• Logo

Allied Publications

Middle East & Gulf
കേളി ബദിയ ഏരിയ ഓണാഘോഷ സംഘാടക സമിതി രൂപീകരിച്ചു
Share
റിയാദ് : കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 30ന് നടക്കുന്ന ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

ബദിയ ഏരിയ കമ്മറ്റി ഓഫീസിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഏരിയ പ്രസിഡന്റ് അലി കെ വി അധ്യക്ഷത വഹിച്ചു. ഏരിയ ജോയിന്‍റ് സെക്രട്ടറി സരസൻ സ്വാഗതവും, ഏരിയ രക്ഷാധികാരി സെക്രട്ടറി മധു ബാലുശ്ശേരി ഉദ്ഘാടനവും നിർവ്വഹിച്ചു.

സത്യവാൻ ചെയർമാൻ, ഹക്കീം വൈസ് ചെയർമാൻ, റഫീഖ് പാലത്ത് കൺവീനർ, വിജയൻ എ ജോയിന്‍റ് കൺവീനർ, ഷാജി കെ.എൻ സാമ്പത്തിക കൺവീനർ, സുധീർ സുൽത്താൻ ഭക്ഷണം, സ്റ്റേജ് & ഡക്കറേഷൻ സരസൻ, സ്റ്റേഷനറി പ്രസാദ് വഞ്ചിപ്പുര, പ്രോഗ്രാം കോഡിനേറ്റർമാരായി സജീവ് കാരത്തൊടി, രജീഷ നിസാം, പബ്ലിസിറ്റി ജിഷ്ണു, ഗതാഗതം ജേർനെറ്റ്, കോഡിനേറ്റർ പ്രദീപ് ആറ്റിങ്ങൽ എന്നിവരടങ്ങിയ 101അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്.

നാടൻ കലാരൂപങ്ങൾ, പൂക്കള മത്സരം, ഓണസദ്യ, കേളി അംഗങ്ങളും കുടുംബ വേദി അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തി അതിവിപുലമായ രീതിയിലാണ് ഓണാഘോഷം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷവും ജീവകാരുണ്യ മേഖലയിൽ ശ്രദ്ധയൂന്നിയ പ്രവർത്തനങ്ങളാണ് ഓണാഘോഷ വേളയിൽ നടന്നിട്ടുളത്.

ഏരിയ സെക്രട്ടറി കിഷോർ ഇ നിസാം, കേളി കേന്ദ്ര കമ്മിറ്റി അംഗം മധുപട്ടാമ്പി, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ പ്രസാദ് വഞ്ചിപ്പുര, ജെർനെറ്റ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സംഘാടക സമിതി കൺവീനർ റഫീഖ് പാലത്ത് യോഗത്തിന് നന്ദി പറഞ്ഞു.

യു​എ​ഇ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന മാ​ന​വി​ക​സ​ന്ദേ​ശം അ​തി മ​ഹ​ത്ത​രം: എം.​എ യൂ​സു​ഫ​ലി.
അ​ബു​ദാ​ബി : മാ​ന​വി​ക മൂ​ല്യ​ങ്ങ​ളി​ല​ധി​ഷ്ഠി​ത​മാ​യി, സ​മാ​ധാ​ന പൂ​ർ​ണ​മാ​യ സ​ഹ​വ​ർ​തി​ത്വ​ത്തി​നും സ​ഹി​ഷ്ണു​താ മ​നോ​ഭാ​വ​ത്തി​നും ഉൗ​ന്ന​ൽ ന​ൽ​കി
ആം ​ആ​ദ്മി വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​വാ​സ് റി​യാ​ദ് ചാ​പ്റ്റ​റി​ന് പു​തു നേ​തൃ​ത്വം.
റി​യാ​ദ്: ആം ​ആ​ദ്മി വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​വാ​സ് റി​യാ​ദ് ചാ​പ്റ്റ​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി.
അ​ജ്പാ​ക് ട്രാ​വ​ൻ​കൂ​ർ നെ​ടു​മു​ടി വേ​ണു സ്മാ​ര​ക ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ൻ​റ് ആ​വേ​ശ​ഭ​രി​ത​മാ​യി.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, കു​വൈ​റ്റ് (അ​ജ്പാ​ക്)​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഹ​മ്മ​ദി ഐ​സ്മാ​ഷ് ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​
"മി​സ്റ്റ​ർ എ​സ്.​ജി.​കെ @ കു​വൈ​റ്റ്' ഡി​സം​ബ​ർ 8 ന്.
കു​വൈ​റ്റ് സി​റ്റി : പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു​ഡ​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ (പാ​സ്കോ​സ്) കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ 25 ആം ​വാ​ർ​
ഡ​ഗ്ള​സ് ജോ​സ​ഫി​ന് കെ​എം​സി​സി അ​വാ​ർ​ഡ്.
ഫു​ജൈ​റ: യു​എ​ഇ ഫു​ജൈ​റ കെഎം​സി​സി ഏ​ർ​പ്പെ​ടു​ത്തി​യ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ സം​ഭാ​വ​ന​ക്കു​ള്ള അ​വാ​ർ​ഡ് ഫു​ജൈ​റ ഒൗ​ർ ഓ​ണ്‍ ഇം​ഗ്ലീ​ഷ് സ്കൂ​ൾ കേ