• Logo

Allied Publications

Americas
എല്ലാ മലയാളികളും ഇപ്പോൾ മാധ്യമ പ്രവർത്തകർ: എൽദോസ് കുന്നപ്പള്ളിൽ എംഎൽഎ
Share
ഫിലാഡൽഫിയ: കേരളത്തിൽ ഇപ്പോൾ പത്രപ്രവർത്തനം നടത്താത്ത ആരുമില്ലെന്ന് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിൽ. എല്ലാവർക്കും എഴുതാനറിയാം. പലരും നവമാധ്യമങ്ങളിൽ സുന്ദരമായി എഴുതുന്നു. അറിയുന്ന കാര്യങ്ങൾ അവർ വാട്ട്സ് ആപിലോ ഫേസ്ബുക്കിലോ ഇടുന്നതോടെ അവരും മാധ്യമ പ്രവർത്തകരായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ ചാപ്റ്റർ പ്രവർത്തനോദ് ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചാപ്റ്റർ പ്രസിഡന്‍റ് ജീമോൻ ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ കോവാട്ട് ആമുഖ പ്രസംഗം നടത്തി. ട്രഷറർ വിൻസന്‍റ് ഇമ്മാനുവൽ സ്വാഗതമാശംസിച്ചു.

മുഖ്യ പ്രസംഗം നടത്തിയ നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റം പ്രസ് ക്ലബിന്‍റെ പ്രവർത്തനങ്ങൾ വിവരിച്ചു. കേരളത്തിലെ ഏറ്റവും വലിയ മാധ്യമ പുരസ്കാരമായ മാധ്യമ ശ്രീ, മാധ്യമ രത്ന എന്നിവ പ്രസ് ക്ലബ് നൽകുന്നു. അടുത്ത അവാർഡ് വിതരണം, ജനുവരി ആറിന് കൊച്ചി ബോൾഗാട്ടി പാലസിലാണ്. കേരളത്തിൽ അകാലത്തിൽ മരിച്ച പത്രക്കാരുടെ കുടുംബങ്ങൾക്കു സഹായമെത്തിക്കാനും അപകടങ്ങളിലും മറ്റും തളർന്നു കിടക്കുന്നവർക്ക് സഹായ ധനം നൽകുവാനും പ്രസ് ക്ലബിനായി. അവ തുടരും.

ടെക്സസ് യൂണിവേഴ്‌സിറ്റിയുടെ ഓസ്റ്റിൻ കാമ്പസിൽ 40 വർഷമായി പ്രവർത്തിക്കുന്ന മലയാള വിഭാഗം ഇപ്പോൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അവിടെ 12,000 മലയാളം പുസ്തകങ്ങളുണ്ട്. മലയാളത്തിൽ ബിരുദാന്തരബിരുദം വരെ പഠിക്കാം. അമേരിക്കയിൽ ഈ സൗകര്യമുള്ള ഏക യൂണിവേഴ്‌സിറ്റിയാണിത്. ഇത് നിലനിര്ത്താന് പ്രസ് ക്ലബ് ശക്തമായി രംഗത്തിറങ്ങും. ഇതിനായി ക്രൗഡ് ഫണ്ടിംഗ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രോജക്ടിലേക്കുള്ള ആദ്യ തുക പ്രമുഖ സംഘടനാ പ്രവർത്തകൻ അലക്സ് തോമസ് പ്രസ് ക്ലബ് നാഷണൽ ട്രഷറർ ഷിജോ പൗലോസിനെ ഏല്പിച്ചു. പ്രസ് ക്ലബിന്‍റെ നിയുക്ത നാഷണൽ പ്രസിഡന്‍റ് സുനിൽ ട്രൈസ്റ്റാറും ഭാവുകങ്ങൾ നേർന്നു.


യോഗത്തില്‍ വച്ച് ജീമോന്‍ ജോര്‍ജ് (ചാപ്റ്റര്‍ പ്രസിഡന്‍റ്), സ്‌നേഹോപഹാരമായി ലിബര്‍ട്ടി ബെല്‍ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്ക് സമ്മാനിക്കുകയുണ്ടായി.

യോഗത്തില്‍ ഷിജോ പൗലോസ് (ഐ.പി.സി.എന്‍.എ ട്രഷറര്‍), ജോര്‍ജ് ജോസഫ് (ഇമലയാളി), സാജന്‍ വര്‍ഗീസ് (ട്രൈസ്റ്റേറ്റ് കേരള ഫോറം), രാജു ശങ്കരത്തില്‍ (മലയാളി മനസ്), ഈപ്പന്‍ ദാനിയേല്‍ (പമ്പ മലയാളി അസോസിയേഷന്‍), സാബു സ്‌കറിയ (ഐഒസി), സണ്ണി കിഴക്കേമുറി (കോട്ടയം അസോസിയേഷന്‍), റോണി വര്‍ഗീസ്, ഫിലിപ്പോസ് ചെറിയാന്‍ തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയും, സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നും ധാരാളം ആളുകള്‍ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.

ജോര്‍ജ് ഓലിക്കല്‍ നന്ദി പറഞ്ഞു. സുധാ കര്‍ത്താ, ജോര്‍ജ് നടവയല്‍, ജോബി ജോര്‍ജ്, റോജിഷ് സാമുവേല്‍, സുമോദ് നെല്ലിക്കാല, ജിജി കോശി, സിജിന്‍ പി.സി എന്നിവർ യോഗത്തിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചു . ഡിന്നറോടുകൂടി യോഗം പര്യവസാനിച്ചു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ