• Logo

Allied Publications

Middle East & Gulf
കേളി ബദിയ ഏരിയ ഓണാഘോഷ സംഘാടക സമിതി രൂപീകരിച്ചു
Share
റിയാദ് : കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 30ന് നടക്കുന്ന ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

ബദിയ ഏരിയ കമ്മറ്റി ഓഫീസിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഏരിയ പ്രസിഡന്റ് അലി കെ വി അധ്യക്ഷത വഹിച്ചു. ഏരിയ ജോയിന്‍റ് സെക്രട്ടറി സരസൻ സ്വാഗതവും, ഏരിയ രക്ഷാധികാരി സെക്രട്ടറി മധു ബാലുശ്ശേരി ഉദ്ഘാടനവും നിർവ്വഹിച്ചു.

സത്യവാൻ ചെയർമാൻ, ഹക്കീം വൈസ് ചെയർമാൻ, റഫീഖ് പാലത്ത് കൺവീനർ, വിജയൻ എ ജോയിന്‍റ് കൺവീനർ, ഷാജി കെ.എൻ സാമ്പത്തിക കൺവീനർ, സുധീർ സുൽത്താൻ ഭക്ഷണം, സ്റ്റേജ് & ഡക്കറേഷൻ സരസൻ, സ്റ്റേഷനറി പ്രസാദ് വഞ്ചിപ്പുര, പ്രോഗ്രാം കോഡിനേറ്റർമാരായി സജീവ് കാരത്തൊടി, രജീഷ നിസാം, പബ്ലിസിറ്റി ജിഷ്ണു, ഗതാഗതം ജേർനെറ്റ്, കോഡിനേറ്റർ പ്രദീപ് ആറ്റിങ്ങൽ എന്നിവരടങ്ങിയ 101അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്.

നാടൻ കലാരൂപങ്ങൾ, പൂക്കള മത്സരം, ഓണസദ്യ, കേളി അംഗങ്ങളും കുടുംബ വേദി അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തി അതിവിപുലമായ രീതിയിലാണ് ഓണാഘോഷം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷവും ജീവകാരുണ്യ മേഖലയിൽ ശ്രദ്ധയൂന്നിയ പ്രവർത്തനങ്ങളാണ് ഓണാഘോഷ വേളയിൽ നടന്നിട്ടുളത്.

ഏരിയ സെക്രട്ടറി കിഷോർ ഇ നിസാം, കേളി കേന്ദ്ര കമ്മിറ്റി അംഗം മധുപട്ടാമ്പി, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ പ്രസാദ് വഞ്ചിപ്പുര, ജെർനെറ്റ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സംഘാടക സമിതി കൺവീനർ റഫീഖ് പാലത്ത് യോഗത്തിന് നന്ദി പറഞ്ഞു.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.