പറേറ്റുകൾക്ക് പാദസേവ ചെയ്യുകയാണ്. ഇത്തരത്തിൽ രാജ്യം മുന്നോട്ടു പോവുകയാണെങ്കിൽ സമീപഭാവിയിൽ തന്നെ ശ്രീലങ്കയേക്കാൾ ദയനീയമായ സ്ഥിതിവിശേഷത്തിലേക്ക് നമ്മുടെരാജ്യവും എടുത്തെറിയപ്പെടും വമ്പിച്ച സാമ്പത്തിക തകർച്ചയാണ് രാജ്യം നേരിട്ട് കൊണ്ടിരിക്കുന്നത്. ഇത്തരം കഴിവ്കേടിൽ നിന്നെല്ലാം ശ്രദ്ധ തിരിക്കാൻ വേണ്ടി ജാതീയതയും, മതവിദ്വേഷവും എടുത്തു രാജ്യത്തു അഗ്‌നി പടർത്താനാണ് സർക്കാർ ശ്രമിക്കുന്നത്.

മതന്യൂനപക്ഷങ്ങളും, ദലിതുകളും, ആദിവാസികളും കടുത്ത അക്രമവും വിവേചനവുമാണ് നേരിടുന്നത് സ്ത്രീകൾക്കെതിരെയുള്ള അക്രമവും പരിധിവിട്ടിരിക്കുയാണ്. കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് രാജസ്ഥാനിലെ ജലോർ ജില്ലയിൽ സ്വകാര്യസ്കൂളിൽ പഠിക്കുന്ന ഒമ്പത് വയസ്സുകാരനായ ദളിത് വിദ്യാർത്ഥി തന്റെ അധ്യാപകന് മാറ്റിവെച്ച പാത്രത്തിൽ നിന്നും വെള്ളം കുടിച്ചതിനു അധ്യാപകനായ ചെയിൻ സിങ് ക്രൂരമായി മർദിച്ചതിനെ തുടർന്ന് മരിച്ചത്. ഇതൊന്നും രാജ്യത്തു നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളല്ല ഇതിനെതിരെ വിവേചനം നേരിട്ട് കൊണ്ടിരിക്കുന്നവർ ഒറ്റകെട്ടായി മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ആലിക്കോയ ചാലിയം അധ്യക്ഷത വഹിച്ചു. അഞ്ചു പതിറ്റാണ്ടു കാലം സ്വാതന്ത്ര്യത്തിന് വേണ്ടി ജീവനും ജീവിത സുഖങ്ങളും ത്യജിച്ചു മഹത്തായ സംഭാവനകൾ നൽകിയ മുസ്ലിങ്ങളടക്കമുള്ള സമരസേനാനികളെ കുറിച്ചുള്ള വീഡിയോ പ്രസന്‍റേഷൻ സോഷ്യൽ ഫോറം നാഷണൽ കമ്മിറ്റിയംഗം അബ്ദുൽ ഘനി മലപ്പുറം അവതരിപ്പിച്ചു.

വിവിധ സംസ്ഥാനങ്ങളുടെ ഭാരവാഹിത്വമുള്ള സോഷ്യൽ ഫോറം സംസ്ഥാന നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ സാക്കിർ ആസാം സ്വാഗതവും സെൻട്രൽ കമ്മിറ്റി അംഗം അബ്ദുൽ മതീൻ കർണ്ണാടക നന്ദിയും അറിയിച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​റ്റ്‌ മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു.
കു​വൈ​റ്റ് സിറ്റി: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​റ്റ് മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​നം അ​ബു​ഹ​ലി​ഫ വെ​ൽ​ഫെ​യ​ർ ഹാ​ളി​ൽ വ​ച്ചു ന​ട​ന്നു.
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ക​ൺ​വ​ൻ​ഷ​ൻ വ്യാഴാ​ഴ്ച.
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക മി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന ക​ൺ​വ​ൻ​ഷ​ൻ വ്യാഴാ​ഴ്ച ആ​രം​ഭി​ക്കും.
മീ​ര സാ​ഹി​ബ് സു​ജാ​ദി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന റൗ​ദ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും കേ​ളി റൗ​ദ ഏ​രി​യാ ട്ര​ഷ​റ​റു​മാ​യ
ബ​ത്ഹ റി​യാ​ദ് സ​ല​ഫി മ​ദ്റ​സ സൗ​ദി ദേ​ശി​യ​ദി​ന പ​രി​പാ‌‌‌​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: സൗ​ദി മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​റി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റി​യാ
അം​ഗ​ത്വ​കാ​ർ​ഡ് വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി ഒ​ഐ​സി​സി റി​യാ​ദ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി.
റി​യാ​ദ്: ഒ​ഐ​സി​സി റി​യാ​ദ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി അ​ൽ​മാ​സ്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് അം​ഗ​ത്വ​കാ​ർ​ഡ് വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി.