• Logo

Allied Publications

Europe
സ​ർ​ക്കാ​രി​ന്‍റെ​യും ചാ​ൻ​സ​ല​റി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഭൂ​രി​പ​ക്ഷം ജ​ർ​മ​ൻ​കാ​ർ​ക്കും അ​തൃ​പ്ത​രെ​ന്ന് സ​ർ​വേ
Share
ബെ​ർ​ലി​ൻ: ജ​ർ​മ​ൻ സ​ർ​ക്കാ​രി​ന്‍റെ​യും ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഭൂ​രി​പ​ക്ഷം ജ​ർ​മ​നി​ക്കാ​രും തൃ​പ്ത​ര​ല്ലെ​ന്ന് ഇ​ൻ​സ ന​ട​ത്തി​യ അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പി​ൽ വ്യ​ക്ത​മാ​കു​ന്നു. മാ​ധ്യ​മ സ്ഥാ​പ​ന​മാ​യ ബൈ​ൽ​ഡി​നു വേ​ണ്ടി​യാ​യി​രു​ന്നു സ​ർ​വേ.

പ​ങ്കെ​ടു​ത്ത​വ​രി​ൽ 62 ശ​ത​മാ​നം പേ​രും ഷോ​ൾ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​തൃ​പ്തി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. 25 ശ​ത​മാ​നം പേ​ർ മാ​ത്രം സം​തൃ​പ്തി അ​റി​യി​ക്കു​ന്നു. ട്രാ​ഫി​ക് ലൈ​റ്റ് മു​ന്ന​ണി സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ക​ട്ടെ, 65 ശ​ത​മാ​നം പേ​രും അ​തൃ​പ്ത​രാ​ണ്. 27 ശ​ത​മാ​നം പേ​ർ തൃ​പ്തി അ​റി​യി​ച്ചു.

പ്ര​ത്യേ​ക വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. പൊ​തു​വി​ൽ തൃ​പ്തി​യോ അ​തൃ​പ്തി​യോ എ​ന്നു മാ​ത്ര​മാ​ണ് സ​ർ​വേ​യി​ൽ അ​ന്വേ​ഷി​ച്ച​ത്. മാ​ർ​ച്ചി​ൽ ന​ട​ത്തി​യ സ​മാ​ന സ​ർ​വേ​യി​ൽ 46 ശ​ത​മാ​നം പേ​ർ ഷോ​ൾ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. 36 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു അ​തൃ​പ്ത​ർ. മു​ന്ന​ണി സ​ർ​ക്കാ​രി​ന്‍റെ കാ​ര്യ​ത്തി​ൽ 44 ശ​ത​മാ​നം പേ​ർ തൃ​പ്ത​രും 43 ശ​ത​മാ​നം പേ​ർ അ​തൃ​പ്ത​രു​മാ​യി​രു​ന്നു. ഈ ​സ്ഥി​തി​യി​ൽ നി​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ​യും ചാ​ൻ​സ​ല​റു​ടെ​യും ജ​ന​പ്രീ​തി കു​ത്ത​നെ ഇ​ടി​ഞ്ഞി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ നാ​ലു​ത​വ​ണ ജ​ർ​മ​ൻ ചാ​ൻ​സ​ല​റാ​യ അം​ഗ​ല മെ​ർ​ക്ക​ലി​ന്‍റെ ജ​ന​പ്രീ​തി അ​വ​രു​ടെ ഓ​രോ ഉൗ​ഴ​ത്തി​ലും വ​ർ​ദ്ധി​ച്ച​ത​ല്ലാ​തെ ഒ​രി​യ്ക്ക​ൽ​പ്പോ​ലും ഇ​തു​പോ​ലെ ഇ​ടി​വ് സം​ഭ​വി​ച്ചി​ട്ടി​ല്ല.

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​