• Logo

Allied Publications

Middle East & Gulf
ഇന്ത്യയെ വീണ്ടെടുക്കാന്‍ യോജിച്ച മുന്നേറ്റം വേണംതനിമ സൗഹൃദ സംഗമം
Share
ജിദ്ദ: വെല്ലുവിളികളെ അതിജീവിക്കാനും ഇന്ത്യയെ വീണ്ടെടുക്കാനും യോജിച്ച പ്രവര്‍ത്തനവും മുന്നേറ്റവും അനിവാര്യമാണെന്ന് തനിമ ജിദ്ദ നോര്‍ത്ത് സംഘടപ്പിച്ച ചര്‍ച്ചാ സംഗമം ഉണര്‍ത്തി. സ്വാതന്ത്ര്യത്തിന് 75 തികയുമ്പോള്‍ എന്ന തലക്കെട്ടിലാണ് സൗഹൃദ സംഗമം സംഘടിപ്പിച്ചത്.

ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും ഭരണഘടനാ സ്ഥാപനങ്ങളും നവഫാഷിസ്റ്റുകളില്‍നിന്ന് നേരിടന്ന വെല്ലുവിളികള്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വിശദീകരിച്ചു. യോജിപ്പിന്റെയും നേതൃത്വത്തിന്റേയും അഭാവം പ്രകടമാണെങ്കിലും മൗനം വെടിഞ്ഞ് സമൂഹത്തിന്റെ അടിത്തട്ടില്‍തന്നെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് ചര്‍ച്ച ആഹ്വാനം ചെയ്തു.

അടുത്ത പൊതുതെരഞ്ഞെടുപ്പിനുമുമ്പ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനെതിരെ പൊതുജനവികാരം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും അഭിപ്രായമുയര്‍ന്നു.
ഇന്ത്യയെ വീണ്ടൈടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസ ലോകത്തും പൊതുവേദികള്‍ ആവശ്യമാണെന്ന് അധ്യക്ഷത വഹിച്ച തനിമ ജിദ്ദ നോര്‍ത്ത് പ്രസിഡന്റ് സി.എച്ച്. ബശീര്‍ അഭിപ്രായപ്പെട്ടു. എക്‌സിക്യുട്ടീവ് അംഗം മുഹമ്മദലി പട്ടാമ്പി വിഷയം അവതരിപ്പിച്ചു.

അബ്ബാസ് ചെമ്പന്‍ (ഇസ്ലാഹി സെന്റര്‍, മദീന റോഡ്), സലീം മുല്ലവീട്ടില്‍ (സൗഹൃദവേദി), സലാഹ് കാരാടന്‍ (ഇസ്ലാഹി സെന്റര്‍ , ഷറഫിയ), തമ്പി പൊന്മള (പൊന്മള മഹല്‍), നസീര്‍ വാവാക്കുഞ്ഞ് (ഹജ്ജ് വെല്‍ഫെയര്‍), അഷ്‌റഫ് മേലവീട്ടില്‍ (ഫോസ), ബശീര്‍ ചുള്ളിയന്‍ (കൊണ്ടോട്ടി മഹല്‍), തന്‍സീം പെരുമ്പാവൂര്‍ (പെരുമ്പാവൂര്‍ അസോസിയേഷന്‍), ഇബ്രാഹിം ശംനാട് (ജിദ്ദ സര്‍ഗവേദി), യൂസുഫ് പരപ്പന്‍ (പത്തിരിയാല്‍ മഹല്‍), എം.അഷ്‌റഫ് (മലയാളം ന്യൂസ്) എന്നിവര്‍ സംസാരിച്ചു. തനിമ ജിദ്ദ നോര്‍ത്ത് എക്‌സിക്യുട്ടീവ് അംഗം ഉമറുല്‍ ഫാറൂഖ് സമാപനം നിര്‍വഹിച്ചു. പി.പി.മൂസക്കുട്ടി ഖിറാഅത്ത് നടത്തി. അശ്‌റഫ് പാപ്പിനിശ്ശേരി, ലത്തീഫ് കരിങ്ങനാട് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രവാസികളുടെ വിശ്വാസ തീക്ഷ്ണതയിൽ അഭിമാനം: മാര്‍ ജോസഫ് പെരുന്തോട്ടം.
ദു​​​ബാ​​​യ്: ഗ​​​ള്‍ഫ് നാ​​​ടു​​​ക​​​ളി​​​ലെ സി​​​റോ മ​​​ല​​​ബാ​​​ര്‍ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ തീ​​​ക്ഷ്ണ​​​ത​​​യും സ​​​ഭാ സ്‌​​​നേ​​​ഹ​​​വും ത
ആ​ശ​ങ്ക വേ​ണ്ട; കു​വൈ​റ്റി​ൽ കോ​ള​റ വ്യാ​പ​ന​മി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് കോ​ള​റ വ്യാ​പ​ന​മി​ല്ലെ​ന്ന് കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള സ​മാ​പി​ച്ചു.
കു​വൈ​റ്റ്: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യു​ടെ 45ാമ​ത് സെ​ഷ​ൻ സ​മാ​പി​ച്ചു.
അ​ജ്പാ​ക്, കെഎസ്എ​സി വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ബൂ​ബി​യാ​ൻ സ്ട്രൈ​ക്കേ​ഴ്സ് ജേ​താ​ക്ക​ൾ.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​നും (അ​ജ്പാ​ക്) കേ​ര​ള സ്പോ​ർ​ട്സ് & ആ​ർ​ട്സ് ക്ല​ബ്ബും സം​യു​ക്ത​മാ​യി അ​ബാ​സി​യ കെഎസ്എ​സി വ
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പു ന​ൽ​കി.
കു​വൈ​റ്റ് : കു​വൈ​റ്റി​ലെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന അ​ബാ​സി​യ ഏ​രി​യ മു​ൻ സെ​ക്ര​ട്ട​റി ഹ​രി​ദേ​വി​നും (മ​നു)